കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴേക്ക്. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 560 രൂപ കുറഞ്ഞു. വ്യാഴാഴ്ച്ച സ്വര്‍ണം പവന് 35,640 രൂപയാണ് നിരക്ക്. ഗ്രാമിന് നിരക്ക് 4,455 രൂപയും. പവന് 280 രൂപയും ഗ്രാമിന് 35 രൂപയുമാണ് ഇന്ന് കുറഞ്ഞത്.
ഈ മാസം ഒന്നാം തീയതിയാണ് പൊന്ന് ഏറ്റവും കുറഞ്ഞ നിലവാരത്തില്‍ വില്‍പ്പന നടത്തിയത് (35,200 രൂപ). 16, 20 തീയതികളില്‍ ഏറ്റവും ഉയര്‍ന്ന നിലവാരവും സ്വര്‍ണം പുലര്‍ത്തി (36,200 രൂപ). ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.

മെയ് മാസം 1,680 രൂപയുടെ വിലവര്‍ധനവാണ് സ്വര്‍ണം കുറിച്ചത്. ഏപ്രിലിലും പവന് വില 1,720 രൂപ വര്‍ധിക്കുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.10 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 536.80 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,640 രൂപ
- ചെന്നൈ: പവന് 36,000 രൂപ
- ദില്ലി: പവന് 37,632 രൂപ
- ഹൈദരാബാദ്: പവന് 35,640 രൂപ
- കൊല്‍ക്കത്ത: പവന് 37,952 രൂപ
- ലഖ്നൗ: പവന് 37,632 രൂപ
- മുംബൈ: പവന് 37,688 രൂപ
- സൂറത്ത്: പവന് 37,912 രൂപ
ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില താഴേക്കാണ്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 47,478 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.2 ശതമാനം ഇടിവ്). വെള്ളിയിലും തകര്‍ച്ച കാണാം. കിലോയ്ക്ക് 67,101 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു.
ഇന്നലെ സ്വര്‍ണം 0.66 ശതമാനം ഇടിയുകയും വെള്ളി 0.83 ശതമാനം ഉയരുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി അഞ്ചാം ദിനമാണ് എംസിഎക്സില്‍ സ്വര്‍ണവില കുറയുന്നത്.
രാജ്യാന്തര വിപണിയിലും ചിത്രം മറ്റൊന്നല്ല. ഓഹരി വിപണികള്‍ ഉണര്‍ന്നതോടെ നിക്ഷേപകര്‍ റിസ്ക് എടുക്കാന്‍ ആരംഭിച്ചിരിക്കുന്നു; സുരക്ഷിത നിക്ഷേപമായി അറിയപ്പെടുന്ന സ്വര്‍ണത്തിന് ഈ സാഹചര്യം വിനയാവുകയാണ്. 1,800 ഡോളര്‍ നിലവാരത്തിലാണ് സ്വര്‍ണ വ്യാപാരം ഇന്ന് നടക്കുന്നത്. ഔണ്‍സിന് 1,801.82 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു (0.1 ശതമാനം ഇടിവ്). ഇന്നലെ 1,793.59 ഡോളര്‍ വരെയും സ്വര്‍ണവില ചെല്ലുകയുണ്ടായി.
ഇന്ന് വെള്ളി നിരക്കില്‍ വലിയ ചാഞ്ചാട്ടമില്ല. ഔണ്‍സിന് 25.23 ഡോളര്‍ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുകയാണ്.
വാള് സ്ട്രീറ്റിലെ മികവ് മുന്‍നിര്‍ത്തി വ്യാഴാഴ്ച്ച ഏഷ്യന്‍ ഓഹരി വിപണികള്‍ നേട്ടത്തിലാണ് മുന്നേറുന്നത്. കോവിഡ് ഡെല്‍റ്റ വകഭേദം ഉയര്‍ത്തുന്ന ആശങ്കകളും പണപ്പെരുപ്പ ഭീതിയും വാള് സ്ട്രീറ്റിലെ മുഖ്യധാര കമ്പനികളുടെ സാമ്പത്തിക ഫലത്തില്‍ നിറംകെട്ടു. ഇതിനിടെ അമേരിക്കന്‍ ബോണ്ടുകളുടെ വരുമാനം സാവധാനം ഉയരുന്നതും സ്വര്‍ണത്തെ പ്രതിസന്ധിയിലാക്കുകയാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications