സ്വർണം വാങ്ങാനുള്ള ആഗ്രഹമില്ലേ...? സ്വർണ വില നോക്കി നിന്നാൽ കണ്ണ് മഞ്ഞളിക്കും. കാരണം ഇന്നും വില ഉയർന്ന് പവന് 64,000 കടന്നു. മാത്രമല്ല ഗ്രാം വില ആദ്യമായി 8,000 കടന്നിരിക്കുന്നു. സ്വർണത്തിന്റെ കുതിപ്പ് നിരാശയുണ്ടാക്കുന്നു. സാധാരണക്കാർക്കാണ് സ്വർണ വില വലിയ തിരിച്ചടിയായത്. ഈ വിവാഹ സീസണിൽ ഇത്രയും വില താങ്ങാനാവില്ല. രാജ്യാന്തര വിപണിയിൽ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റ സ്വാധീനമാണ് കേരളത്തിലും സ്വർണ വിലക്ക് അനുകൂലമായത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 30 രൂപ വർദ്ധിച്ച് 8010 രൂപയായി. പവന് 240 രൂപ വർദ്ധിച്ച് 64,080 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,100 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8738 രൂപയും പവന് 69,904 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6554 രൂപയും പവന് 52,432 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,919 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. ഡോളർ കൂടുതൽ ശക്തിപ്രാപിക്കുന്നു.
ഫെബ്രുവരി 4 മുതൽ ഇന്ന് വരെ പവന് 2,840 രൂപയാണ് ഉയർന്നത്. കണക്ക് പ്രകാരം ഫെബ്രുവരി 3ന് മാത്രമാണ് വില കുറഞ്ഞത്. 11 ദിവസം കൊണ്ട് സ്വർണം 65,000ലേക്കാണ് കുതിക്കുന്നത്. നേരത്തെ പ്രവചിച്ചതു പോലെ സ്വർണം 65,000 കടന്നാൽ 2026 എത്തുമ്പോൾ സ്വർണ വില എങ്ങോട്ടേക്കാണ് കുതിക്കുക.?

താരിഫ് നയം എന്ന ആയുധം...
യു.എസ് പ്രസിഡൻിൻ്റെ താരിഫ് നയം വിടാതെ പിന്തുടരുന്നു. ഓഹരി വിപണിയിലും കടുത്ത ഇടിവാണ് ഈ ദിവസങ്ങളിൽ കാണാൻ സാധിക്കുന്നത്. ഇറക്കുമതി തീരുവയുമായി ബന്ധപ്പെട്ട് കാനഡക്കും, മെക്സിക്കോയ്ക്കും ഒരു മാസത്തെ സാവകാശം നൽകി. എന്നാൽ ചൈനക്ക് ഈ ആനുകൂല്യം നൽകിയില്ല. യു.എസ് ഉൽപ്പന്നങ്ങൾക്ക് ചൈനയും അധിക തീരുവ ചുമത്തിയതോടെ വ്യാപാരയുദ്ധങ്ങൾക്ക് തിരി കൊളുത്തി എന്നു പറയാം..
ആഭരണം വാങ്ങാൻ 70,000 രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ കേരളത്തിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,355 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,715 രൂപ കൊടുക്കണം. പണിക്കൂലിയിൽ വ്യത്യാസം വരുന്നതിന് അനുസരിച്ച് ഈ വിലയിൽ മാറ്റം വന്നേക്കും. ഇന്നത്തെ വില അനുസരിച്ച് നോക്കുമ്പോൾ ഏകദേശം ആഭരണത്തിന് ഇത്രയും രൂപ നൽകേണം. അതായത് ഇന്ന് പവന് 70,000 രൂപയ്ക്ക് അടുത്ത് ഈടാക്കും.
ഈ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാവില്ല. ആഭരണം വാങ്ങുന്നതിലും മികച്ചത് സ്വർണത്തിൽ നിക്ഷേപിക്കുന്നതാവും. സ്വർണ നിക്ഷേപത്തിലൂടെ വമ്പൻ ലാഭം ഉറപ്പാക്കാം. സ്വർണ നിക്ഷേപങ്ങൾ ഏതൊരു സാധാരണക്കാരനും ആരംഭിക്കാം. ഇതിലൂടെ ഭാവിയിൽ നിങ്ങൾക്ക് സ്വർണാഭരണങ്ങൾ വാങ്ങാനും സാധിക്കും. ഇന്നത്തെ വിലക്കയറ്റത്തിൽ നിന്ന് രക്ഷ നേടാൻ നിക്ഷേപങ്ങളാണ് ഉചിതം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം



Click it and Unblock the Notifications