സ്വർണവിലയിലെ ചാഞ്ചാട്ടങ്ങൾ തുടരുകയാണ്. ഇന്നലെ മാറ്റമില്ലാതെ തുടർന്ന പവന്‍റെ വില ഇന്ന് കത്തിക്കയറിട്ടുണ്ട്. അതോടെ ആഭരണപ്രേമികളുടെ ചങ്കിടിപ്പ് വീണ്ടും കൂടി. വില പുതിയ റെക്കോഡുകളിലേക്ക് നയിക്കുമോ അതോ താൽക്കാലിക വർധനവ് മാത്രമാണോ എന്നാണ് നിലവിൽ നിക്ഷേപകർ ഉറ്റുനോക്കുന്നത്. എന്തായാലും ഇന്നത്തെ വില വിവരങ്ങൾ നമുക്ക് പരിശോധിക്കാം.
ഇന്നത്തെ വില
ഇന്നലെ 1,13,080 രൂപ നിലവാരത്തിലായിരുന്നു സ്വർണവ്യാപാരം നടന്നത്. ഇന്ന് പവന് 1680 രൂപയാണ്ല കൂടിയത്. അതോടെ സ്വർണവില പവന് 1,14,760 രൂപ ആണ്. ഗ്രാമിന് 210 രൂപ കൂടിയതോടെ ഇന്നത്തെ വില 14,345 രൂപ ആണ്. ഇന്ന് സ്വർണാഭരണം വാങ്ങാൻ പോകുന്നവർ ഏറ്റവും പുതിയ വില നിലവാരം അറിഞ്ഞിരിക്കണം. സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,25,000 രൂപ നൽകേണ്ടി വരും.
വില കൂടാൻ തന്നെ സാധ്യത
ശക്തമായ ആഭ്യന്തര ഡിമാൻഡ്, അന്താരാഷ്ട്ര വിലകളിലെ പിന്തുണ, കറൻസി ചാഞ്ചാട്ടത്തിൽ സ്വർണത്തിലേക്ക് തിരിയുന്ന നിക്ഷേപകർ, ചാന്ദ്ര പുതുവർഷ അവധി മൂലമുള്ള കുറഞ്ഞ ലിക്വിഡിറ്റി എന്നിവയാണ് ഈ കുതിപ്പിന് കാരണമെന്ന് വിലയിരുത്തുന്നു. 2026 മധ്യത്തോടെ അന്താരാഷ്ട്ര സ്വർണവില ഔണ്‍സിന് 6,200 യുഎസ് ഡോളറായി ഉയരും എന്നാണ് യുബിഎസ് വെല്‍ത്ത് മാനേജ്മെന്റിലെ കമ്മോഡിറ്റീസ് & എപിഎസി ഫോറെക്‌സ് സിഐഒ മേധാവി ഡൊമിനിക് ഷ്‌നൈഡര്‍ പറയുന്നത്.

കേന്ദ്ര ബാങ്കിന്റെയും നിക്ഷേപകരുടെയും ആവശ്യം, വലിയ ധനക്കമ്മി, യുഎസ് യഥാര്‍ത്ഥ പലിശനിരക്കുകളിലെ കുറവ്, ഭൂരാഷ്ട്രീയ അപകടസാധ്യതകള്‍ എന്നിവ സ്വര്‍ണത്തെ പിന്തുണയ്ക്കുന്നത് തുടരും എന്നും അദ്ദേഹം പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ വില കൂടിയും കുറഞ്ഞും മുന്നോട്ട് പോയാലും ഒരു ലക്ഷത്തില്‍ താഴെ പോവില്ല എന്നാണ് പല വിദഗ്ധരും പറയുന്നത്. വലിയ വിലക്കയറ്റങ്ങളും അതുപോലുള്ള വലിയ ഇടിവും ഉണ്ടാവില്ലെന്നും പറയുന്നു. അതുകൊണ്ട് ചെറിയ നിക്ഷേപത്തിലൂടെയായാലും സ്വര്‍ണം സ്വന്തമാക്കാന്‍ ശ്രമിക്കുന്നത് ഭാവിയിലേക്ക് മികച്ച തീരുമാനമായിരിക്കും.
ആശങ്കയിൽ വിവാഹ വിപണി
സ്വർണവിലയിലെ കുതിപ്പ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് വിവാഹ വിപണിയെയാണ്. കാരണം 10 പവൻ സ്വർണം വാങ്ങാൻ 25 ലക്ഷം രൂപ വേണം എന്ന അവസ്ഥയിലാണ്. മികച്ച ഡിസൈൻ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കിൽ ഇതിൽ കൂടുതൽ വില നൽകണം. എന്തായാലും മാറിക്കളിച്ചുകൊണ്ടിരിക്കുന്ന സ്വർണവിലയിൽ സാധാരണക്കാരന് സ്വർണം വാങ്ങാൻ കഴിയാത്ത വിധമാണിപ്പോൾ. വരും മാസങ്ങളിൽ സ്വർണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ അഡ്വാന്‍സ് ബുക്കിംഗ് നടത്തുന്നത് നല്ലതാണ്.
വില ഇനിയും ഉയരുമെന്ന കണക്കുകൂട്ടലിൽ നിലവിലുള്ള വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനുള്ള അവസരമാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ലഭിക്കുന്നത്. സ്വര്‍ണവിലയുടെ 10 ശതമാനം മുതല്‍അഡ്വാന്‍സ് നല്‍കി സ്വര്‍ണം ബുക്ക് ചെയ്യാം. സ്വര്‍ണ വില കൂടിയാല്‍ബുക്ക് ചെയ്ത വിലയിലും വില കുറഞ്ഞാല്‍കുറഞ്ഞ വിലയിലും സ്വര്‍ണം ലഭിക്കും എന്നതാണ് അഡ്വാൻസ് ബുക്കിംഗിന്റെ പ്രത്യേകത.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications