സ്വർണ വിലയിൽ ചാഞ്ചാട്ടം, ഇന്ന് വില കുതിച്ചുയരുന്നു. ഇതെന്തൊരു ചാഞ്ചാട്ടമാണിത്? ഇന്നലെ വമ്പൻ തകർച്ചയാണെങ്കിൽ ഇന്ന് കുതിപ്പ്. വില ഉയർന്നെങ്കിലും പവൻ വില 70,000 കടന്നിട്ടില്ല. ഇന്ന് വാങ്ങുന്നവരുണ്ടോ? പവന് 880 രൂപയാണ് ഇന്ന് കുതിച്ചത്. കേരളത്തിൽ വില കുതിച്ചിട്ടും രാജ്യാന്തര വില തകർച്ചയിലാണ്.
ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇന്നലെ വില ഇടിഞ്ഞതോടെ വാങ്ങാൻ ആവേശമായിരുന്നു. എന്നാൽ ഇന്നത്തെ കുതിപ്പ് അൽപം നിരാശയുണ്ടാക്കുന്നു. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1,560 രൂപയുമായിരുന്നു കുറഞ്ഞത്. 22 കാരറ്റ് സ്വർണം പോലെ 18 കാരറ്റ് സ്വർണ വിലയും കുതിക്കുന്നുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 110 രൂപ ഉയർന്ന് 8720 രൂപയായി. പവന് 880 രൂപ ഉയർന്ന് 69,760 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 87,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9513 രൂപയും പവന് 76,104 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7135 രൂപയും പവന് 57,080 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വില മെച്ചപ്പെട്ടിട്ടില്ല. ഈ തകർച്ച കേരളത്തിൽ ഇന്ന് പ്രതിഫലിച്ചിട്ടില്ല എന്നത് ആശ്ചര്യമാണ്. ഇന്നത്തെ രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,217.4 ഡോളറിലെത്തി. ഇനിയും തകർന്നാൽ 3,000ലേക്ക് ഇടിയുമോ?

സ്വർണ വില കുതിക്കുന്നു
ചൈന, യുകെ, ഇന്ത്യ, ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളുമായുള്ള താരിഫ് പ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ നീക്കത്തെ തുടർന്നാണ് ഇന്നലെ രാജ്യാന്തര വില തകർന്നത്. നിലവിൽ യുഎസിൻ്റെ യുഎസിൻ്റെ സാമ്പത്തിക രംഗം അൽപം വീഴ്ചയിലാണ്.
ഇത്തരം പ്രതിസന്ധി ഘട്ടങ്ങൾ സ്വർണ വിലയ്ക്ക് അനുകൂലമാവും. യുഎസ് മാന്ദ്യത്തിലേക്ക് എത്തിയാൽ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തെ സമീപിക്കും. ഇതോടെ വില ഇനിയും കുതിക്കും. ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രതിസന്ധികളാണ് യുഎസിൻ്റെ സമ്പദ് വ്യവസ്ഥയ്ക്ക് കോട്ടം സൃഷ്ടിച്ചത്.
ഇന്ന് സ്വർണാഭരണം എത്ര രൂപയ്ക്ക് വാങ്ങാം?
പണിക്കൂലി, ജിഎസ്ടി, ഹോൾമാർക്ക് ചാർജ് എന്നിവയ്ക്ക് അനുസരിച്ച് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്നത്തെ സ്വർണ വിലയുടെ കൂടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 75,498 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,483 രൂപ കൊടുക്കേണ്ടി വരും.
പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് ആഭരണ വിലയും കുതിക്കും. വിവാഹത്തിന് ആഭരണം ബുക്ക് ചെയ്യാൻ ഇതാണ് ബെസ്റ്റ് ടൈം. ഈ വിലയിൽ നിങ്ങൾ 10 പവൻ ആഭരണം വാങ്ങാൻ 7.5 ലക്ഷത്തിനു മുകളിൽ കണക്കാക്കേണ്ടി വരും.
സ്വർണം വാങ്ങുന്നില്ലേ..?
ഇന്ന് സ്വർണ വില കുതിച്ചുയരുന്നു. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും ഇന്നത്തെ വിലക്കയറ്റം നേരിയ നിരാശയുണ്ടാക്കുന്നെങ്കിലും ആഭരണം വാങ്ങാൻ പ്ലാനുള്ളവർ വേഗം തന്നെ ഇന്നത്തെ വിലയിൽ ബുക്ക് ചെയ്യുന്നതാണ് നല്ലത്. സ്വർണ വിലയിലെ ചാഞ്ചാട്ടം അപ്രതീക്ഷിതമായി തുടരുന്നു. കാരണം ഇന്ന് രാജ്യാന്തര വില തകർന്നിട്ടും ഇന്ത്യയിൽ വിപരീതമായി വില ഉയർന്നു. വരും ദിവസങ്ങളിലും സ്വർണ വിലയിലെ ഈ മാറ്റങ്ങൾ പ്രതീക്ഷിക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
