കേരളത്തിലെ സ്വർണ വില തുടർച്ചയായ ഏഴാം ദിവസവും കത്തിക്കയറുന്നു. ആഭരണപ്രേമികളെ നിരാശരാക്കി ഇന്ന് പവൻ വില 73,000 കടന്നിരിക്കുന്നു. ആഗോള തലത്തിലെ കടുത്ത പ്രതിസന്ധികളാണ് സ്വർണ വിലയുടെ ഈ കുതിപ്പിന് കാരണം. താരിഫും, ഭൗമരാഷ്ട്രീയ സംഘർഷങ്ങളുമെല്ലാം സ്വർണ വില ഉയരാൻ വഴിയൊരുക്കുന്നു. ഇന്ന് പവന് 320 രൂപ ഉയർന്നിട്ടുണ്ട്. എന്നാൽ മറുവശത്ത് രാജ്യാന്തര സ്വർണ വില ഇപ്പോൾ ഇടിയുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ ഉയർന്ന് 9130 രൂപയായി. ഒരു പവന് 320 രൂപ ഉയർന്ന് 73,040 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,300 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 9960 രൂപയും പവന് 79,680 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7470 രൂപയും പവന് 59,760 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വർണ വിലയിൽ നേരിയ ഇടിവുണ്ട്. രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് 3,367.78 ഡോളറിലെത്തി. വെള്ളി വിലയും ഇടിവിൽ തുടരുന്നു. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം ഉയർന്നു.

ട്രംപിൻ്റെ താരിഫും, യുദ്ധങ്ങളും- സ്വർണത്തിന് സുരക്ഷിത നിക്ഷേപം എന്ന പെരുമ
ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ യുഎസ് നിലവിൽ സാമ്പത്തിക പ്രതിസന്ധികൾ നേരിടുന്നു. ഇത് സ്വർണ വില കുതിക്കാൻ കാരണമാവുന്നു. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ താരിഫ് പ്രഖ്യാപനങ്ങൾ വീണ്ടും എത്തിയതോടെ അമേരിക്കയുടെ സാമ്പത്തിക സ്ഥിതി ഇനിയും മോശമാവാൻ സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങൾ സ്വർണ വിലയുടെ കുതിപ്പിന് കാരണമാവും.
ഡൊണാൾഡ് ട്രംപ് യുഎസിലേക്കുള്ള സ്റ്റീലിനും അലൂമിനിയത്തിനും 50% ഇറക്കുമതി തീരുവ പ്രഖ്യാപിച്ചത് ആഗോള തലത്തിൽ വലിയ ആശങ്കയുണർത്തുന്നു. മറുവശത്ത് റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധവും കൂടുതൽ വഷളാവുന്നു. യുക്രൈൻ റഷ്യയുടെ 40 യുദ്ധ വിമാനങ്ങൾ തകർത്തെന്ന് വ്യക്തമാക്കി, ഇതിനെതിരെ റഷ്യ തിരിച്ചടിക്കുമെന്നും അറിയിച്ചു.
ഈ കാരണങ്ങളെല്ലാം സ്വർണം എന്ന സുരക്ഷിത നിക്ഷേപത്തിൻ്റെ ആവശ്യകത വർദ്ധിക്കുന്നു. ആളുകൾ വ്യാപകമായി സ്വർണത്തിൽ നിക്ഷേപിക്കുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നത്തെ വിലയും വർദ്ധിച്ചതിനാൽ ആഭരണ വിലയും ഉയരും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും സ്വർണ വിലയ്ക്കൊപ്പം ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. അതിനനാൽ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,045 രൂപയും, ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,924 രൂപയും കൊടുക്കേണ്ടി വരും. അതായത് പവൻ വില 80,000 രൂപയ്ക്ക് തൊട്ടരികിൽ എത്തിയിരിക്കുന്നു. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയാവും.
വില കുതിക്കുമ്പോൾ നിക്ഷേപകരും ആവേശത്തിൽ
നിലവിലെ ആഗോള പ്രതിസന്ധികളെല്ലാം സ്വർണ വിലയ്ക്ക് അനുകൂലമാണ്. സ്വർണം വാങ്ങാനുള്ള പ്ലാനുണ്ടോ? ഇല്ലെങ്കിൽ സ്വർണ നിക്ഷേപങ്ങളെ പരിഗണിക്കുക. നിലവിലെ ട്രെൻഡ് അനുസരിച്ച് സ്വർണം ഇനിയും കുതിക്കും. നിലവിൽ ഒരു പവൻ ആഭരണ വില 80,000 രൂപയ്ക്ക് അരികിലെത്തി. ഇത് വാങ്ങുന്നവർക്ക് പ്രയാസകരമാണെങ്കിലും നിക്ഷേപകർക്ക് ലാഭം നൽകുന്നു. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾ തിരഞ്ഞെടുക്കാം. ആഭരണം വാങ്ങുന്നവർക്ക് ഇന്നത്തെ വിലയിൽ തന്നെ ബുക്ക് ചെയ്യുക. വരും ദിവസങ്ങളിലും വില കുതിച്ചേക്കാം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications