കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ചാഞ്ചാടുകയാണ്. ശനിയാഴ്ച്ച പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കുറഞ്ഞു. പവന് 36,600 രൂപയാണ് ഇന്ന് സ്വര്‍ണവില. ഗ്രാമിന് വില 4,575 രൂപ. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 36,400 രൂപയാണ് (ജൂണ്‍ 4). ഏറ്റവും ഉയര്‍ന്ന നിരക്കാകട്ടെ - 36,960 രൂപയും (ജൂണ്‍ 3).

മെയ് മാസം 1,680 രൂപയാണ് പവന് കൂടിയത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് പവന് രേഖപ്പെടുത്തുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 72.20 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 577.60 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,600 രൂപ
- ചെന്നൈ: പവന് 36,840 രൂപ
- ദില്ലി: പവന് 38,320 രൂപ
- ഹൈദരാബാദ്: പവന് 36,600 രൂപ
- കൊല്‍ക്കത്ത: പവന് 38,800 രൂപ
- മംഗലാപുരം: പവന് 36,600 രൂപ
- മുംബൈ: പവന് 38,192 രൂപ
- മൈസൂരു: പവന് 36,600 രൂപ
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില വില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 48,894 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.62 ശതമാനം. ഇതേസമയം, വെള്ളിയുടെ കിലോ നിരക്ക് 0.33 ശതമാനം കൂടി 72,260 രൂപയുമായി. ഇന്നലെ സ്വര്‍ണവും വെള്ളിയും 0.4 ശതമാനം വീതം ഇടിഞ്ഞിരുന്നു. കഴിഞ്ഞ മാസം ഏറ്റവും മികച്ച പ്രകടനം കുറിച്ച ചരക്കുകളില്‍ ഒന്നാണ് സ്വര്‍ണം. എംസിഎക്സ് വിലയിലും 1,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
ഇന്ന് ആഗോള കമ്പോളത്തിലുള്ള സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങളില്ല. ഔണ്‍സിന് 1,896 ഡോളര്‍ എന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. പോയമാസം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കൂടി 28.15 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്കില്‍ മാറ്റമില്ല. 1,150 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications