കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറയുന്നു. കഴിഞ്ഞ രണ്ടു ദിവസം കൊണ്ട് പവന് 320 രൂപയാണ് ഇടിഞ്ഞത്. വെള്ളിയാഴ്ച്ച സ്വര്‍ണവില പവന് 36,560 രൂപയും ഗ്രാമിന് 4,570 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ബുധനാഴ്ച്ച വില്‍പ്പനയ്ക്ക് വന്നത് (മെയ് 26). ഈ ദിവസം പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമായിരുന്നു നിരക്ക്. നടപ്പു മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).

മെയ് മാസം ഇതുവരെ പവന് 1,520 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 72 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 576 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,560 രൂപ
- ചെന്നൈ: പവന് 36,784 രൂപ
- ദില്ലി: പവന് 37,360 രൂപ
- ഹൈദരാബാദ്: പവന് 36,560 രൂപ
- കൊല്‍ക്കത്ത: പവന് 38,536 രൂപ
- മംഗലാപുരം: പവന് 36,560 രൂപ
- മുംബൈ: പവന് 37,192 രൂപ
- മൈസൂരു: പവന് 36,560 രൂപ
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 48,460 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.25 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.37 ശതമാനം ഇടിഞ്ഞ് 71,453 രൂപയുമായി. ഇന്നലെ സ്വര്‍ണവും വെള്ളിയും 0.4 ശതമാനം വീതം ഇടിഞ്ഞിരുന്നു. എന്തായാലും ഈ മാസം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച ചരക്കുകളില്‍ ഒന്നാണ് സ്വര്‍ണം. എംസിഎക്സ് വിലയിലും 1,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
മാര്‍ച്ചില്‍ 44,000 രൂപയിലേക്ക് കൂപ്പുകുത്തിയ സ്വര്‍ണം ഗംഭീര തിരിച്ചുവരവാണ് ഇപ്പോള്‍ നടത്തുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതും പണപ്പെരുപ്പ ആശങ്കകളും മുന്‍നിര്‍ത്തി നിക്ഷേപകര്‍ വീണ്ടും സ്വര്‍ണത്തില്‍ താത്പര്യം പ്രകടിപ്പിക്കുകയാണ്. പ്രമുഖ കേന്ദ്ര ബാങ്കുകള്‍ ഉദാരനയം തുടരുന്നതും സ്വര്‍ണത്തിന്റെ മാറ്റു വര്‍ധിപ്പിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ 56,200 രൂപയെന്ന റെക്കോര്‍ഡ് വില സ്വര്‍ണം ഇന്ത്യയില്‍ കയ്യടക്കിയിരുന്നു. എന്നാല്‍ ആഗോള സമ്പദ്ഘടനകള്‍ സാധാരണനിലയിലേക്ക് മടങ്ങാന്‍ തുടങ്ങിയ സാഹചര്യം വലിയ ഉയരങ്ങളില്‍ നിന്നും സ്വര്‍ണത്തെ താഴെയിട്ടു.
ഇന്ന് ആഗോള കമ്പോളത്തില്‍ സ്വര്‍ണവിലയില്‍ കാര്യമായ ചലനങ്ങളില്ല. ഡോളര്‍ സൂചിക നില മെച്ചപ്പെടുത്തിയതും അമേരിക്കയുടെ ട്രഷറി വരുമാനം ഉയരുന്നതും സ്വര്‍ണത്തെ പിടിച്ചുകെട്ടുകയാണ്. ഇതിനിടെ പുതിയ പണപ്പെരുപ്പ കണക്കുകള്‍ അമേരിക്ക ഇന്ന് പുറത്തുവിടും. ഇക്കാര്യവം നിക്ഷേപകരുടെ ജാഗ്രത വര്‍ധിപ്പിക്കുന്നുണ്ട്. ഔണ്‍സിന് 1,8796 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം വെള്ളിയാഴ്ച്ച പുരോഗമിക്കുന്നത്. ഈ വാരമാദ്യം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം കുറഞ്ഞ് 27.84 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്ക് 0.1 ശതമാനം കൂടി. 1,180.81 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications