കൊച്ചി: കേരളത്തില്‍ സ്വര്‍ണവില മുകളിലേക്ക് കുതിക്കുകയാണ്. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണം ഇന്നും തിരുത്തി. വെള്ളിയാഴ്ച്ച സ്വര്‍ണം പവന് വില 36,200 രൂപയാണ് വില. ഗ്രാമിന് വില 4,525 രൂപയും. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
സംസ്ഥാനത്ത് കഴിഞ്ഞ നാല് ദിവസം കൊണ്ട് പവന് 360 രൂപയും ഗ്രാമിന് 45 രൂപയും കൂടി. ഈ മാസം ഒന്നാം തീയതിയാണ് പൊന്ന് ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ വില്‍പ്പന നടത്തിയത് (35,200 രൂപ). ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മെയ് മാസം 1,680 രൂപയുടെ വിലവര്‍ധനവാണ് സ്വര്‍ണം കുറിച്ചത്. ഏപ്രിലിലും പവന് വില 1,720 രൂപ വര്‍ധിക്കുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.70 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 557.60 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,200 രൂപ
- ചെന്നൈ: പവന് 36,528 രൂപ
- ദില്ലി: പവന് 37,848 രൂപ
- ഹൈദരാബാദ്: പവന് 36,200 രൂപ
- കൊല്‍ക്കത്ത: പവന് 38,168 രൂപ
- ലഖ്നൗ: പവന് 37,848 രൂപ
- മുംബൈ: പവന് 37,992 രൂപ
- സൂറത്ത്: പവന് 38,128 രൂപ
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണവിലയില്‍ വലിയ ചലനങ്ങളില്ല. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,381 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.04 ശതമാനം നേട്ടം). വെള്ളിയില്‍ ഉണര്‍വ് കാണാം. കിലോയ്ക്ക് 69,911 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു (0.33 ശതമാനം നേട്ടം). പറഞ്ഞുവരുമ്പോള്‍ നാലാഴ്ച്ചയിലേറെയായി 70,000 മാര്‍ക്കിന് തൊട്ടരികില്‍ വെള്ളി ഇടപാടുകള്‍ നടത്താന്‍ തുടങ്ങിയിട്ട്.
അമേരിക്കന്‍ സമ്പദ്വ്യവസ്ഥ പഴയനിലയില്‍ തിരിച്ചെത്തിക്കാന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന യുഎസ് ഫെഡറല്‍ ചെയര്മാന് ജെറോം പവലിന്റെ പ്രഖ്യാപനം സ്വര്‍ണവിലയെ കാര്യമായി സ്വാധീനിച്ചില്ലെന്നത് ഇവിടെ പ്രത്യേകം പരാമര്‍ശിക്കണം. വലിയ സാമ്പത്തിക പാക്കേജുകള്‍ എന്നും പൊന്നിനെ പിന്തുണയ്ക്കാറുണ്ട്. സാമ്പത്തിക പാക്കേജുകള്‍ പണപ്പെരുപ്പം വര്‍ധിപ്പിക്കും. പണപ്പെരുപ്പത്തെയും നാണ്യയിടിവിനെയും ചെറുക്കാന്‍ നിക്ഷേപകര്‍ സ്വര്‍ണത്തെയാണ് ആശ്രയിക്കാറ്.
എന്തായാലും കഴിഞ്ഞ നാലാഴ്ച്ചക്കിടെയുള്ള ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. അമേരിക്കന്‍ ബോണ്ട് വരുമാനം ക്രമപ്പെടുന്നത് സ്വര്‍ണത്തിന് ഗുണം ചെയ്യുന്നുണ്ട്. ഇന്ന് രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് കാര്യമായ മാറ്റങ്ങളില്ല. ഔണ്‍സിന് 1,829.14 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു (0.25 ശതമാനം നേട്ടം).
ഇതേസമയം, ഈ വാരം 1.2 ശതമാനം നേട്ടം കുറിക്കാന്‍ പൊന്നിന് സാധിച്ചിട്ടുണ്ട്. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.1 ശതമാനം ഉയര്‍ന്ന് 1,830.30 ഡോളര്‍ നിരക്കിലാണ് വെള്ളിയാഴ്ച്ച ഇടപാടുകള്‍ നടത്തുന്നത്.
രാജ്യാന്തര വിപണിയില്‍ വെള്ളിയും ചലനങ്ങളില്ലാതെ തുടരുന്നു. വെള്ളിയുടെ ഔണ്‍സ് വില 26.32 ഡോളറാണ് രേഖപ്പെടുത്തുന്നത്. പ്ലാറ്റിനം നിരക്ക് 0.1 ശതമാനം താഴന്ന് 1,136.94 ഡോളറും പലേഡിയം നിരക്ക് 0.1 ശതമാനം ഉയര്‍ന്ന് 2,731.96 ഡോളറിലുമാണ് വന്നുനില്ക്കുന്നത്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications