കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കൂടി. പവന് 80 രൂപയു ഗ്രാമിന് 10 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ശനിയാഴ്ച്ച സ്വര്‍ണവില പവന് 36,640 രൂപയും ഗ്രാമിന് 4,580 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ബുധനാഴ്ച്ച വില്‍പ്പനയ്ക്ക് വന്നത് (മെയ് 26). ഈ ദിവസം പവന് 36,880 രൂപയും ഗ്രാമിന് 4,610 രൂപയുമായിരുന്നു നിരക്ക്. നടപ്പു മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1, 2 തീയതികളില്‍).

മെയ് മാസം ഇതുവരെ പവന് 1,600 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചിട്ടുണ്ട്. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കില്‍ ഇന്ന് ചെറിയ മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 71.60 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 572.80 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 36,640 രൂപ
- ചെന്നൈ: പവന് 36,888 രൂപ
- ദില്ലി: പവന് 37,400 രൂപ
- ഹൈദരാബാദ്: പവന് 36,640 രൂപ
- കൊല്‍ക്കത്ത: പവന് 38,528 രൂപ
- മംഗലാപുരം: പവന് 36,640 രൂപ
- മുംബൈ: പവന് 37,264 രൂപ
- മൈസൂരു: പവന് 36,640 രൂപ
ദേശീയ വിപണിയിലും ഇന്ന് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില കുറയുകയാണുണ്ടായത്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് സ്വര്‍ണം 48,545 രൂപ വില രേഖപ്പെടുത്തുന്നു. ഇടിവ് 0.07 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 71,590 രൂപയുമായി. എന്തായാലും ഈ മാസം ഏറ്റവും മികച്ച പ്രകടനം കാഴ്ച്ച ചരക്കുകളില്‍ ഒന്നാണ് സ്വര്‍ണം. എംസിഎക്സ് വിലയിലും 1,500 രൂപയോളം വര്‍ധനവിലാണ് സ്വര്‍ണം ദേശീയ വിപണിയില്‍ വില്‍പ്പനയ്ക്ക് വരുന്നത്.
ഇന്ന് ആഗോള കമ്പോളത്തില്‍ സ്വര്‍ണവില ഉയര്‍ച്ച കയ്യടക്കിയിട്ടുണ്ട്. ഔണ്‍സിന് 1,904.30 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണ വ്യാപാരം ശനിയാഴ്ച്ച പുരോഗമിക്കുന്നത്. ഈ വാരമാദ്യം 1,912.50 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.15 ശതമാനം കൂടി 27.92 ഡോളറിലെത്തി. പ്ലാറ്റിനത്തിന്റെ നിരക്ക് 0.1 ശതമാനം കൂടി. 1,180.81 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം ഇടപാടുകള്‍ നടത്തുകയാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
