പിടിതരാതെ പൊന്ന്, പവന് 200 രൂപ കൂടി; അറിയാം ഇന്നത്തെ സ്വര്‍ണം, വെള്ളി നിരക്കുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. വ്യാഴാഴ്ച്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞ മാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.

കഴിഞ്ഞ മാസങ്ങളിൽ

മുന്‍ മാസങ്ങളിലെ ചിത്രം പരിശോധിച്ചാല്‍ മെയ്യിലും (1,680 രൂപ) ഏപ്രിലിലും (1,720 രൂപ) സ്വര്‍ണത്തിന് വിലകൂടുകയാണുണ്ടായത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 68.70 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 549.60 രൂപ.

പ്രധാന നഗരങ്ങളിൽ

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).

  • ബെംഗളൂരു: പവന് 35,200 രൂപ
  • ചെന്നൈ: പവന് 35,544 രൂപ
  • ദില്ലി: പവന് 36,712 രൂപ
  • ഹൈദരാബാദ്: പവന് 35,200 രൂപ
  • കൊല്‍ക്കത്ത: പവന് 37,872 രൂപ
  • ലഖ്‌നൗ: പവന് 36,712 രൂപ
  • മുംബൈ: പവന് 36,584 രൂപ
  • സൂറത്ത്: പവന് 36,992 രൂപ
ദേശീയ വിപണിയിൽ

ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 46,990 രൂപ വില കുറിക്കുന്നു (0.32 ശതമാനം നേട്ടം). വെള്ളിയിലും ഉണര്‍വുണ്ട്. കിലോയ്ക്ക് 69,482 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (0.59 ശതമാനം നേട്ടം).

ഡിമാൻഡ്

സ്‌പോട് വിപണിയില്‍ ഏറ്റവും പരിശുദ്ധിയുള്ള സ്വര്‍ണം വില്‍ക്കപ്പെടുന്നത് 46,753 രൂപ നിരക്കിലാണ്. വെള്ളിയുടെ നിരക്കാകട്ടെ 67,832 രൂപയും. അടുത്തിടെ വിലയില്‍ തിരുത്തല്‍ സംഭവിച്ചിട്ടും ഇന്ത്യയില്‍ ഭൗതിക സ്വര്‍ണത്തിനുള്ള ഡിമാന്‍ഡ് താരതമ്യേന കുറവാണ്. വിദേശ വിപണിയില്‍ വിലയിടിഞ്ഞതോടെ സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള നിരവധി ചരക്കുകളുടെ ഇറക്കുമതി വില കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്.

ആഗോള വിപണി

ഇന്ന് ആഗോള കമ്പോളത്തില്‍ സ്വര്‍ണവില താഴ്ന്ന് നില്‍ക്കുകയാണ്. കഴിഞ്ഞ മൂന്നു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ച്ചയില്‍ ഡോളര്‍ സൂചികയെത്തിയ സാഹചര്യം പൊന്നിന്റെ തിളക്കം കുറയ്ക്കുന്നു. ഡോളര്‍ സൂചിക കരുത്താര്‍ജിക്കുമ്പോള്‍ സ്വര്‍ണവില ഇടിയുന്നത് പതിവാണ്. വെള്ളിയാഴ്ച്ച അമേരിക്കയിലെ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കുന്നതും പലിശ നിരക്ക് കൂട്ടാനുള്ള ഫെഡറല്‍ റിസര്‍വിന്റെ തീരുമാനവും സ്വര്‍ണത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.

മറ്റു ലോഹങ്ങൾ

അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കൂട്ടിയാല്‍ സ്വര്‍ണം കൈവശം വെയ്ക്കുന്നതിലുള്ള അവസരാത്മക ചിലവ് വര്‍ധിക്കും. അടുത്ത വര്‍ഷം മുതല്‍ പലിശ നിരക്ക് സാവധാനം ഉയര്‍ത്താനുള്ള ആലോചനയിലാണ് ഫെഡറല്‍ റിസര്‍വ്. പുതിയ സാഹചര്യത്തില്‍ താഴേക്ക് ഇറങ്ങാനുള്ള സൂചന സ്വര്‍ണം നല്‍കുന്നുണ്ട്.

ഔണ്‍സിന് 1,769.11 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം വ്യാഴാഴ്ച്ച പുരോഗമിക്കുന്നത്. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 1,768.10 ഡോളര്‍ നിലയിലും ഇടപാടുകള്‍ നടത്തുകയാണ്.

രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി നേട്ടത്തിലാണ് മുന്നേറുന്നത്. ഔണ്‍സിന് 26.14 ഡോളര്‍ കുറിച്ചാണ് വെള്ളി മുന്നേറുന്നു (0.1 ശതമാനം നേട്ടം). ഇതേസമയം, പ്ലാറ്റിനം വില 0.5 ശതമാനം ഇടിഞ്ഞ് 2,764.68 ഡോളറിലെത്തി. പലേഡിയം വില 0.6 ശതമാനം കുറഞ്ഞ് 1,065.74 ഡോളറും രേഖപ്പെടുത്തുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X