ആഭരണപ്രേമികളുടെ പ്രർത്ഥന സ്വർണദേവത കേട്ടു. റോക്കറ്റ് പോലെ കുതിച്ച് പൊങ്ങി 91,000 രൂപ കടന്ന പവന്‍റെ വില കുത്തനെ ഇടിഞ്ഞു. അതോടെ ഒരാഴ്ചയായി തുടരുന്ന സ്വർണത്തിന്‍റെ കുതിപ്പിനും സഡൻ ബ്രേക്ക്. രാജ്യന്തര വിലയിലുണ്ടായ കുറവാണ് ഇന്ത്യൻ വിപണിയിലും പ്രതിഫലിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ രാജ്യാന്തര സ്വർണവില 4,000 ഡോളറിൽ നിന്നും താഴേക്ക് വീണിരുന്നു.
ഇന്നത്തെ വില
ഇന്ന് ഒരു ഗ്രാമിന് 11,210 രൂപയാണ് വി. ഇന്നലത്തെ വിലയെ അപേക്ഷിച്ച് 170 രൂപ കുറഞ്ഞു. പവന് 1360 രൂപയാണ് കുറഞ്ഞത്. അതോടെ വില 90,000 രൂപയിൽ നിന്നും താഴേക്കിറങ്ങി. ഇന്ന് പവന് 89,680 രൂപയാണ് വില. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,229 രൂപയും 18 കാരറ്റിന് ഒരു ഗ്രാമിന് 91,172 രൂപയുമാണ് വില.
രാജ്യാന്തര സ്വര്‍ണ വിലയും കുത്തനെ കുറഞ്ഞു. സ്പോട്ട് സ്വർണ വില ഔൺസിന് 3,960 ഡോളർ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരുപവൻ വാങ്ങാൻ
സ്വര്‍ണാഭരണങ്ങള്‍ക്ക് വില കണക്കാക്കുമ്പോള്‍ അതില്‍ പണിക്കൂലി കൂടി ഉള്‍പ്പെടുന്നുണ്ട്. അത് കൂടാതെ ജിഎസ്ടിയും ഹാള്‍മാര്‍ക്കിംഗ് ചാര്‍ജും ഉണ്ട്. നിലവിലെ പവന്‍ വില വെച്ച് നോക്കിയാല്‍ ഇതെല്ലാം ചേര്‍ന്ന് വരുമ്പോള്‍ 1 ലക്ഷം കടക്കുമെന്നുറപ്പാണ്. 5 ശതമാനമാണ് സാധാരണ സ്വർണാഭരണങ്ങളുടെ പണിക്കൂലി. എന്നാൽ ഡിസൈൻ വലുതാകുന്നതിന് അനുസരിച്ച് പണിക്കൂലി വ്യത്യാസപ്പെടും. 3 ശതമാനമാണ് ജിഎസ്ടി. അതോടൊപ്പം ഹാള്‍ മാര്‍ക്കിംഗ് ചാര്‍ജും നൽകണം. ഇതെല്ലാം കൂട്ടുമ്പോഴാണ് ഒരുപവൻ സ്വർണാഭരണം വാങ്ങുമ്പോൾ വില 1 ലക്ഷം കടക്കുന്നത്.

വില മുകളിലേക്ക് തന്നെ പോകും
സ്വർണവില ഇന്ന് കുത്തനെ ഇടിഞ്ഞു എന്ന് കരുതി വരും ദിവസങ്ങളിലും ഇത് ആവർത്തിക്കണമെന്നില്ല. ഭാവിയിൽ സ്വർണവില മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് മാർക്കറ്റ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇന്ത്യയിൽ, ഉത്സവ സീസണിൽ (ദീപാവലി, വിവാഹം) സ്വർണ്ണാഭരണങ്ങൾക്കും സമ്മാനങ്ങൾക്കും വലിയ ഡിമാൻഡ് വരുന്നു. ആ സീസണൽ വാങ്ങൽ രീതി സ്വർണ്ണാഭരണങ്ങളുടെ വില വർദ്ധനവിനെ ശക്തിപ്പെടുത്തുന്നു.
സ്വിസ് ഏഷ്യ ക്യാപിറ്റലിന്‍റെ മാനേജിംഗ് ഡയറക്ടറും ചീഫ് ഇൻവെസ്റ്റ്‌മെന്റ് ഓഫീസറുമായ ജുർഗ് കീനർ അടുത്ത കുറച്ച് വർഷങ്ങളിൽ സ്വർണ്ണ വിലയിൽ 37 മുതൽ 120 ശതമാനം വരെ വർധനവ് പ്രതീക്ഷിക്കുന്നു. സിറ്റിഗ്രൂപ്പ് 9.6 ശതമാനം വർധനവ് പ്രവചിക്കുന്നു. ഇത് സ്വർണ്ണം 10 ഗ്രാമിന് ഏകദേശം 1,20,560 രൂപയിലെത്താൻ സാധ്യതയുണ്ട്. അതേസമയം ഗോൾഡ്മാൻ സാച്ച്സ് 37 ശതമാനം വർധനവ് പ്രവചിക്കുന്നു. ഇത് സ്വർണ്ണ വില 10 ഗ്രാമിന് 1,50,700 രൂപയായി ഉയർത്തും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും



Click it and Unblock the Notifications
