സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. നീണ്ട 6 ദിവസത്തിനു ശേഷമാണ് ഇന്ന് സ്വർണ വില കുതിച്ചത്. ഒറ്റയടിക്ക് പവന് 560 രൂപ ഉയർന്നു. ഇന്നലെ 63,520 രൂപക്കായിരുന്നു വ്യാപാരം അവസാനിച്ചതെങ്കിൽ ഇന്ന് വീണ്ടും 64,000ലേക്ക് വില കുതിച്ചു. സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും അൽപം ആശ്വാസം നൽകിയെങ്കിലും വീണ്ടും നിരാശയുമായി പൊന്നിൻ വില മുന്നോട്ടേക്ക്. ഇന്നലെ രാജ്യാന്തര വിപണിയിലെ ഉയർച്ചയാണ് ഇന്ന് ആഭ്യന്തര വിപണിയിലും അലയടിച്ചത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 8010 രൂപയായി. പവന് 560 രൂപ ഉയർന്ന് 64,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8738 രൂപയും പവന് 69,904 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6554 രൂപയും പവന് 52,432 രൂപയുമാണ്.
രാജ്യാന്തര വിപണിയും ശക്തമായിരിക്കുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,891 ഡോളറാണ്. ഇന്ന് രാജ്യാന്തര വിപണിയിലെ ഉയർച്ചയാണ് ആഭ്യന്തര വിപണിയേയും ഉയർത്തിയത്. ഇതോടെ സ്വർണ നിക്ഷേപങ്ങളുടെ ഡിമാൻഡും ഉയർന്നു. ആളുകൾ വ്യാപകമായി സ്വർണത്തിൽ നിക്ഷേപിക്കാൻ തുടങ്ങി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്കിയും തമ്മിലുള്ള ചർച്ച വലിയ പ്രശ്നങ്ങളിലേക്ക് നയിച്ചു. ഇത് യുദ്ധത്തിനുള്ള സാധ്യതയും ഉയർത്തുന്നു. ഈ കാരണങ്ങളെല്ലാം സ്വർണ വില ഉയരാനും ഇടയാക്കി.

ട്രംപിൻ്റെ ഇറക്കുമതി തീരുവ
മെക്സിക്കോ, കാനഡ ചൈന എന്നീ രാജ്യങ്ങൾക്ക് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക ഇറക്കുമതി തീരുവ ഇന്നു പ്രാബല്യത്തിൽ വന്നു. ഇതാണ് സ്വർണ വില കുതിക്കാനുള്ള പ്രധാന കാരണമായത്. മെക്സിക്കോ, കാനഡ രാജ്യങ്ങൾക്ക് 25 ശതമാനവും ചൈനയ്ക്ക് 10 ശതമാനവുമാണ് തീരുവ ഏർപ്പെടുത്തിയത്. ഈ തീരുമാനത്തിൽ മാറ്റമില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയത്. എന്നാൽ ഈ രാജ്യങ്ങൾ യു.എസ് ഉൽപ്പന്നങ്ങൾക്കു മേൽ തീരുവ ചുമത്തി തിരിച്ചടിക്കുമെന്നാണ് വ്യക്തമാക്കുന്നത്. ഇതോടെ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കമിടും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,355 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,715 രൂപ കൊടുക്കണം. ഇവിടെ 5% പണിക്കൂലിയാണ് കണക്കാക്കിയത്. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി കണക്കാക്കുന്നത്. പണിക്കൂലി ഉയരുന്നതിന് അനുസരിച്ച് ആഭരണത്തിൻ്റെ വിലയിൽ മാറ്റം വരും.
ഇന്ന് വീണ്ടും വില ഉയർന്നു
സ്വർണ വില ഇന്ന് വീണ്ടും ഉയർന്നു. ഈ വിലക്കയറ്റം വരും ദിവസങ്ങളിലും തുടർന്നാൽ 65,000ലേക്ക് ഉടൻ തന്നെ എത്തും. അത് ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും വലിയ തിരിച്ചടിയേകും. വിലയിടിവ് സംഭവിച്ച് ദിവസങ്ങളിൽ ആഭരണം ബുക്ക് ചെയ്തവർക്ക് അന്നത്തെ വിലയിൽ തന്നെ പർച്ചേസ് നടന്നാം. ഇന്ന് ആഭരണം വാങ്ങാൻ ആർക്കെങ്കിലും പ്ലാനുണ്ടോ? ഇനിയും ഉടനെ വില കുറയണമെന്നില്ല. രാജ്യാന്തര വിപണിയും ശക്തിപ്രാപിച്ചു വരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications