കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് മാറ്റമില്ല. വെള്ളിയാഴ്ച്ച പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായി സ്വര്‍ണവില തുടരുന്നു. ജൂണ്‍ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,120 രൂപയാണ് (ജൂണ്‍ 21). ഏറ്റവും ഉയര്‍ന്ന നിരക്കാകട്ടെ - 36,960 രൂപയും (ജൂണ്‍ 3).

മെയ് മാസം 1,680 രൂപയാണ് പവന് കൂടിയത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് പവന് രേഖപ്പെടുത്തുകയുണ്ടായി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.70 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 541.60 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,200 രൂപ
- ചെന്നൈ: പവന് 35,480 രൂപ
- ദില്ലി: പവന് 36,912 രൂപ
- ഹൈദരാബാദ്: പവന് 35,200 രൂപ
- കൊല്‍ക്കത്ത: പവന് 37,320 രൂപ
- മംഗലാപുരം: പവന് 35,200 രൂപ
- മുംബൈ: പവന് 36,960 രൂപ
- മൈസൂരു: പവന് 35,200 രൂപ
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണവിലയില്‍ കാര്യമായ മാറ്റമില്ല. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 46,901 രൂപ വില രേഖപ്പെടുത്തുന്നു. നേട്ടം 0.07 ശതമാനം. വെള്ളി നിരക്കിലും കാണാം 0.26 ശതമാനം നേട്ടം. കിലോയ്ക്ക് 177 രൂപ കൂടി 67,910 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം.
സ്പോട് വിപണിയില്‍ ഏറ്റവും പരിശുദ്ധിയേറിയ സ്വര്‍ണം 47,216 രൂപയും ഏറ്റവും പരിശുദ്ധിയേറിയ വെള്ളി 68,123 രൂപയും കുറിക്കുന്നുണ്ട്.
ഇന്ന് ആഗോള കമ്പോളത്തില്‍ സ്വര്‍ണവില 1,773 ഡോളറില്‍ തുടരുകയാണ്. ഔണ്‍സിന് 1,773.52 ഡോളര്‍ എന്ന നിരക്കില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. മറുഭാഗത്ത് അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 0.2 ശതമാനം ഇടിഞ്ഞ് 1,773.60 ഡോളറില്‍ മുന്നേറുന്നതും കാണാം. ഈ വാരം 0.6 ശതമാനത്തോളം ഉയരാന്‍ സ്വര്‍ണത്തിന് കഴിഞ്ഞിട്ടുണ്ട്.
രാജ്യാന്തര വിപണിയില്‍ വെള്ളി വില മാറിയിട്ടില്ല. ഔണ്‍സിന് 25.87 ഡോളറുമായി വെള്ളി ഇടപാടുകള്‍ തുടരുകയാണ്. മറ്റു വിലയേറിയ ലോഹങ്ങളില്‍ പലേഡിയം 0.1 ശതമാനം കുറഞ്ഞ് 2,614.04 ഡോളര്‍ നിരക്കിലെത്തി. പ്ലാറ്റിനം 0.5 ശതമാനം ഉയര്‍ന്ന് 1,089 ഡോളറിലും ഇടപാടുകള്‍ നടത്തുകയാണ്.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; സ്വർണം വാങ്ങുന്നവർ അറിയേണ്ട നിർണായക വിവരങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications