സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ആഗസ്ത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോഴുള്ളത്. പവന് 34,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,335 രൂപയുമാണ് നിരക്ക്.
സംസ്ഥാനത്ത് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു. ആഗസ്ത് മാസത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലാണ് സ്വര്‍ണ വില ഇപ്പോഴുള്ളത്. പവന് 34,680 രൂപയാണ് ഇന്നത്തെ വില. ഒരു ഗ്രാമിന് 4,335 രൂപയുമാണ് നിരക്ക്.

തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ് 34,680 രൂപയും ഗ്രാമിന്റെ വില 50 രൂപ കുറഞ്ഞ് 4335 രൂപയുമായിരുന്നു. ആഗസ്റ്റ് മാസത്തില്‍ ഒരാഴ്ച പിന്നിടുമ്പോള്‍ ഇതു വരെ വിലയില്‍ 1,320 രൂപയുടെ ഇടിവാണ് പവന് ഉണ്ടായിരിക്കുന്നത്. ശനിയാഴ്ച ഒരു ദിവസത്തില്‍ മാത്രം പവന്റെ വില 600 രൂപയാണ് താഴ്ന്നത്.
Also Read :എല്‍ഐസി ജീവന് ലക്ഷ്യയിലൂടെ മകളുടെ ജീവിതം സുരക്ഷിതമാക്കൂ; വെറും 125 രൂപ നിക്ഷേപത്തില്‍ നേടാം 27 ലക്ഷം
രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,733.65 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ആഗോള തലത്തില്‍ വലിയ അളവില്‍ വിറ്റൊഴിയല്‍ തുടരുന്നതാണ് സ്വര്‍ണ വിലയിലെ ഈ ചാഞ്ചാട്ടങ്ങള്‍ക്ക് കാരണം. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നാലു മാസത്തെ താഴ്ന്ന നിലവാരത്തിലേക്ക് തിങ്കളാഴ്ച പതിച്ചിരുന്നു.
Also Read : സീറോ ബാലന്‍സുമായി ക്രെഡിറ്റ് കാര്‍ഡുകള്‍ കൈയ്യില്‍ വയ്ക്കുന്നത് നിങ്ങളുടെ ക്രെഡിറ്റ് സ്കോറിനെ ബാധിക്കുമോ?
ഡോളര്‍ കരുത്താര്‍ജിച്ചത് സ്വര്‍ണത്തിന് മങ്ങലേല്‍പ്പിച്ചു. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 2.5 ശതമാനത്തോളം വില ഇടിഞ്ഞിരുന്നു.
Also Read : 3 വര്‍ഷ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് 7.25% പലിശ നിരക്ക് നല്കുന്ന ബാങ്കുകള്‍ ഇവയാണ്
ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു സ്വര്‍ണ വ്യാപാരം. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുത്തനെ വില താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 2.5 ശതമാനത്തോളം വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
Also Read : ഈ സൂപ്പര്‍ഹിറ്റ് പോസ്റ്റ് ഓഫീസ് സ്കീമുകള്‍ നിങ്ങളില്‍ സമ്പാദ്യ വര്‍ഷം നടത്തും!
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
Also Read : ഐ മൊബൈല്‍ പേ ആപ്പിലൂടെ ഐസിഐസിഐ ഉപയോക്താക്കള്‍ക്ക് പിപിഎഫ് നിക്ഷേപം നടത്താം, ഭാവി സുരക്ഷിതമാക്കാം!
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (22 കാരറ്റ് 8 ഗ്രാം)
മുംബൈ - 35, 504 രൂപ
ചെന്നൈ - 33,976 രൂപ
കൊല്‍ക്കത്ത - 35,048 രൂപ
ഡെല്‍ഹി - 35,608 രൂപ
ഹൈദരാബാദ് - 34,048 രൂപ
ബാംഗ്ലൂര്‍ - 33,912 രൂപ
Also Read : ചെക്കുകള്‍ ഇഷ്യൂ ചെയ്യാറുണ്ടോ നിങ്ങള്‍? എങ്കില്‍ ഇനി ഇടപാടുകള്‍ ശ്രദ്ധിച്ചാകാം - ഇക്കാര്യങ്ങള്‍ അറിയൂ
സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയ്ക്ക് 67.90 രൂപയാണ് വില. എട്ട് ഗ്രാം വെള്ളിക്ക് 543.20 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 67,900 രൂപയാണ് വില. ഇന്നലെ കിലോഗ്രാമിന് 68,200 രൂപയായിരുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications