കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് വില കുറഞ്ഞത്. ഇതോടെ പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായി കേരളത്തില്‍ സ്വര്‍ണ വ്യാപാരം പുരോമഗിക്കുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്നലെ വില്‍ക്കപ്പെട്ടത്. ചൊവാഴ്ച്ച പവന് 35,760 രൂപയും ഗ്രാമിന് 4,470 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).
മെയ് മാസം ഇതുവരെ പവന് 560 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.50 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 572 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 35,600 രൂപ
ചെന്നൈ: പവന് 36,000 രൂപ
ഹൈദരാബാദ്: പവന് 35,600 രൂപ
കൊല്‍ക്കത്ത: പവന് 36,640 രൂപ
മംഗലാപുരം: പവന് 35,600 രൂപ
മുംബൈ: പവന് 35,776 രൂപ
മൈസൂരു: പവന് 35,600 രൂപ
ദില്ലി: പവന് 36,720 രൂപ
ദേശീയ വിപണിയിലും സ്വര്‍ണവില താഴുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നടപടികള്‍ പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവുണ്ടായിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 152 രൂപ കുറഞ്ഞ് 47,481 രൂപയാണ് സ്വര്‍ണം വില രേഖപ്പെടുത്തുന്നത്. 0.32 ശതമാനം ഇടിവ്. വെള്ളിയുടെ കിലോ നിരക്ക് 529 രൂപ കുറഞ്ഞ് 71,400 രൂപയിലും എത്തിനില്‍ക്കുന്നു; 0.74 ശതമാനം ഇടിവ്. എംസിഎക്സ് വിലയിലും 1,500 രൂപയോളം വിലവര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
ആഗോള കമ്പോളത്തിലെ ചലനങ്ങളും ഇന്ത്യയിലെ സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൊവാഴ്ച്ച അമേരിക്കയുടെ ട്രഷറി വരുമാനം വീണ്ടും ഉയര്‍ന്നത് സ്വര്‍ണത്തിന് ക്ഷീണം ചെയ്തു. ഇതേസമയം, ഡോളര്‍ സൂചിക ദുര്‍ബലമായി തുടരുന്ന സാഹചര്യം വലിയ വീഴ്ചയില്‍ നിന്നും സ്വര്‍ണത്തെ പിടിച്ചുനിര്‍ത്തുകയാണ്. നിലവില്‍ നിക്ഷേപകരെല്ലാം അമേരിക്ക പുറത്തുവിടാനിരിക്കുന്ന ഉപഭോക്തൃ വില രേഖ അറിയാനുള്ള ആകാംക്ഷയിലാണ്. ഈ കണക്കുകള്‍ പണപ്പെരുപ്പത്തിന്റെ തീവ്രത അളക്കും.
ഇന്നലെ തുടര്‍ച്ചയായ മൂന്നാം ദിനമാണ് 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ട്രഷറി ബോണ്ടുകള്‍ ഉയര്‍ന്ന നേട്ടം കണ്ടെത്തുന്നത്. ഇതോടെ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തിന്റെ അവസരാത്മക ചിലവ് കൂടി. എന്നാല്‍ ഡോളര്‍ സൂചികയുടെ ക്ഷീണം സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലയേറിയ ലോഹങ്ങള്‍ക്ക് തുണയാവുകയാണ്. അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ വലിയ സാമ്പത്തിക ഉത്തേജന പദ്ധതികള്‍ നടപ്പിലാക്കുമ്പോള്‍ പണപ്പെരുപ്പം കുതിച്ചുയരാനുള്ള സാധ്യതയേറെയാണ്. ഈ അവസരത്തില്‍ പണപ്പെരുപ്പത്തെ ചെറുക്കാന്‍ സ്വര്‍ത്തിന് സാധിക്കുമെന്ന് നിക്ഷേപകര്‍ കരുതുന്നു.
ആഗോള വിപണിയില്‍ ഔണ്‍സിന് 1,833 ഡോളര്‍ നിരക്കിലാണ് ഇന്ന് സ്വര്‍ണ വ്യാപാരം നടക്കുന്നത്. ഫെബ്രുവരി 11 -ന് ശേഷം ഇതാദ്യമായാണ് സ്വര്‍ണം 1,830 നിലവാരത്തിലേക്ക് തിരിച്ചെത്തുന്നതും. അന്ന് 1,845.06 ഡോളര്‍ വരെ സ്വര്‍ണവില കുതിച്ചിരുന്നു. ഇന്ന് യുഎസ് സ്വര്‍ണ ഫ്യൂച്ചറുകള്‍ ഔണ്‍സിന് 1,834.20 ഡോളറാണ് നിരക്ക് രേഖപ്പെടുത്തുന്നത്. മറ്റു വിലയേറിയ ലോഹങ്ങളില്‍ പലേഡിയം നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 2,961.52 ഡോളറിലെത്തി (ഔണ്‍സിന്). വെള്ളി നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 27.29 ഡോളറും പ്ലാറ്റിനം നിരക്ക് 0.4 ശതമാനം ഇടിഞ്ഞ് 1,241.64 ഡോളറും ബുധനാഴ്ച്ച കുറിക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications