കൊച്ചി: തുടര്‍ച്ചയായി മൂന്നാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 35,680 രൂപയും ഗ്രാമിന് 4,460 രൂപയുമായി കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോമഗിക്കുകയാണ്. ശനിയാഴ്ച്ചയാണ് സ്വര്‍ണവില ഏറ്റവുമൊടുവില്‍ മാറിയത്. അന്ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചിരുന്നു. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍ വില്‍ക്കപ്പെടുന്നത്. വെള്ളിയാഴ്ച്ച പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1).
മെയ് മാസം ഇതുവരെ പവന് 640 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 71.50 രൂപയാണ് തിങ്കളാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 572 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 35,688 രൂപ
ചെന്നൈ: പവന് 36,040 രൂപ
ഹൈദരാബാദ്: പവന് 35,688 രൂപ
കൊല്‍ക്കത്ത: പവന് 36,792 രൂപ
മംഗലാപുരം: പവന് 35,688 രൂപ
മുംബൈ: പവന് 35,928 രൂപ
മൈസൂരു: പവന് 35,688 രൂപ
ദില്ലി: പവന് 36,800 രൂപ
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാം സ്വര്‍ണം 49 രൂപ കൂടി 47,794 രൂപയാണ് തിങ്കളാഴ്ച്ച വില രേഖപ്പെടുത്തുന്നത്. വിലവര്‍ധനവ് 0.09 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 568 രൂപ ഉയര്‍ന്ന് 71,997 കിലോയിലേക്കുമെത്തി. വിലവര്‍ധനവ് 0.80 ശതമാനം. എംസിഎക്സ് വിലയിലും 1,500 രൂപയുടെ വര്‍ധനവോടെയാണ് ദേശീയ വിപണിയില്‍ സ്വര്‍ണവും വെള്ളിയും വില്‍പ്പനയ്ക്ക് വരാറ്.
കഴിഞ്ഞ രണ്ടാഴ്ച്ച കൊണ്ട് ഇന്ത്യയിലെ സ്വര്‍ണ ഡിമാന്‍ഡ് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികളിലേക്ക് നീങ്ങിയതും കോവിഡ് ഭീതിയും സ്വര്‍ണക്കച്ചവടത്തെ സാരമായി ബാധിക്കുകയാണ്. പറഞ്ഞുവരുമ്പോള്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ വിപണിയാണ് ഇന്ത്യ.
ഇതേസമയം, രാജ്യാന്തര വിപണിയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ചയിലേക്കാണ് സ്വര്‍ണം ചുവടുവെയ്ക്കുന്നത്. അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് മെച്ചപ്പെടാത്ത സാഹചര്യത്തില്‍ പലിശ നിരക്ക് പെട്ടെന്ന് കൂട്ടില്ലെന്ന പ്രതീക്ഷ സ്വര്‍ണത്തിന് ഗുണം ചെയ്യുകയാണ്. ഏപ്രിലില്‍ പുതിയ ജോലികള്‍ സൃഷ്ടിക്കുന്നതില്‍ അമേരിക്ക പിന്നിലായെന്നാണ് കണക്കുകള്‍ പറയുന്നത്. എന്തായാലും പലിശ നിരക്ക് താഴ്ന്ന് നില്ക്കുമ്പോള് സ്വര്‍ണത്തിലുള്ള നിക്ഷേപകരുടെ അവസരാത്മക ചിലവ് കുറയും.
ഡോളറിന് മേലാണ് ഇപ്പോള്‍ സമ്മര്‍ദ്ദം മുഴുവന്‍. കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കില്‍ ഡോളര്‍ സൂചിക തുടരുന്നു. ആഗോള കമ്പോളത്തില്‍ ഇന്ന് സ്വര്‍ണം 0.1 ശതമാനം മുന്നേറി 1,831.72 ഡോളര്‍ വിലനിലവാരം കയ്യടക്കി (ഔണ്‍സിന്). ഞായറാഴ്ച്ച 1,842.91 ഡോളര്‍ വരെയും സ്വര്‍ണം കുതിച്ചിരുന്നു. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 2 ശതമാനം ഉയര്‍ന്ന് 1,834 ഡോളറും ഇന്ന് വില രേഖപ്പെടുത്തുന്നുണ്ട്.
മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.3 ശതമാനം കൂടി 2,934.58 ഡോളറിലെത്തി. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.8 ശതമാനം കൂടി 27.65 ഡോളറിലും പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.6 ശതമാനം കൂടി 1,256.47 ഡോളറിലും എത്തിനില്‍ക്കുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications