കൊച്ചി: സ്വര്‍ണവിലയിലെ ചാഞ്ചാട്ടം തുടരുകയാണ്. വ്യാഴാഴ്ച്ച കേരളത്തില്‍ പവന് 200 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞു. 35,200 രൂപയാണ് ഇന്ന് പവന് വില. ഗ്രാമിന് വില 4,400 രൂപ. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,120 രൂപയാണ് (ജൂണ്‍ 21). ഏറ്റവും ഉയര്‍ന്ന നിരക്കാകട്ടെ 36,960 രൂപയും (ജൂണ്‍ 3).
മെയ് മാസം 1,680 രൂപയാണ് പവന് കൂടിയത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് പവന് രേഖപ്പെടുത്തുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് മാറ്റമില്ല. 1 ഗ്രാം വെള്ളിക്ക് 67.90 രൂപയാണ് വ്യാഴാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 543.20 രൂപ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 35,200 രൂപ
ചെന്നൈ: പവന് 35,520 രൂപ
ദില്ലി: പവന് 36,920 രൂപ
ഹൈദരാബാദ്: പവന് 35,200 രൂപ
കൊല്‍ക്കത്ത: പവന് 37,328 രൂപ
മംഗലാപുരം: പവന് 35,200 രൂപ
മുംബൈ: പവന് 36,952 രൂപ
മൈസൂരു: പവന് 35,200 രൂപ
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവില വില കുറഞ്ഞിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 46,881 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.4 ശതമാനം. വെള്ളി നിരക്കിലും കാണാം 0.6 ശതമാനം ഇടിവ്. കിലോയ്ക്ക് 67,520 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം. 47,500 രൂപയ്ക്ക് മുകളില്‍ നിലവാരം തൊടാന്‍ സാധിച്ചില്ലെങ്കില്‍ എംസിഎക്സ് സ്വര്‍ണത്തില്‍ നിരന്തരമായ തിരുത്തല്‍ സംഭവിക്കുമെന്ന സൂചന ബ്രോക്കറേജ് സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. 46,400 രൂപയ്ക്ക് താഴേക്ക് ചെന്നാല്‍ ലിക്വിഡേഷന് സമ്മര്‍ദത്തിന്റെ ആദ്യ സൂചനകളും ലഭിക്കും.
ഇന്ന് ആഗോള കമ്പോളത്തിലും സ്വര്‍ണവില 1,775 ഡോളറിലേക്ക് പിന്‍വാങ്ങിയിട്ടുണ്ട്. ഔണ്‍സിന് 1,774.96 ഡോളര്‍ എന്ന നിരക്കില്‍ സ്പോട് സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. ഡോളര്‍ സൂചിക ശക്തമായത് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുകയാണ്. കഴിഞ്ഞ 11 ആഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഡോളര്‍ സൂചിക ഇപ്പോഴുള്ളത് (91.815). രാജ്യാന്തര വിപണിയില്‍ വെള്ളി വില മാറിയിട്ടില്ല. ഔണ്‍സിന് 25.87 ഡോളറുമായി വെള്ളി ഇടപാടുകള്‍ തുടരുകയാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications