ഡിസംബർ മാസം ഇങ്ങെത്തിയിട്ടും സ്വർണത്തിന് താഴെയിറങ്ങാൻ ഭാവമില്ല. കേരളത്തിൽ ഇന്നും സ്വർണത്തിന് ശക്തമായ വിലക്കയറ്റമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് പവന് 480 രൂപ വർദ്ധിച്ചു. ഇതോടെ സ്വർണം പവന് 96,000 രൂപയ്ക്ക് അരികിലേക്ക് കുതിക്കുന്നു. ഇന്ന് ഉച്ചയോടെ വീണ്ടും സ്വർണ വില ഉയർന്നാൽ ഈ ആഴ്ചയിൽ തന്നെ റെക്കോർഡ് കുതിപ്പ് സംഭവിച്ചേക്കാം.
കേരളത്തിലെ ഈ വിവാഹ സീസണിൽ സ്വർണ വില ഉയരുന്നത് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണ വില വീണ്ടും 1 ലക്ഷത്തിലേക്കുള്ള നീക്കമാണ്. ഒരുവേള യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറച്ചാൽ തീർച്ചയായും മഞ്ഞ ലോഹത്തിൻ്റെ തിളക്കം വർദ്ധിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ വർദ്ധിച്ച് 11,960 രൂപയായി. ഒരു പവന് 480 രൂപ വർദ്ധിച്ച് 95,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,19,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 66 രൂപ വർദ്ധിച്ച് 13,048 രൂപയും, പവന് 528 രൂപ വർദ്ധിച്ച് 1,04,384 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 49 രൂപ വർദ്ധിച്ച് 9,786 രൂപയും, പവന് 392 രൂപ വർദ്ധിച്ച് 78,288 രൂപയുമായി.

രാജ്യാന്തര സ്വർണ വില വീണ്ടും റെക്കോർഡ് കുതിപ്പിലേക്ക്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,239.38 ഡോളറിലേക്ക് ഉയർന്നിട്ടുണ്ട്. വീണ്ടും ശക്തമായി മുന്നേറ്റം പ്രകടമാവുന്നതിനാൽ സ്വർണ നിക്ഷേപകർക്കും ആശ്വസിക്കാം.
വില വർദ്ധിക്കുന്നത് എന്തുകൊണ്ട്?
യുഎസിൽ ഈ മാസം നടക്കാനിരിക്കുന്ന പണനയ യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് കുറയുമെന്നാണ് സൂചന. ഈ രീതിയിൽ പലിശ കുറഞ്ഞാൽ സ്വർണവില ശക്തമായി കുതിക്കും. കാരണം പലിശ കുറഞ്ഞാൽ ബാങ്ക് നിക്ഷേപങ്ങളുടെയും പലിശ കുറയും. ഇത് നിക്ഷേപകരുടെ വരുമാനത്തെ ബാധിക്കും എന്നതിനാൽ അവർ സ്വർണ നിക്ഷേപങ്ങളിലേക്ക് മാറും. ഇത് ഡോളറിനെ തളർത്തുകയും സ്വർണത്തിൻ്റെ ഡിമാൻഡ് ഉയർത്തുകയും ചെയ്യുന്നു.
സ്വർണാഭരണ വില അറിയാം
കേരളത്തിൽ സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,03,531 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,987 രൂപയുമായിരിക്കും. ഇത് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ല. ഒക്ടോബറിലെ റെക്കോർഡ് വിലക്കയറ്റത്തിനു ശേഷം ഡിസംബറിലും പുതിയ കുതിപ്പ് തുടരുന്നത് ആശങ്കയുണ്ടാക്കുന്നു. നിലവിലെ സാഹചര്യത്തിൽ ഒരു പവൻ ആഭരണത്തിന് വില 1 ലക്ഷം കടന്നിരിക്കുന്നു. അതായത് വിവാഹങ്ങൾക്ക് 10 പവൻ സ്വർണാഭരണം വാങ്ങണമെങ്കിൽ 10 ലക്ഷം രൂപക്ക് മുകളിൽ കരുതേണ്ടി വരും എന്നർത്ഥം.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications