സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന് 34,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,335 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില വിപണിയില്‍ തുടരുന്നത്. തിങ്കള
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. സ്വര്‍ണം പവന് 34,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,335 രൂപയുമാണ് നിരക്ക്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില വിപണിയില്‍ തുടരുന്നത്. തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയും ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായിരുന്നു. ആഗസ്റ്റ് മാസത്തില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഇതു വരെ വിലയില്‍ 1,320 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഒരു ദിവസത്തില്‍ മാത്രം പവന്റെ വില 600 രൂപയാണ് താഴ്ന്നത്.
Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!
രാജ്യാന്തര വിപണി
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,736 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ വലിയ അളവില്‍ വിറ്റൊഴിയല്‍ തുടരുന്നതാണ് സ്വര്‍ണ വിലയിലെ ഈ ചാഞ്ചാട്ടങ്ങള്ക്ക്് കാരണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നാലു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് തിങ്കളാഴ്ച പതിച്ചിരുന്നു. ഇന്നലെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 1.3 ശതമാനം കുറഞ്ഞ് 46,029 രൂപയിലെത്തി. ഇന്ന് ഇത് 46,085 രൂപയായി.
Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ
സ്വര്‍ണ വില താഴേക്ക്
ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു സ്വര്‍ണ വ്യാപാരം. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുത്തനെ വില താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 2.5 ശതമാനത്തോളം വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
Also Read : പിഎഫ് നിയമത്തില്‍ മാറ്റം; ഇങ്ങനെ ചെയ്തില്ല എങ്കില്‍ അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഇപിഎഫ് തുക ലഭിക്കുകയില്ല
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
Also Read : നിക്ഷേപകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത! അടുത്ത ആഴ്ച ആരംഭിക്കുന്ന 4 പ്രധാന ഐപിഒകള്‍ ഇവയാണ്
ആഗോള വിപണിയില്‍ സ്വര്‍ണത്തെ ബാധിച്ചത്...
തൊഴില്‍ സാധ്യതാ സൂചിക ഉയര്‍ന്നതോടെ യുഎസ് ഫെഡ് റിസര്‍വ് പ്രതീക്ഷിച്ചതിലും നേരത്തെ നിരക്ക് വര്‍ധിപ്പിച്ചേക്കുമെന്ന സൂചനയാണ് ആഗോള വിപണിയില്‍ സ്വര്‍ണത്തിന്റെ പ്രകടനത്തെ ബാധിച്ചത്. ഇതോടെ തിങ്കളാഴ്ച സ്പോട് ഗോള്‍ഡ് വില 4.4ശതമാനം താഴ്ന്ന് ട്രോയ് ഔണ്‍സിന് 1,722.06 ഡോളര്‍ നിലവാരത്തിലെത്തി.
Also Read : 3 ലക്ഷം രൂപ വീതം പ്രതിമാസ വരുമാനം ലഭിക്കുവാന്‍ എത്ര രൂപ എസ്ഐപി നിക്ഷേപം നടത്തണം ?
2020 ഓഗസ്റ്റ് മാസത്തില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍
2020 ഓഗസ്റ്റ് മാസം ഏഴിന് സ്വര്‍ണ വില എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു. ഗ്രാമിന് 5,250 രൂപയും പവന് വില 42,000 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. 2021 മാര്‍ച്ച് 31ന് ഗ്രാമിന് 4,110 രൂപയും, പവന് 32,880 രൂപയുമായി സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പിന്നീട് വില വര്‍ദ്ധിച്ച് ഗ്രാമിന് 4,680 രൂപ വരെ എത്തിയെങ്കിലും ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ പ്രകടമാകുന്നത്. തല്ക്കാലം വിലക്കുറവിനാണ് സാധ്യതയെങ്കിലും നിരക്ക് വീണ്ടും ഉയരുമെന്നാണ് വിപണി വിദഗ്ധര്‍ നല്കുന്ന സൂചന.
Also Read : തെറ്റായ വിവരങ്ങള്‍ വിശ്വസിച്ച് നിക്ഷേപത്തില്‍ നിന്നും തിരിച്ചടി നേടാതിരിക്കാം; ഈ 6 സൂചനകള്‍ ശ്രദ്ധിക്കൂ
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (22 കാരറ്റ് 8 ഗ്രാം)
മുംബൈ - 35, 512 രൂപ
ചെന്നൈ - 33,992 രൂപ
കൊല്‍ക്കത്ത - 35,064 രൂപ
ഡെല്‍ഹി - 35,616 രൂപ
ഹൈദരാബാദ് - 34,064 രൂപ
വെള്ളി വില
സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 68.80 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 550.40 രൂപയാണ് വില.ഒരു കിലോഗ്രാം വെള്ളിക്ക് 68,800 രൂപയാണ് വില . ഇന്നലെ കിലോഗ്രാമിന് 68,700 രൂപയായിരുന്നു വില.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications