കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുകയാണ്. ചൊവാഴ്ച്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടി. ഇതോടെ പവന് 35,520 രൂപയും ഗ്രാമിന് 4,440 രൂപയുമായി ഇന്നത്തെ സ്വര്‍ണ നിരക്ക്. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിക്കുന്നത്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞ മാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മുന്‍ മാസങ്ങളിലെ ചിത്രം വിലയിരുത്തിയാല്‍ മെയ്യിലും (1,680 രൂപ) ഏപ്രിലിലും (1,720 രൂപ) സ്വര്‍ണത്തിന് വിലകൂടുകയാണുണ്ടായത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 70.30 രൂപയാണ് ചൊവാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 562.40 രൂപ.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,520 രൂപ
- ചെന്നൈ: പവന് 35,920 രൂപ
- ദില്ലി: പവന് 37,208 രൂപ
- ഹൈദരാബാദ്: പവന് 35,520 രൂപ
- കൊല്‍ക്കത്ത: പവന് 37,536 രൂപ
- ലഖ്നൗ: പവന് 36,208 രൂപ
- മുംബൈ: പവന് 37,152 രൂപ
- സൂറത്ത്: പവന് 37,448 രൂപ
ഇന്ന് ദേശീയ വിപണിയില്‍ സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 47,445 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.3 ശതമാനം നേട്ടം). വെള്ളിയിലും കാണാം ഉണര്‍വ്. കിലോയ്ക്ക് 70,254 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു (0.3 ശതമാനം നേട്ടം). ഇന്നലെ സ്വര്‍ണം 0.11 ശതമാനം നേട്ടവും വെള്ളി 0.18 ശതമാനം തകര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.
ഇന്ന് രാജ്യാന്തര വിപണിയിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. കഴിഞ്ഞ രണ്ടാഴ്ച്ചക്കിടയിലുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഔണ്‍സിന് 1,792.34 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം ചൊവാഴ്ച്ച പുരോഗമിക്കുന്നു. ദുര്‍ബലമായ ഡോളര്‍ സൂചിക സ്വര്‍ണത്തിന് മുന്നേറാനുള്ള അവസരമാണ് നല്‍കുന്നത്.
രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി നേരിയ തകര്‍ച്ച കുറിക്കുന്നുണ്ട്. വെള്ളിയുടെ ഔണ്‍സ് വില 0.1 ശതമാനം ഇടിഞ്ഞ് 26.44 ഡോളറില്‍ തുടരുന്നു. ഇതേസമയം, പ്ലാറ്റിനം വില 0.5 ശതമാനം ഉയര്‍ന്ന് 1,102.56 ഡോളറിലെത്തി.
More From GoodReturns

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമെത്ര? അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങുമ്പോൾ വൻ ലാഭം; ഇന്ത്യയെക്കാൾ കുറഞ്ഞ വിലയിൽ സ്വർണം സ്വന്തമാക്കാം, അറിയേണ്ടതെല്ലാം ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണവിലയിൽ മാറ്റമില്ല, ഇന്നത്തെ നിരക്കുകൾ ഇങ്ങനെ; വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ!

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികൾ: നിക്ഷേപകർ അറിയേണ്ട സുപ്രധാന മുന്നറിയിപ്പുകളും ട്രേഡിംഗ് ടിപ്പുകളും!

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്ത്യയെക്കാൾ ലാഭം എങ്ങനെ നേടാം, ഇന്നത്തെ നിരക്കുകളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം

എൽഐസിയുടെ പുതിയ പ്ലാനുകൾ: ഭീമാ പ്ലാറ്റിനം, ജീവൻ രക്ഷ; പിപിഎഫിനേക്കാൾ ലാഭകരമാണോ? അറിയേണ്ടതെല്ലാം



Click it and Unblock the Notifications
