പുതുവത്സരപ്പുലരിയിൽ ആശ്വസിക്കാൻ വകയില്ല. തുടർച്ചയായ വിലക്കുറവിന് ശേഷം ഇന്ന് കേരളത്തിൽ സ്വർണ വില കുതിക്കുന്നു. ഇന്നലെ മാത്രം 3 തവണയാണ് സ്വർണ വില ഇടിഞ്ഞത്. കഴിഞ്ഞ ആഴ്ച രാജ്യാന്തര വില കത്തിക്കയറിയപ്പോൾ സ്വർണ നിക്ഷേപങ്ങളിൽ നിന്നും വ്യാപകമായി ആളുകൾ ലാഭമെടുപ്പ് നടത്തിയതാണ് തുടർച്ചയായ വിലക്കുറവിന് കാരണമായത്. എന്നാൽ ഇന്ന് വിപരീതമായി സ്വർണ വില ഉയർന്നിരിക്കുന്നു. ഇന്ന് പവന് 120 രൂപ ഉയർന്നിട്ടുണ്ട്.
ഇന്നലെ രാവിലെ 240 രൂപയും, ഗ്രാമിന് 30 രൂപയും മാത്രമായിരുന്നു കുറഞ്ഞത്. എന്നാൽ ഉച്ചയോടെ പവന് 480 രൂപയും വൈകീട്ടോടെ 240 രൂപയും കുറഞ്ഞു. അതായത് ഇന്നലെ മാത്രം പവന് 960 രൂപയും ഗ്രാമിന് 120 രൂപയുമാണ് കുറഞ്ഞത്. തുടർച്ചയായി വില ഇടിഞ്ഞപ്പോൾ 2026ൻ്റെ തുടക്കത്തിലും സ്വർണ വില താഴേക്ക് വീഴുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 12,380 രൂപയായി. ഒരു പവന് 120 രൂപ ഉയർന്ന് 99,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,23,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 17 രൂപ ഉയർന്ന് 13,506 രൂപയും, പവന് 136 രൂപ ഉയർന്ന് 1,08,048 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 12 രൂപ ഉയർന്ന് 10,129 രൂപയും, പവന് 96 രൂപ ഉയർന്ന് 81,032 രൂപയുമായി.

ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ കാര്യമായ കുതിപ്പൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 4,325.44 ഡോളറിലാണുള്ളത്. വിപണിയിൽ ഇന്ന് അപ്രതീക്ഷിത സംഭവങ്ങളാണ് സംഭവിക്കുന്നത്. സ്വർണ വിലയിലെ ചാഞ്ചാട്ടം സാധാരണക്കാരെ ആശയക്കുഴപ്പത്തിലാക്കുന്നു.
ഇനിയും ഇടിയുമോ?
രാജ്യാന്തര സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഈ ആഴ്ചയിൽ തുടർച്ചയായ മൂന്ന് ദിവസവും സ്വർണ വില ഇടിഞ്ഞതോടെ സ്വർണാഭരണപ്രേമികൾക്ക് സ്വർണം വാങ്ങാൻ ആവേശമായി. എന്നാൽ ഇന്ന് ആഭ്യന്തര വിപണിയിലെ കുതിപ്പ് നിരാശയുണ്ടാക്കുന്നു. ചില സാമ്പത്തിക വിദഗ്ധർ പറയുന്നത് 2026ൽ രാജ്യാന്തര സ്വർണ വില ചിലപ്പോൾ ഔൺസിന് 4,100 ഡോളറിലേക്ക് എത്താനുള്ള സാധ്യതയുണ്ടെന്നാണ്. എന്നാൽ ഇത് താത്കാലികമായിരിക്കുമെന്നും, 5,000 ഡോളർ വരെ വില ഉയർന്നേക്കുമെന്നും മറ്റു ചിലർ അഭിപ്രായപ്പെടുന്നു.
സ്വർണാഭരണ വില
കേരളത്തിൽ ഇന്ന് സ്വർണ വില കുതിക്കുന്നു. നേരിയ വിലക്കയറ്റമാണെങ്കിലും സ്വർണാഭരണ വിലയിൽ നേരിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് 3 ശതമാനം ജിഎസ്ടിയും, മിനിമം 5% പണിക്കൂലിയും, ഹോൾമാർക്ക് ഫീസും (53.10 രൂപ) ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,07,160 രൂപ കരുതേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് 13,440 രൂപയോളവും ചിലവഴിക്കേണ്ടി വരും. വില ഉയർന്നാലും കേരളത്തിൽ സ്വർണത്തിൻ്റെ ഡിമാൻഡിൽ കാര്യമായ ഇടിവൊന്നും ഇല്ല.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications