കൊച്ചി: കേരളത്തില്‍ സ്വര്‍ണവില താഴുന്നു. ജൂണ്‍ മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് സ്വര്‍ണ വില്‍പ്പന നടക്കുന്നത്. ബുധനാഴ്ച്ച സ്വര്‍ണവില പവന് 35,000 രൂപയായി. ഗ്രാമിന് വില 4,375 രൂപയും. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഈ മാസത്തെ മുഴുവന്‍ ചിത്രം വിലയിരുത്തിയാല്‍ സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞു.
കഴിഞ്ഞ മാസം 1,680 രൂപ പവന് വില കൂടുകയാണുണ്ടായത്. ഏപ്രിലിലും 1,720 രൂപയുടെ വിലവര്‍ധനവ് സ്വര്‍ണം കണ്ടിരുന്നു. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,880 രൂപയും (മെയ് 26) ഏറ്റവും കുറഞ്ഞ നിരക്ക് 35,040 രൂപയുമാണ് (മെയ് 1, 2). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 67.30 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 538.40 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,00 രൂപ
- ചെന്നൈ: പവന് 35,280 രൂപ
- ദില്ലി: പവന് 36,800 രൂപ
- ഹൈദരാബാദ്: പവന് 35,000 രൂപ
- കൊല്‍ക്കത്ത: പവന് 37,200 രൂപ
- ലഖ്നൗ: പവന് 36,800 രൂപ
- മുംബൈ: പവന് 36,720 രൂപ
- സൂറത്ത്: പവന് 36,720 രൂപ
ദേശീയ വിപണിയിലും സ്വര്‍ണം വീഴ്ച തുടരുകയാണ്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 46,518 രൂപ വില കുറിക്കുന്നു. മറുഭാഗത്ത് വെള്ളിയില്‍ നേരിയ ഉണര്‍വുണ്ട്. കിലോയ്ക്ക് 68,381 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (0.16 ശതമാനം നേട്ടം). ഇപ്പോഴത്തെ സാഹചര്യത്തില്‍ 46,000 രൂപയിലേക്ക് ഇടിഞ്ഞാല്‍ എംസിഎക്സ് സ്വര്‍ണത്തിന് പിന്തുണ ലഭിക്കും. 47,600 രൂപയ്ക്ക് മുകളിലാണ് പ്രതിരോധ നില.
ഇന്ന് ആഗോള കമ്പോളത്തിലും സ്വര്‍ണവില 1,763 ഡോളറിലേക്ക് പിന്‍വാങ്ങിയിട്ടുണ്ട്. ഔണ്‍സിന് 1,763.63 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം പുരോഗമിക്കുന്നു. കഴിഞ്ഞ നാലു വര്‍ഷത്തിനിടെയുള്ള ഏറ്റവും രൂക്ഷമായ പ്രതിമാസ തകര്‍ച്ചയുടെ വക്കിലാണ് സ്വര്‍ണമുള്ളത്. ജൂണില്‍ സ്വര്‍ണവില 7.5 ശതമാനം ഇടിഞ്ഞുകഴിഞ്ഞു. പലിശ നിരക്ക് കൂട്ടുമെന്ന ഫെഡറല്‍ റിസര്‍വിന്റെ പ്രഖ്യാപവും ഡോളര്‍ കരുത്താര്‍ജിച്ചതും സ്വര്‍ണത്തിന് മേല്‍ അതീവ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കൂട്ടിയാല്‍ സ്വര്‍ണം കൈവശം വെയ്ക്കുന്നതിലുള്ള അവസരാത്മക ചിലവ് വര്‍ധിക്കും. അടുത്ത വര്‍ഷം മുതല്‍ പലിശ നിരക്ക് സാവധാനം ഉയര്‍ത്താനുള്ള ആലോചനയിലാണ് ഫെഡറല്‍ റിസര്‍വ്. പുതിയ സാഹചര്യത്തില്‍ താഴേക്ക് ഇറങ്ങാനുള്ള സൂചന സ്വര്‍ണം നല്‍കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി നേട്ടത്തിലാണ് മുന്നേറുന്നത്. ഔണ്‍സിന് 25.82 ഡോളര്‍ കുറിച്ചാണ് വെള്ളി വ്യാപാരം പുരോഗമിക്കുന്നത് (0.3 ശതമാനം നേട്ടം). പ്ലാറ്റിനം 0.3 ശതമാനം ഉയര്‍ന്ന് 1,070.38 ഡോളറിലും ഇടപാടുകള്‍ നടത്തുകയാണ്.
More From GoodReturns

ദുബായിൽ സ്വർണ്ണവില കുറഞ്ഞു; ഇന്ത്യയെക്കാൾ ലാഭത്തിൽ സ്വർണം വാങ്ങാം, ഇന്നത്തെ നിരക്കുകൾ അറിയാം

സ്വർണവിലയിൽ അപ്രതീക്ഷിത മാറ്റം! ദക്ഷിണേന്ത്യയിൽ കുറഞ്ഞു, ഡൽഹിയിൽ കുതിച്ചു; ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!



Click it and Unblock the Notifications
