സ്വർണ വില വീണ്ടും ഉയർന്നു. ആഭരണപ്രേമികൾക്കും വിവാഹ പാർട്ടികൾക്കും നിരാശ. ശനിയാഴ്ചയിലെ ഉയർച്ചയേക്കാൾ ഇന്ന് നേരിയ വിലക്കയറ്റമാണ് കാണാൻ സാധിക്കുന്നത്. എങ്കിലും പവൻ വില 64,000ലേക്ക് വീണ്ടും എത്തി. ഇന്ന് പവന് 80 രൂപയാണ് കയറിയത്. വില കയറിയും ഇറങ്ങിയും 64,000ൽ നിന്ന് 65,000ലേക്ക് എത്തിയിട്ടില്ല. രാജ്യാന്തര വിപണിയിലും പൊന്നിന് നല്ല സമയമാണ്. വില കുതിക്കുന്നു. നാളെയും വില കുതിച്ചാൽ പുതിയ റെക്കോർഡ് വില സൃഷ്ടിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 10 രൂപ വർദ്ധിച്ച് 8050 രൂപയായി. പവന് 80 രൂപ വർദ്ധിച്ച് 64,400 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 80,500 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8782 രൂപയും പവന് 70,256 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6587 രൂപയും പവന് 52,696 രൂപയുമാണ്.
രാജ്യാന്തര സ്പോട്ട് സ്വർണ വില ഔൺസിന് ഇന്ന് 2,911 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വിലക്കയറ്റം പ്രകടമായി കാണാൻ സാധിക്കുന്നു. രാജ്യാന്തര വിപണിയിലെ ചലനങ്ങളാണ് ഇന്ന് ഇന്ത്യയിലും വില ഉയരാൻ കാരണമായത്. യു.എസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നാടെങ്ങും ഭീതിയിലാഴ്ത്തുന്നു. പൊന്നിൻ്റെ വില കുതിക്കാനും ഇതാണ് പ്രധാന കാരണമാവുന്നത്.

ഡോളറിനെതിരെ രൂപയുടെ മൂല്യവും തകർന്നടിഞ്ഞു. ഇതാണ് കേരളത്തിൽ സ്വർണ വില കുതിക്കാൻ കാരണമായത്. രാജ്യങ്ങൾക്കിടയിലെ പ്രശ്നങ്ങളും യുദ്ധ സമാനമായ അന്തരീക്ഷങ്ങളും സ്വർണ വില ഉയരാനുള്ള വഴിയൊരുക്കും. നിലവിലെ ഇറക്കുമതി തീരുവ നയം പ്രഖ്യാപിച്ചതോടെ ആഗോള വ്യാപാര യുദ്ധങ്ങൾക്കുള്ള സാഹചര്യമാണ് കാണുന്നത്. ഇത് സ്വർണത്തെ സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ കൂടുതൽ ശ്രദ്ധ നൽകും. അതിനാൽ സ്വർണത്തിൻ്റെ ഡിമാൻഡ് ഉയരുകയും പൊന്നിൻ്റെ വില കുതിക്കാനും കാരണമാവുന്നു.
എന്നാൽ കൂടുതൽ ശക്തിയാർജ്ജിച്ചാൽ സ്വർണത്തിന് താങ്ങാൻ സാധിക്കണമെന്നില്ല. അത് വില ഇടിയാനുള്ള സാധ്യത ഉയർത്തും.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 69,703 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,712 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുന്നതാണ് സ്വർണാഭരണ വില ഉയരാൻ കാരണം. 5% പണിക്കൂലിയാണ് ഈ വില കണക്കാക്കുന്നത്.
5 ശതമാനത്തിൽ കൂടുതൽ പണിക്കൂല ഈടാക്കിയാൽ ഈ വിലയിലും മാറ്റം വരും. അതിനാൽ ഓരോ ജ്വല്ലറികളിലും സ്വർണഭാരണത്തിൻ്റെ വിലയിൽ നേരിയ വ്യത്യാസം കാണാം. എന്തായാലും ഇന്നത്തെ വിലക്കയറ്റവും ആഭരണത്തിൻ്റെ വില മുകളിലേക്ക് ഉയർത്തുന്നു. ഏകദേശം 70,000 രൂപയിലേക്കാണ് ഒരു പവൻ ആഭരണത്തിൻ്റെ വില കുതിക്കുന്നത് എന്നതും ദുഖകരം.
സ്വർണ വില മുകളിലേക്ക്... വാങ്ങാൻ സാധിക്കുമോ?
ഇന്നും സ്വർണത്തിന് വില ഉയർന്നു. സാധാരണക്കാരെയും ആഭരണപ്രേമികളെയും ഇത് തളർത്തുന്നു. വില ഉയരുമ്പോൾ സ്വർണം വാങ്ങുന്നവർക്ക് വലിയ പ്രതിസന്ധിയാണ്. ആഭരണം വാങ്ങുമ്പോൾ ഇപ്പോഴത്തെ വിലയിൽ ഏകദേശം 70,000 രൂപയാവും. ഇത്രയും രൂപ എല്ലാവർക്കും സാധ്യമല്ല. എന്നാൽ സ്വർണം എല്ലാ കാലത്തും ഒരു മികച്ച ആസ്തിയാണ്. ഇപ്പോൾ വാങ്ങാൻ സാധിച്ചാൽ അതിൻ്റെ മൂല്യം വർദ്ധിക്കും...
ആഭരണം വാങ്ങാൻ പ്ലാനില്ലാത്തവർക്ക് സ്വർണ നിക്ഷേപങ്ങളും മികച്ച തീരുമാനമാണ്. ഭാവിയിലേക്ക് സ്വർണാഭരണം വാങ്ങാൻ ഇപ്പോഴെ സ്വർണ നിക്ഷേപങ്ങളെ ആശ്രയിക്കുന്നത് ഉചിതമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications