തുടർച്ചയായ 6 ദിവസത്തിനൊടുവിൽ സംസ്ഥാനത്തെ സ്വർണ വില ഇന്ന് ഉയർന്നു. രാജ്യാന്തര വിപണി ഇന്നും ഇടിവിലാണെങ്കിലും ആഭ്യന്തര വില ശക്തിയാർജ്ജിച്ചു. നാളെ അക്ഷയ തൃതീയ ആഘോഷം മുന്നിലിരിക്കെയാണ് ഇന്ന് ഇന്ത്യയിൽ സ്വർണ വില ഉയർന്നത്. പവന് 320 രൂപയാണ് ഉയർന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വാങ്ങൽ വില കുറഞ്ഞപ്പോൾ ആഭരണപ്രേമികൾക്ക് ആശ്വാസകരമായിരുന്നു. ഇന്നത്തെ കയറ്റം ആഭരണപ്രേമികൾക്ക് വലിയ നിരാശയായി.
കേരളത്തിൽ മാത്രമല്ല യുഎഇയിലും സ്വർണ വില കുതിക്കുന്നു. അക്ഷ്യ തൃതീയക്ക് മുന്നോടിയായി അഡ്വാൻസ് ബുക്ക് ചെയ്തവർക്ക് അന്നത്തെ വിലയിൽ തന്നെ സ്വർണം വാങ്ങാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ വർദ്ധിച്ച് 8980 രൂപയായി. പവന് 320 രൂപ വർദ്ധിച്ച് 71,840 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 89,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9797 രൂപയും പവന് 78,376 രൂപയുമാണ്. 18 കാരറ്റിന് ഒരു ഗ്രാമിന് 7348 രൂപയും പവന് 58,784 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,314.3 ഡോളറിലാണ്. ഇന്നും വില താഴേക്ക് വീഴുന്നു. രാജ്യാന്തര വില തുടർച്ചയായ ഇടിവിലാണുള്ളത്. താരിഫ് പ്രതിസന്ധികൾക്ക് താത്കാലിക വിരാമം വന്നതോടെ സ്വർണ വിലയ്ക്ക് തളർച്ചയാണ്.
ഡോളറിനെതിരെ രൂപയുടെ വീഴ്ചയാണ് ഇന്ന് കേരളത്തിൽ സ്വർണ വില ഉയരാൻ വഴിയൊരുക്കിയത്. തുടക്കത്തിൽ രാജ്യാന്തര വില ഉയർന്നെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു. നിലവിലെ ഈ ട്രെൻഡ് പരിശോധിക്കുമ്പോൾ രാജ്യാന്തര വില 3,000 ഡോളറിലേക്ക് ഇടിയാനുള്ള സാധ്യതയാണ് വിപണി വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

സ്വർണ വിലയിൽ ചാഞ്ചാട്ടം...
ഇന്ന് രാജ്യാന്തര വില 3,353 ഡോളർ വരെ ഉയർന്നിരുന്നു. എന്നാൽ പെട്ടെന്ന് തന്നെയാണ് വില ഇടിഞ്ഞത്. യുഎസ്- ചൈന താരിഫ് യുദ്ധം താത്കാലികമായി അകലുന്നു എന്നതാണ് സ്വർണ വിലയെ തളർത്തിയ പ്രധാന ഘടകം. സ്വർണ വില ഇടിഞ്ഞതോടെ നിക്ഷേപകർ വ്യാപാകമായി ഓഹരി വിപണിയിലേക്ക് തിരികെ പോവാൻ തുടങ്ങി. എങ്കിലും സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഒരിക്കലും നഷ്ടമാവില്ല എന്നത് യാഥാർത്ഥ്യം.
സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന ടാഗ്ലൈൻ ഉണ്ട്. പക്ഷേ താരിഫിലെ ഇളവുകൾ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾക്ക് ശമനമുണ്ടാക്കി. ഇത് ഓഹരി വിപണിയെ മെച്ചപ്പെടുത്തിയപ്പോൾ സ്വർണ വിലയിൽ മാറ്റം സംഭവിക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ നൽകേണ്ടി വരും?
സ്വർണ വിലയ്ക്കൊപ്പം 5% മിനിമം പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകളും സ്വർണാഭരണം വാങ്ങാൽ കൊടുക്കണം. ഇന്നത്തെ വില പ്രകാരം ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 77,748 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം സ്വർണാഭരണം വാങ്ങുന്നതിന് ഏകദേശം 9,764 രൂപ കൊടുക്കേണ്ടി വരും. പണിക്കൂലി വ്യത്യാസപ്പെടുന്നതിന് അനുസരിച്ചാണ് ആഭരണത്തിൻ്റെ വില നിരക്കിൽ മാറ്റം വരുന്നത്. കുറഞ്ഞ പണിക്കൂലിയുള്ള ആഭരണങ്ങൾ വാങ്ങുമ്പോൾ കുറഞ്ഞ വിലയിൽ സ്വർണാഭരണം വാങ്ങാം.
അക്ഷയ തൃതീയക്ക് സ്വർണം വാങ്ങുന്നുണ്ടോ?
നാളെ ഏപ്രിൽ 30നാണ് അക്ഷയ തൃതീയ. നാളെ സ്വർണം വാങ്ങിയാൽ ഐശ്വര്യവും സമൃദ്ധിയും ഒരുപോലെ എത്തുമെന്നാണ് വിശ്വാസം. എന്നാൽ ഇന്ന് സ്വർണ വില വീണ്ടും ഉയർന്നിരിക്കുന്നു. ദക്ഷിണേന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണിത്. ഈ ദിവസം സ്വർണം വാങ്ങുന്നവരുടെ എണ്ണം താരതമ്യേന കൂടുതലായിരിക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications