കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമായി കേരളത്തില്‍ സ്വര്‍ണവില തുടരുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍. ബുധനാഴ്ച്ച പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).
മെയ് മാസം ഇതുവരെ പവന് 1,440 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.20 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 569.60 രൂപ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 36,480 രൂപ
ചെന്നൈ: പവന് 36,680 രൂപ
ദില്ലി: പവന് 37,544 രൂപ
ഹൈദരാബാദ്: പവന് 35,480 രൂപ
കൊല്‍ക്കത്ത: പവന് 37,480 രൂപ
മംഗലാപുരം: പവന് 35,480 രൂപ
മുംബൈ: പവന് 36,800 രൂപ
മൈസൂരു: പവന് 36,480 രൂപ
ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണവില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,358 രൂപ സ്വര്‍ണം വില രേഖപ്പെടുത്തുന്നു. ഇടിവ് 0.4 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 71,748 രൂപയിലുമെത്തി; ഇടിവ് 0.8 ശതമാനം. എംസിഎക്സ് വിലയിലും 1,500 രൂപയോളം വിലവര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്. ഈ വാരം തുടരെ വില കുറഞ്ഞെങ്കിലും കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. പണപ്പെരുപ്പം കൂടുമെന്ന ആശങ്കയും കോവിഡ് കേസുകളുടെ വ്യാപനവും ഇന്ത്യയില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുന്നു. ക്രിപ്റ്റോ വിപണിയിലെ വലിയ ചാഞ്ചാട്ടവും പുതിയ സാഹചര്യത്തില്‍ സ്വര്‍ണത്തിന് ഗുണം ചെയ്യുകയാണ്.
രാജ്യാന്തര വിപണിയിലും ഇന്ന് സ്വര്‍ണവില കുറഞ്ഞത് കാണാം. ഓഹരി വിപണികളിലെ കുതിപ്പ് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുകയാണ്. എന്നാല്‍ ദുര്‍ബലമായ ഡോളര്‍ സൂചിക പൊന്നിന്റെ വന്‍വീഴ്ച്ചയ്ക്ക് തടയിട്ടു. ഔണ്‍സിന് 1,872.21 ഡോളര്‍ നിരക്കിലാണ് സ്വര്‍ണ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. 0.2 ശതമാനം ഇടിവ്. എന്നാല്‍ ഈ ആഴ്ച്ചയിലെ പൂര്‍ണ ചിത്രം വിലയിരുത്തിയാല്‍ 1.5 ശതമാനം നേട്ടം സ്വര്‍ണം കയ്യടക്കിയത് കാണാം. മറ്റു വിലയേറിയ ലോഹങ്ങളില്‍ വെള്ളി 0.1 ശതമാനം തകര്‍ച്ചയോടെ 27.72 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ ഔണ്‍സ് നിരക്ക് 0.4 ശതമാനം കൂടി 1,200.57 ഡോളറും രേഖപ്പെടുത്തുന്നു.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
