സ്വർണം വാങ്ങാൻ ആഗ്രഹിച്ചിരുന്നിട്ട് കാര്യമില്ല, ഇന്ന് വീണ്ടും സ്വർണ വില ഉയർന്നു. ഇന്നലെ വില ഇടിഞ്ഞിരുന്നെങ്കിലും ദേശീയ പണിമുടക്ക് കാരണം കേരളത്തിലെ കടകളൊന്നും തുറന്നിരുന്നില്ല. അതിനാൽ തന്നെ ഇന്നലത്തെ വിലക്കുറവിൻ്റെ നേട്ടം ആർക്കും ലഭിച്ചില്ല. എന്നാൽ ഇന്ന് തിരിച്ചടിയായി വീണ്ടും വില ഉയർന്നു. ആഗോള തലത്തിലെ താരിഫ് പ്രശ്നങ്ങളാണ് ഈ കടുത്ത ചാഞ്ചാട്ടങ്ങൾക്കു കാരണം. ഇന്ന് പവന് 160 രൂപ ഉയർന്നു. ഇന്നലെ പവന് 480 രൂപയാണ് ഇടിഞ്ഞത്.
രാജ്യാന്തര വിലയിലെ കുതിപ്പാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. ജൂലൈ 4 മുതൽ വിലയിൽ ഈ ചാഞ്ചാട്ടം തുടരുന്നു. സ്വർണ വിലയിലെ അസ്ഥിരത സാധാരണക്കാരെ പ്രതിസന്ധിയിലാഴ്ത്തുന്നു. ഇന്ന് വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇന്നത്തെ വില അറിഞ്ഞിരിക്കാം.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 20 രൂപ ഉയർന്ന് 9020 രൂപയായി. ഒരു പവന് 160 രൂപ ഉയർന്ന് 72,160 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9840 രൂപയും പവന് 78,720 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7380 രൂപയും പവന് 58,040 രൂപയുമാണ്.
കേരളത്തിൽ വില കുതിക്കുന്നതു പോലെ രാജ്യാന്തര വിലയും ഉയർന്നിട്ടുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില 3,322.89 ഡോളറിലെത്തി. എങ്കിലും കാര്യമായ കുതിപ്പ് സംഭവിച്ചിട്ടില്ല. അല്ലായിരുന്നെങ്കിൽ കേരളത്തിലും ഉയർന്ന മുന്നേറ്റം പ്രതീക്ഷിക്കാമായിരുന്നു.

ഇന്ന് പിടിച്ചു കയറി സ്വർണ വില
യുഎസ് പ്രസിഡൻ്റിൻ്റെ താരിഫ് പ്രശ്നങ്ങാളാണ് സ്വർണ വിലയെ സമ്മർദ്ദത്തിലാക്കുന്നത്. ഒരു ദിവസം വില ഉയർന്നാൽ അടുത്ത ദിവസം വില ഇടിയുന്നു. ഇറക്കുമതി തീരുവയുടെ കാര്യത്തിൽ ട്രംപ് കടുത്ത നിലപാടിലാണ്. എന്നാൽ അതേ സമയം സമവായത്തിനായി ചർച്ച നടത്താനും ട്രപ് തയ്യാറാണ്. അതിനാൽ തന്നെ സ്വർണത്തിന് കാര്യമായി മുന്നേറാൻ സാധിക്കുന്നില്ല. നിലവിൽ താരിഫ് പ്രതിസന്ധി നിലനിൽക്കുമ്പോഴും അവ ആ പ്രശ്നം അവസാനിക്കാനുള്ള സൂചനയും നൽകുന്നതാണ് പ്രധാന പ്രശ്നം.
മാത്രമല്ല യുഎസ് ഓഹരി വിപണി കുതിച്ചുയർന്നതും സ്വർണത്തെ ദുർബലമാക്കി. എന്നാൽ ഇത്തവണ യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡ് റിസർവ് പലിശ നിരക്ക് കുറക്കാൻ തയ്യാറായാൽ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരുകയും സ്വർണ വില കത്തിക്കയറാനും വഴിയൊരുക്കും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നുണ്ടോ? ഇന്നത്തെ വിലക്കൊപ്പം ഒരു പവൻ ആഭരണത്തിൻ്റെ വില കണക്കാക്കിയാൽ 78,094 രൂപ നൽകേണ്ടി വരും. ഒരു ഗ്രാമിന് 9,808 രൂപയും നൽകേണ്ടി വരും. ഇവിടെ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ചേരുമ്പോഴാണ് സ്വർണാഭരണ വിലയാവുന്നത്. പണിക്കൂലി ഉയർന്നാൽ ചിലപ്പോൾ പവന് 80,000 രൂപ വരെ എത്തിയേക്കാം. 35% വരെ പണിക്കൂലി ഉയരാൻ സാധ്യതയുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
