ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതിച്ചുങ്കം സ്വർണ വിലക്ക് അനുകൂലമാവുന്നു. ഇന്നും കേരളത്തിൽ വില കുതിക്കുന്നു. ഇതോടെ സാധാരണക്കാരുടെ സ്വർണ മോഹങ്ങൾ ഇല്ലാതാവുന്നു. കേരളത്തിൽ പവന് 440 രൂപയാണ് ഉയർന്നത്. ഇന്നലെയും വില കുതിച്ചു. താരിഫ് വീണ്ടും എത്തുന്നതോടെ ആഗോള വ്യാപാരത്തിൽ പ്രതിസന്ധികൾ പ്രതീക്ഷിക്കാം. ഇതെല്ലാം സ്വർണ വില ഇനിയും ശക്തി വർദ്ധിക്കും. പൊതുവേ ജൂലൈ മാസത്തിൽ സ്വർണ വില അസ്ഥിരമായിട്ടാണ് തുടരുന്നത്. അതിനാൽ എപ്പോൾ വില ഇടിയുന്നു എന്നും പ്രവചിക്കാൻ സാധിക്കില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ വർദ്ധിച്ച് 9075 രൂപയായി. ഒരു പവന് 440 രൂപ വർദ്ധിച്ച് 72,600 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 90,750 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9900 രൂപയും 8 ഗ്രാമിന് 79,200 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7425 രൂപയും 8 ഗ്രാമിന് 59,400 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വില ശക്തിയായി കുതിക്കുന്നു. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,331.16 ഡോളറിലെത്തി. വെള്ളി വിലയും നേട്ടത്തിലെത്തി.

സ്വർണത്തിന് കരുത്തായി ട്രംപിൻ്റെ താരിഫ്
ഇറക്കുമതി തീരുവ പ്രതിസന്ധികൾക്ക് ഉയർത്തുന്നതും ഓഹരി വിപണികളുടെ ഇടിവും എല്ലാം സ്വർണ വില കുതിക്കാനുള്ള വഴിയൊരുക്കുന്നു. മാത്രമല്ല യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് ഉടൻ അടിസ്ഥാന പലിശ നിരക്ക് കുറക്കും എന്ന സാധ്യതയും സ്വർണത്തിന് നേട്ടമായി. നിലവിൽ പ്രഖ്യാപനം നടന്നില്ലെങ്കിലും ഇത്തവണ പലിശ നിരക്ക് കുറക്കുമെന്നാണ് പ്രതീക്ഷ.
താരിഫ് ഭീഷണി കൂടുതൽ ശക്തമായാൽ ആഗോള വ്യാപാര ബന്ധങ്ങൾ വീണ്ടും വഷളാവും. ഇത് അമേരിക്കയുടെ സാമ്പത്തിക രംഗത്തും കടുത്ത പ്രതിസന്ധികൾ സൃഷ്ടിക്കും. ഈ കാരണങ്ങൾ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡ് ഉയരാൻ കാരണമാവും. അതോടെ സ്വർണ വില വീണ്ടും ുതിയ റെക്കോർഡുകളിലേക്ക് ഉയർന്നേക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ അധിക ചാർജുകൾ ഈടാക്കുമ്പോഴാണ് സ്വർണാഭരണത്തിൻ്റെ വില കണക്കാക്കുന്നത്. മിനിമം 5% പണിക്കൂലിയാണെങ്കിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 78,570 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,867 രൂപയും കൊടുക്കേണ്ടി വരും. അതിനാൽ ഇന്ന് ആഭരണം വാങ്ങാൻ പ്ലാനുള്ളവർ ആഭരണത്തിൻ്റെ വിലയെ കുറിച്ചും അറിഞ്ഞിരിക്കുക.
സ്വർണം വാങ്ങുന്നുണ്ടോ?
ഇന്നത്തെ വിലയിൽ ആഭരണം വാങ്ങുന്നതിലും സ്വർണത്തിൽ നിക്ഷേപിക്കുന്നതാണ് ഏറ്റവും ഉചിതം. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വില ഇനിയും കുതിക്കും. സ്വർണ നിക്ഷേപങ്ങൾക്ക് ഡിമാൻഡ് വർദ്ധിക്കുകയും ചെയ്യും. നിക്ഷേപം തുടർന്നാൽ ഭാവിയിൽ വലിയ ലാഭം കൊയ്യാനും സ്വർണ നിക്ഷേപങ്ങളിലൂടെ സാധിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications