ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

കൊച്ചി: തുടര്‍ച്ചയായി ആറാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. പവന് 36,480 രൂപയും ഗ്രാമിന് 4,560 രൂപയുമായി കേരളത്തില്‍ സ്വര്‍ണവില തുടരുകയാണ്. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇപ്പോള്‍. മെയ് 19 -നാണ് (ബുധന്‍) സ്വര്‍ണവില ഏറ്റവുമൊടുവില്‍ മാറിയത്. അന്നേ ദിവസം പവന് 36,360 രൂപയും ഗ്രാമിന് 4,545 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).

ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

മെയ് മാസം ഇതുവരെ പവന് 1,440 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.20 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 569.60 രൂപ.

ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).

  • ബെംഗളൂരു: പവന് 36,480 രൂപ
  • ചെന്നൈ: പവന് 36,760 രൂപ
  • ദില്ലി: പവന് 37,544 രൂപ
  • ഹൈദരാബാദ്: പവന് 36,480 രൂപ
  • കൊല്‍ക്കത്ത: പവന് 37,424 രൂപ
  • മംഗലാപുരം: പവന് 35,480 രൂപ
  • മുംബൈ: പവന് 36,800 രൂപ
  • മൈസൂരു: പവന് 36,480 രൂപ

ദേശീയ വിപണിയില്‍ ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 48,444 രൂപ സ്വര്‍ണം വില രേഖപ്പെടുത്തുന്നു. ഇടിവ് 0.22 ശതമാനം. ഇന്നലെ എംസിഎക്സില്‍ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വിലനിലവാരത്തിലേക്ക് സ്വര്‍ണം എത്തിയിരുന്നു.

ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

ഇന്ന് വെള്ളിയുടെ കിലോ നിരക്ക് 0.46 ശതമാനം ഇടിഞ്ഞ് 71,480 രൂപ കുറിക്കുന്നുണ്ട്. ഇന്നലെ വെള്ളി 1 ശതമാനവും നേട്ടം കയ്യടക്കിയിരുന്നു. എംസിഎക്സ് വിലയിലും 1,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.

ആഗോള കമ്പോളത്തിലും ഇന്ന് സ്വര്‍ണവില ഇടിഞ്ഞത് കാണാം. ഓഹരി വിപണികളുടെ കുതിപ്പ് സ്വര്‍ണത്തിന് ക്ഷീണം ചെയ്യുകയാണ്. ഇതേസമയം, ഡോളര്‍ സൂചിക ദുര്‍ബലമായി തുടരുന്നതും അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം ക്രമപ്പെട്ട് നില്‍ക്കുന്നതും സ്വര്‍ണത്തിന് കച്ചിത്തുരുമ്പാവുന്നുണ്ട്.

ഔണ്‍സിന് 1,876.24 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം ഇന്ന് പുരോഗമിക്കുന്നത്. 0.3 ശതമാനം ഇടിവ്. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.7 ശതമാനം കുറഞ്ഞ് 27.60 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്കില്‍ മാറ്റമില്ല. 1,174 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.

ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

പണപ്പെരുപ്പത്തെ കുറിച്ച് അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതികരിച്ച പശ്ചാത്തലത്തിലാണ് ഓഹരി വിപണികള്‍ കുതിക്കുന്നത്. ഇപ്പോഴത്തെ വില നേട്ടങ്ങള്‍ താത്കാലികം മാത്രമെന്നാണ് ഫെഡറല്‍ റിസര്‍വിന്റെ പക്ഷം. കോവിഡ് ഭീതി വിട്ടൊഴിയുന്നതിന് പിന്നാലെ ഡിമാന്‍ഡ് കുത്തനെ ഉയരുമെന്ന് കേന്ദ്ര ബാങ്ക് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച്ച അറിയിച്ചു. 1,900 ഡോളറില്‍ സ്വര്‍ണം പ്രതിരോധം നേരിടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ നിരീക്ഷണം.

ക്രിപ്‌റ്റോലോകത്ത് കാര്യമായ ചാഞ്ചാട്ടങ്ങള്‍ ഇന്ന് കാണാം. തിങ്കളാഴ്ച്ച അര്‍ധരാത്രി 16 ശതമാനത്തോളം കുതിച്ച ബിറ്റ്‌കോയിന്‍ രാവിലെ 3 ശതമാനം തകര്‍ച്ചയില്‍ ഇടപാടുകള്‍ തുടരുകയാണ്. ക്രിപ്‌റ്റോ കറന്‍സികളിലെ ചാഞ്ചാട്ടം കാരണം വലിയ ശതമാനം നിക്ഷേപകര്‍ തിരികെ സ്വര്‍ണത്തിലേക്ക് മുഖംതിരിക്കുന്നുണ്ട്.

ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകര്‍ പിന്മാറുന്നു, സ്വര്‍ണത്തിന് 'കോള്' — അറിയാം നിരക്കുകള്‍

ഡോളര്‍ സൂചികയുടെ തകര്‍ച്ചയാണ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കുന്ന മറ്റൊരു പ്രധാന ഘടകം. പ്രമുഖ കറന്‍സികള്‍ക്കെതിരെ കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ച്ചയിലാണ് ഡോളര്‍ തുടരുന്നത്. ഇന്നലെ മാത്രം 0.10 ശതമാനം ഇടിവ് ഡോളര്‍ നേരിട്ടു (89.748). മറുഭാഗത്ത് രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് ബോണ്ട് വരുമാനവും. ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ വരുമാനമില്ലാത്ത സ്വര്‍ണത്തില്‍ നിക്ഷേപകരുടെ അവസരാത്മക ചിലവ് കുറയും.

പതിവുപോലെ സ്വര്‍ണ ഇടിഎഫുകളില്‍ നിക്ഷേപം ഒഴുകിയെത്തുന്നുണ്ട്. തിങ്കളാഴ്ച്ച ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഇടിഎഫായ എസ്പിഡിആര്‍ ഗോള്‍ഡ് ട്രസ്റ്റിന്റെ ശേഖരം 0.3 ശതമാനം കൂടി 1,046.12 ടണ്ണിലെത്തി. ഇന്ത്യയില്‍ സ്വര്‍ണ ബോണ്ടുകളുടെ രണ്ടാംഘട്ട വില്‍പ്പന പുരോഗമിക്കുകയാണ്. മെയ് 24 മുതല്‍ 28 വരെയാണ് ബോണ്ട് വില്‍പ്പന നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന് വേണ്ടി റിസര്‍വ് ബാങ്ക് ബോണ്ട് വില്‍പ്പനയ്ക്ക് ചുക്കാന്‍ പിടിക്കുന്നു. ഇത്തവണ ഗ്രാമിന് 4,842 രൂപയാണ് ഇഷ്യു വില.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X