കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കൂടി. പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ബുധനാഴ്ച്ച സ്വര്‍ണം പവന് വില 35,720 രൂപയായി. ഗ്രാമിന് വില 4,465 രൂപയും. ജൂലായിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.
ഇന്നലെ പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. മൂന്ന് ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് ചൊവാഴ്ച്ച സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചത്. ജൂണില്‍ സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലനിലവാരം പവന് 36,960 രൂപയാണ് (ജൂണ്‍ 3). ഏറ്റവും കുറഞ്ഞ വിലനിലവാരം 35,000 രൂപയും (ജൂണ്‍ 30). കഴിഞ്ഞമാസം സ്വര്‍ണം പവന് 1,960 രൂപ കുറഞ്ഞിരുന്നു.
മെയ് മാസം 1,680 രൂപയുടെ വിലവര്‍ധനവാണ് സ്വര്‍ണത്തില്‍ കണ്ടത്. ഏപ്രിലിലും പവന് വില 1,720 രൂപ കൂടി. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് മാറ്റമുണ്ട്. 1 ഗ്രാം വെള്ളിക്ക് 69.60 രൂപയാണ് ബുധനാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 556.80 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
- ബെംഗളൂരു: പവന് 35,720 രൂപ
- ചെന്നൈ: പവന് 36,120 രൂപ
- ദില്ലി: പവന് 37,248 രൂപ
- ഹൈദരാബാദ്: പവന് 35,720 രൂപ
- കൊല്‍ക്കത്ത: പവന് 37,648 രൂപ
- ലഖ്നൗ: പവന് 37,248 രൂപ
- മുംബൈ: പവന് 37,408 രൂപ
- സൂറത്ത്: പവന് 37,440 രൂപ
ഇന്ന് ദേശീയ വിപണിയിലും സ്വര്‍ണവില ഉയര്‍ന്നിട്ടുണ്ട്. പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) 10 ഗ്രാമിന് 47,800 രൂപയാണ് സ്വര്‍ണം വില കുറിക്കുന്നത് (0.15 ശതമാനം നേട്ടം). ഇതോടെ കഴിഞ്ഞ അഞ്ച് ദിവസം കൊണ്ട് സ്വര്‍ണത്തിന് 1,500 രൂപയോളം വില ഉയര്‍ന്നു.
ഇന്ന് വെള്ളിയില്‍ വലിയ ഉണര്‍വില്ല. കിലോയ്ക്ക് 69,505 രൂപ നിരക്കില്‍ വെള്ളി വ്യാപാരം പുരോഗമിക്കുന്നു. ഇന്നലെ സ്വര്‍ണം 0.9 ശതമാനം നേട്ടവും വെള്ളി 0.6 ശതമാനം തകര്‍ച്ചയുമാണ് രേഖപ്പെടുത്തിയത്.
ഇന്ന് രാജ്യാന്തര വിപണിയിലും സ്വര്‍ണം നില മെച്ചപ്പെടുത്തി. കഴിഞ്ഞ മൂന്നാഴ്ച്ചക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം ഇപ്പോഴുള്ളത്. ഔണ്‍സിന് 1,800.42 ഡോളര്‍ എന്ന നിലയില്‍ സ്വര്‍ണ വ്യാപാരം ബുധനാഴ്ച്ച പുരോഗമിക്കുന്നു. ഇന്നലെ രാത്രി 1,815 ഡോളര്‍ വരെയും സ്വര്‍ണം ഉയര്‍ന്നിരുന്നു. അമേരിക്കയുടെ ട്രഷറി ബോണ്ട് വരുമാനം ക്രമപ്പെട്ടത് സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണമാണ്. ഒപ്പം ദുര്‍ബലമായ ഡോളര്‍ സൂചിക സ്വര്‍ണത്തിന് മുന്നേറാനുള്ള അവസരമൊരുക്കുന്നു.
കഴിഞ്ഞ നാലു മാസത്തിനിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലാണ് 10 വര്‍ഷം കാലാവധിയുള്ള അമേരിക്കന്‍ ട്രഷറി ബോണ്ടുകളുടെ വരുമാനം ഇപ്പോഴുള്ളത്. ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കൂട്ടുമെന്ന പ്രഖ്യാപനം സ്വര്‍ണത്തിന് മുതല്‍ക്കൂട്ടാവുന്നുണ്ട്.
രാജ്യാന്തര വിപണിയില്‍ ഇന്ന് വെള്ളി വലിയ തകര്‍ച്ച നേരിടുന്നില്ല. വെള്ളിയുടെ ഔണ്‍സ് വില 25.20 ഡോളറില്‍ തുടരുന്നു. ഒപെക് പ്ലസ് കൂട്ടായ്മയിലെ പ്രതിസന്ധി മുന്‍നിര്‍ത്തി ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് 74.35 ഡോളറിലേക്ക് ഇന്നെത്തിയിട്ടുണ്ട്.
More From GoodReturns

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

യുഎഇയിൽ സ്വർണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണം വാങ്ങാൻ പറ്റിയ അവസരമോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കാൻ: ലാഭകരമായ പർച്ചേസിന് ഈ കാര്യങ്ങൾ അറിയൂ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തെക്കാൾ ലാഭകരമാക്കാൻ ഈ വഴികൾ നോക്കൂ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ!



Click it and Unblock the Notifications