കേരളത്തിൽ ആഭരണപ്രേമികൾക്ക് ഇന്ന് നിരാശ. സ്വർണ വില വീണ്ടും കരുത്താർജ്ജിക്കുന്നു. ഇന്ന് വില കുത്തനെ ഉയർന്നു. പവന് 2,000 രൂപയാണ് ഒറ്റയടിക്ക് കുതിച്ചത്. തുടർച്ചയായ രണ്ടാം ദിനവും വില കുതിച്ചതോടെ സ്വർണ നിക്ഷേപകർക്ക് ആവേശമായി. രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലെ സ്വർണ വിലയിലും പ്രതിഫലിച്ചിരിക്കുന്നത്. രണ്ട് ദിവസം കൊണ്ട് സ്വർണം പവന് 2,160 രൂപയും ഗ്രാമിന് 270 രൂപയുമാണ് കുതിച്ചത്. ഇന്ന് സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 250 രൂപ വർദ്ധിച്ച് 9025 രൂപയായി. പവന് 2,000 രൂപ വർദ്ധിച്ച് 72,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,250 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9846 രൂപയും പവന് 78,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7384 രൂപയും പവന് 59,072 രൂപയുമാണ്.
രാജ്യാന്തര സ്വർണ വില കുതിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,358.18 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. രാജ്യാന്തര വില ഉടനെ തന്നെ 3,500 ഡോളർ ഭേദിച്ചേക്കാമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. യുഎസ് ഡോളർ താഴേക്ക് ഇടിയുന്നതും സ്വർണത്തിൻ്റെ വാങ്ങൽ താൽപര്യം ഉയർത്തുന്നു. ഇന്ന് ഡോളറിനെതിരെ രൂപ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ചതും കേരളത്തിൽ സ്വർണവില വർദ്ധിക്കാൻ കാരണമായി. വെള്ളി വിലയും കരുത്താർജ്ജിച്ചു.

സ്വർണ വില ഇനി വീഴില്ല- കരുത്തുമായി ട്രംപിൻ്റെ ചുങ്കം വീണ്ടും
താരിഫ് ഭീതിയിൽ നിന്ന് മോചനമില്ല. ശക്തമായ താരിഫ് ചുമത്തുമെന്നാണ് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കുന്നത്. അമേരിക്കയ്ക്ക് പുറത്തുനിർമിക്കുന്ന സിനിമകൾക്കുമേൽ 100% ചുങ്കം ഏർപ്പെടുത്തിയിരിക്കുന്നു. ഒപ്പം യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്കുള്ള ചുങ്കവും വൈകാതെ പ്രഖ്യാപിക്കും. മാത്രമല്ല യുഎസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവ് ഇത്തവണ അടിസ്ഥാന പലിശനിരക്ക് നിലനിർത്താനും സാധ്യതയുണ്ട്. ഈ കാരണങ്ങളെല്ലാം ഇന്ന് സ്വർണ വില കുതിക്കാൻ കാരണമായി.
ചൈനയും- യുഎസും തമ്മിലുള്ള താരിഫ് പ്രശ്നങ്ങൾക്ക് ശമനം വന്നതോടെ സ്വർണ വില ഇടക്കാലത്ത് ഇടിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ കയറ്റമാണ് സ്വർണ വിലയിൽ പ്രകടമാവുന്നത്. ട്രംപിൻ്റെ പുതിയ ചുങ്ക പ്രതികാരങ്ങളാണ് നിലവിലെ കുതിപ്പിനുള്ള കാരണം. അതിനാൽ ഏപ്രിൽ മാസത്തിൽ സംഭവിച്ചതു പോലെ വമ്പൻ കുതിപ്പ് മെയ് മാസത്തിൽ സാധ്യതയുണ്ട്.
ഇന്ന് സ്വർണാഭരണം വാങ്ങുന്നില്ലേ..?
ഇന്നത്തെ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,140 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9768 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിക്കുമ്പോൾ ആഭരണ വിലയും കുതിക്കുന്നു. ഇന്നത്തെ കണക്ക് അനുസരിച്ച് ആഭരണ വില 80,000 രൂപയിലേക്കാണ് വീണ്ടും കുതിക്കുന്നത്.
ആഭരണം വാങ്ങണോ? അതോ നിക്ഷേപിക്കണോ?
ഇന്നത്തെ സ്വർണ വിലക്കയറ്റം വിവാഹ പാർട്ടികൾക്കും സാധാരണക്കാർക്കുമെല്ലാം നിരാശയുണ്ടാക്കുന്നു. ഇന്ന് ആഭരണം വാങ്ങുന്നവർക്ക് വലിയ തുക നൽകേണ്ടി വരും. എന്നാൽ നിക്ഷേപകർക്ക് ആവേശമാണ്. ഇന്ന് വില ഉയർന്നതോടെ നിക്ഷേപകർക്ക് പ്രതീക്ഷകൾക്കപ്പുറം ലാഭം ഉറപ്പാക്കാം. മാത്രമല്ല നിലവിലെ ട്രെൻഡ് അനുസരിച്ച് വില ഇനിയും കുതിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications