സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും തിരിച്ചടിയായി ഇന്നും കേരളത്തിൽ സ്വർണ വില ഉയർന്നു. ഇതോടെ വീണ്ടും പവൻ വില 73,000 കടന്നിരിക്കുന്നു. നേരിയ ആശ്വാസം പോലുമില്ലാതെയാണ് ഇന്നു കത്തിക്കയറിയത്. ഒറ്റയടിക്ക് പവന് 520 രൂപ ഇന്ന് ഉയർന്നിട്ടുണ്ട്. ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതിച്ചുങ്ക നയം താരിഫ് യുദ്ധത്തിലേക്ക് തന്നെയാണ് എത്തുന്നത്. രാജ്യങ്ങൾക്കിടയിൽ പ്രതിസന്ധി ഉയർന്നാൽ തീർച്ചയായും അത് സ്വർണത്തിന് ഉയരാനുള്ള പ്രധാന കാരണമാവും. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് പവന് 1,120 രൂപയും ഗ്രാമിന് 140 രൂപയുമാണ് കുതിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ വർദ്ധിച്ച് 9140 രൂപയായി. ഒരു പവന് 520 രൂപ വർദ്ധിച്ച് 73,120 രൂപയുമായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9971 രൂപയും 8 ഗ്രാമിന് 79,768 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7479 രൂപയും 8 ഗ്രാമിന് 59,832 രൂപയുമാണ്.
ഇന്ന് രാജ്യാന്തര വിലയും മുന്നേറുന്നു. താരിഫ് പ്രശ്നങ്ങൾ ശക്തമാവുന്നതാണ് രാജ്യാന്തര വിലക്കും കരുത്തേകുന്നത്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,355.95 ഡോളറിലെത്തി. വെള്ളി വിലയും നേട്ടത്തിലെത്തി.

സ്വർണത്തിൻ്റെ കുതിച്ചു ചാട്ടം, പിന്നിൽ താരിഫ് യുദ്ധവും
താരിഫ് യുദ്ധം കടുക്കുന്നതോടെ സ്വർണത്തിന് ശക്തിയാർജ്ജിക്കുന്നു. സ്വർണ വില ഓരോ ദിവസവും വർദ്ധിക്കുന്നതിനു കാരണം താരിഫ് നയങ്ങൾ കൂടുതൽ വഷളാവുന്നതാണ്. മാത്രമല്ല ഡോളർ കൂപ്പു കുത്തിയതും ഈ വിലക്കയറ്റത്തിന് ഒരു പ്രധാന കാരണമായി മാറി. എന്നാൽ ഇതിനിടയിൽ യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് കൂടെ കുറഞ്ഞാൽ ചിലപ്പോൾ പവന് 75,000 രൂപ കടക്കാനും സാധ്യതയുണ്ട്.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും വില കുതിക്കുന്നു. സ്വർണാഭരണം വാങ്ങണമെങ്കിൽ അതിൻ്റെ വില കണക്കാക്കുന്നത് പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നിവയും ചേരുമ്പോഴാണ്. അങ്ങനെയെങ്കിൽ ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 79,130 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,930 രൂപയും കൊടുക്കേണ്ടി വരും. പണിക്കൂലി വർദ്ധിച്ചാൽ ആഭരണ വിലയും ഉയരും. നിലവിലെ കണക്ക് അനുസരിച്ച് 80,000 രൂപയോളം 22 കാരറ്റ് പവന് കണക്കാക്കണം.
നിക്ഷേപങ്ങളാണോ മികച്ച ഓപ്ഷൻ?
സ്വർണ വില കുതിക്കുന്നതോടെ ആഭരണം വാങ്ങുവാനുള്ള സാധാരണക്കാരുടെ മോഹവും മങ്ങുന്നു. എന്നാൽ ഇതോടെ സ്വർണം വാങ്ങാനുള്ള ആഗ്രഹം അവസാനിപ്പിക്കണ്ട. ഏറ്റവും ഉയർന്ന നേട്ടത്തോടെ വിവിധ സ്വർണ നിക്ഷേപങ്ങളിൽ നിക്ഷേപിക്കുന്നത് പരിഗണിക്കുക. എങ്കിൽ നിശ്ചിത കാലത്തിനുള്ള ഉയർന്ന ലാഭം കൊയ്യാനാവും. അതിലൂടെ സ്വർണം വാങ്ങാനും സാധിക്കും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
