കൊച്ചി: കേരളത്തില്‍ സ്വര്‍ണവില ഉയരുകയാണ്. ശനിയാഴ്ച്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചു. ഇതോടെ പവന് 35,440 രൂപയും ഗ്രാമിന് 4,430 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്.
തുടര്‍ച്ചയായ മൂന്നാം ദിനമാണ് സംസ്ഥാനത്ത് സ്വര്‍ണവില ഉയരുന്നത്. മൂന്നു ദിവസം കൊണ്ട് പവന് 240 രൂപയും ഗ്രാമിന് 30 രൂപയും കൂടി. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞ മാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മുന്‍ മാസങ്ങളിലെ ചിത്രം വിലയിരുത്തിയാല്‍ മെയ്യിലും (1,680 രൂപ) ഏപ്രിലിലും (1,720 രൂപ) സ്വര്‍ണത്തിന് വിലകൂടുകയാണുണ്ടായത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.20 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 553.60 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,440 രൂപ
- ചെന്നൈ: പവന് 35,880 രൂപ
- ദില്ലി: പവന് 37,088 രൂപ
- ഹൈദരാബാദ്: പവന് 35,440 രൂപ
- കൊല്‍ക്കത്ത: പവന് 37,248 രൂപ
- ലഖ്നൗ: പവന് 36,088 രൂപ
- മുംബൈ: പവന് 37,000 രൂപ
- സൂറത്ത്: പവന് 37,368 രൂപ
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണവില 10 ഗ്രാമിന് 47,314 രൂപ വില കുറിക്കുന്നു (0.58 ശതമാനം നേട്ടം). വെള്ളിയില്‍ കാര്യമായ ഉണര്‍വുണ്ട്. കിലോയ്ക്ക് 70,297 രൂപ നിരക്കിലാണ് വെള്ളിയുടെ ഇന്നത്തെ വ്യാപാരം (1.51 ശതമാനം നേട്ടം).
ഇന്ന് ആഗോള കമ്പോളത്തിലും സ്വര്‍ണവില ഉയര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ രണ്ടു മാസത്തിനിടെയുള്ള പരിതാപകരമായ നിലയില്‍ നിന്നും പൊന്ന് മുഖം രക്ഷിക്കാന്‍ ഈ വാരം പൊന്നിന് സാധിച്ചു. ഡോളര്‍ സൂചിക ദുര്‍ബലമായി തുടരുന്നതും അമേരിക്കയില്‍ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും സ്വര്‍ണത്തിന് കരുത്തുപകരുകയാണ്.
തൊഴില്ലില്ലായ്മ നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ പലിശ നിരക്ക് വര്‍ധിപ്പിക്കുമെന്ന തീരുമാനത്തില്‍ നിന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് പിന്മാറുമോയെന്ന് ഉറ്റുനോക്കുകയാണ് ആഗോള നിക്ഷേപകര്‍.
വെള്ളിയാഴ്ച്ച ജൂണിലെ തൊഴിലില്ലായ്മ നിരക്ക് പുറത്തുവന്നതിന് പിന്നാലെ അമേരിക്കന്‍ ബോണ്ടുകളും ഡോളര്‍ സൂചികയും പിന്‍വാങ്ങി. ബോണ്ട് വരുമാനം താഴുമ്പോള്‍ സ്വര്‍ണത്തിന് വില കൂടുന്നത് പതിവാണ്. പുതിയ കോവിഡ് ഡെല്‍റ്റ വകഭേദം ഉയര്‍ത്തുന്ന ആശങ്കകളും സ്വര്‍ണത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്.
ഔണ്‍സിന് 1,787.50 ഡോളര്‍ എന്ന നിലയിലാണ് സ്വര്‍ണ വ്യാപാരം ശനിയാഴ്ച്ച പുരോഗമിക്കുന്നത് (0.61 ശതമാനം നേട്ടം). രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളിയും നേട്ടത്തിലാണ് മുന്നേറുന്നത്. ഔണ്‍സിന് 26.59 ഡോളര്‍ കുറിച്ച് വെള്ളിയും ചുവടുവെയ്ക്കുന്നു (1.90 ശതമാനം നേട്ടം). പ്ലാറ്റിനം വില 0.2 ശതമാനം ഉയര്‍ന്ന് 1,085.04 ഡോളറിലെത്തി. പലേഡിയം വില 0.6 ശതമാനം കുറഞ്ഞ് 2,779.85 ഡോളറും രേഖപ്പെടുത്തുന്നു.
More From GoodReturns

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റം; ഇന്നത്തെ നിരക്കും കേരളത്തിലെ വിലയും അറിയാം

സ്വർണ്ണവില കുതിക്കുന്നു: കേരളത്തിൽ പവൻ വില ഒരു ലക്ഷം കടന്നു, വിപണിയിലെ ഞെട്ടിക്കുന്ന മാറ്റങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

യുഎഇയിൽ സ്വർണവില കുറവ്: നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുമ്പോൾ ഈ കസ്റ്റംസ് നിയമങ്ങൾ അറിഞ്ഞിരിക്കണം!

ദുബായിൽ സ്വർണം വാങ്ങാൻ സുവർണാവസരം: കേരളത്തേക്കാൾ 11,000 രൂപ ലാഭം, പ്രവാസികൾ അറിയേണ്ടതെല്ലാം!

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!



Click it and Unblock the Notifications