കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിച്ചുയരുകയാണ്. ജൂലായ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണം വീണ്ടുമെത്തി. ചൊവാഴ്ച്ച സ്വര്‍ണം പവന് വില 36,200 രൂപയാണ് വില. ഗ്രാമിന് വില 4,525 രൂപയും. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്.
തുടര്‍ച്ചയായി മൂന്നു ദിവസം 36,000 രൂപ (പവന് വില) രേഖപ്പെടുത്തിയതിന് ശേഷമാണ് സ്വര്‍ണത്തിന്റെ ഇന്നത്തെ ഉയര്‍ച്ച. ഈ മാസം ഒന്നാം തീയതിയാണ് പൊന്ന് ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ വില്‍പ്പന നടത്തിയത് (35,200 രൂപ). ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മെയ് മാസം 1,680 രൂപയുടെ വിലവര്‍ധനവാണ് സ്വര്‍ണം കുറിച്ചത്. ഏപ്രിലിലും പവന് വില 1,720 രൂപ വര്‍ധിക്കുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.50 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 540 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,200 രൂപ
- ചെന്നൈ: പവന് 36,528 രൂപ
- ദില്ലി: പവന് 37,720 രൂപ
- ഹൈദരാബാദ്: പവന് 36,200 രൂപ
- കൊല്‍ക്കത്ത: പവന് 38,088 രൂപ
- ലഖ്നൗ: പവന് 37,720 രൂപ
- മുംബൈ: പവന് 37,624 രൂപ
- സൂറത്ത്: പവന് 38,000 രൂപ
ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,278 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.38 ശതമാനം നേട്ടം). വെള്ളിയില്‍ 0.3 ശതമാനം ഉണര്‍വ് കാണാം. കിലോയ്ക്ക് 67,442 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ കിലോയ്ക്ക് 1,000 രൂപയിലേറെയാണ് വെള്ളിക്ക് വിലയിടിഞ്ഞത്.
രാജ്യാന്തര വിപണിയിലെ ചിത്രം പരിശോധിച്ചാല്‍ ജൂണിലെ തകര്‍ച്ചയ്ക്ക് ശേഷം ജൂലായില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയത് കാണാം. 1,800 ഡോളറിന് മുകളിലേക്ക് സ്വര്‍ണം ഈ മാസം വന്നിട്ടുണ്ട്. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് വൈകാതെ കൂട്ടുമെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് സ്വര്‍ണം ജൂണില്‍ താഴേക്ക് പോയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയിലേക്ക് സ്വര്‍ണവില ഇന്ത്യയില്‍ എത്തിയിരുന്നു.
ഇന്ന് രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില കൂടിയിട്ടുണ്ട്. ഔണ്‍സിന് 1,818.25 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു (0.3 ശതമാനം നേട്ടം). ലോകരാജ്യങ്ങളില്‍ കോവിഡ് വ്യാപനം ഒരിക്കല്‍ക്കൂടി പിടിമുറുക്കുന്ന സാഹചര്യം സ്വര്‍ണത്തിന്റെ തിരിച്ചുവരവിന് വഴിയൊരുക്കുകയാണ്. ഇതിനിടെ അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം കുറഞ്ഞതും സ്വര്‍ണത്തിന്റെ അവസരാത്മക ചിലവ് കുറയ്ക്കുന്നുണ്ട്.
ചൊവാഴ്ച്ച രാജ്യാന്തര വിപണിയില്‍ വെള്ളി വില ഇടിഞ്ഞത് കാണാം. വെള്ളിയുടെ ഔണ്‍സ് വില 0.1 ശതമാനം കുറഞ്ഞ് 25.18 ഡോളറാണ് രേഖപ്പെടുത്തുന്നത്. പ്ലാറ്റിനം നിരക്ക് 0.3 ശതമാനം ഉയര്‍ന്ന് 1,077.98 ഡോളറിലും വന്നുനില്ക്കുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications