സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. മൂന്നു ദിവസമായി ഒരേ വില തുടര്‍ന്ന ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 4360 ര
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ നേരിയ വര്‍ധന. മൂന്നു ദിവസമായി ഒരേ വില തുടര്‍ന്ന ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ് ഉണ്ടായിരിക്കുന്നത്. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഒരു ഗ്രാമിന് 4360 രൂപയാണ് ഇന്നത്തെ വില. പവന് 34,880 രൂപയും. കഴിഞ്ഞ മൂന്നു ദിവസമായി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലായിരുന്നു സ്വര്‍ണം. ഗ്രാമിന് 4,335 രൂപയിലും പവന് 34,680 രൂപയിലുമായിന്നു ഈ ദിവസങ്ങളില്‍ വ്യാപാരം നടന്നത്. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1751.10 ഡോളറിലാണ് വ്യാപാരം നടക്കുന്നത്.
ഡോളര്‍ കരുത്താര്‍ജിക്കുന്നു
തിങ്കളാഴ്ച സ്വര്‍ണം ഗ്രാമിന് 50 രൂപയും പവന് 400 രൂപയും ഇടിഞ്ഞിരുന്നു. ഡോളര്‍ കരുത്താര്‍ജിക്കുന്നതാണ് സ്വര്‍ണത്തിന് തിരിച്ചടിയാകുന്നത്. രാജ്യാന്തര വിപണിയിലെ വില ഇടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഒറ്റയടിക്ക് 2.5 ശതമാനത്തോളം വില ഇടിഞ്ഞിരുന്നു. ഒരാഴ്ചയില്‍ 1320 രൂപയാണ് പവന് കുറഞ്ഞത്. ജൂലൈയില്‍ മുന്നേറ്റം തുടര്‍ന്ന സ്വര്‍ണം ഓഗസ്റ്റില്‍ താഴേക്ക് പോകുന്ന കാഴ്ചയാണ് സംസ്ഥാനത്തെ വിപണിയില്‍ കാണുന്നത്.
ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 7, 8 ,9 തീയതികളിലാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയായ പവന് 42,000 രൂപയിലെത്തിയത്. ഗ്രാമിന് 5250 രൂപയായിരുന്നു അന്ന്. രാജ്യാന്തരതലത്തില്‍ വന്‍തോതില്‍ വിറ്റൊഴിയല്‍ തുടര്‍ന്നതാണ് സ്വര്‍ണവിലയെ ബാധിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ ഗോള്‍ഡ് ഫ്യൂച്ചേഴ്സ് വില നാലുമാസത്തെ താഴ്ന്ന നിരക്കിലേക്ക് എത്തി. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 46,390 രൂപയായി. സ്പോട് ഗോള്‍ഡ് വില ഔണ്‍സിന് 1752.31 ഡോളറിനാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ആഗസ്ത് മാസം തുടക്കത്തില്‍
ആഗസ്റ്റ് ഒന്ന്, രണ്ട് തിയതികളില്‍ പവന് 36,000 രൂപയില്‍ ആയിരുന്നു സ്വര്‍ണ വ്യാപാരം. ആഗസ്ത് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു ഇത്. എന്നാല്‍ പിന്നീട് കുത്തനെ വില താഴേക്ക് പതിച്ചു കൊണ്ടിരിക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്. 2.5 ശതമാനത്തോളം വിലയിടിവാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണത്തിന് ഉണ്ടായിരിക്കുന്നത്.
ജൂലൈ മാസത്തില്‍
ജൂലൈ മാസത്തില്‍ പവന് 800 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ജൂലൈ 16,20, 30 തിയതികളിലാണ് കഴിഞ്ഞ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ സ്വര്‍ണ വില എത്തിയത്. പവന് 36,200 രൂപയായിരുന്നു അന്നത്തെ വില. ജൂലൈ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ വ്യാപാരം നടന്ന ദിവസം ജൂലൈ ഒന്നാം തീയ്യതി ആയിരുന്നു. ഒരു പവന് സ്വര്‍ണത്തിന് 35,200 രൂപയായിരുന്നു ജൂലൈ ഒന്നാം തീയ്യതിയിലെ സ്വര്‍ണ നിരക്ക്.
പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണ വില (22 കാരറ്റ് 8 ഗ്രാം)
മുംബൈ - 35, 816 രൂപ
ചെന്നൈ - 34,288 രൂപ
കൊല്‍ക്കത്ത - 35,368 രൂപ
ഡെല്‍ഹി - 35,920 രൂപ
ഹൈദരാബാദ് - 34,352 രൂപ
ബാംഗ്ലൂര്‍ - 33,216 രൂപ
വെള്ളി വില
സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിയുടെ വില 67.90 രൂപയാണ്. എട്ട് ഗ്രാം വെള്ളിക്ക് 543.20 രൂപയാണ് വില. ഒരു കിലോഗ്രാം വെള്ളിക്ക് 67,900 രൂപയും. ഇന്നലെ കിലോഗ്രാമിന് 68,200 രൂപയായിരുന്നു വില.
നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണത്തിന്റെ ആകര്‍ഷണീയത കുറഞ്ഞു വരുന്നതായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications