കൊച്ചി: സ്വര്‍ണവില ചാഞ്ചാടുകയാണ്. സംസ്ഥാനത്ത് പൊന്നിന് വീണ്ടും വില കൂടി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്നലെ പവന് 35,200 രൂപയും ഗ്രാമിന് 4,400 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1).
മെയ് മാസം ഇതുവരെ പവന് 560 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 71.90 രൂപയാണ് വെള്ളിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 575.20 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു — പവന് 35,600 രൂപ
ചെന്നൈ — പവന് 35,976 രൂപ
ഹൈദരാബാദ് — പവന് 35,600 രൂപ
കൊല്‍ക്കത്ത — പവന് 37,080 രൂപ
മംഗലാപുരം — പവന് 35,600 രൂപ
മുംബൈ — പവന് 35,440 രൂപ
മൈസൂര്‍ — പവന് 35,600 രൂപ
ദില്ലി — പവന് 36,488 രൂപ
രാജ്യത്തെ പ്രമുഖ ചരക്ക് വ്യാപാര കേന്ദ്രമായ എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം, വെള്ളി നിരക്കുകള്‍ ഇന്ന് വര്‍ധിച്ചിട്ടുണ്ട്. 10 ഗ്രാമിന് 580 രൂപ കൂടി 47,580 രൂപ എന്ന നിരക്കിലാണ് സ്വര്‍ണ ഫ്യൂച്ചറുകളുടെ വില്‍പ്പന നടക്കുന്നത്; വിലവര്‍ധനവ് 1.23 ശതമാനം. വെള്ളിയുടെ കിലോ നിരക്ക് 1,981 രൂപ കൂടി 71,600 രൂപയിലുമെത്തി. വിലവര്‍ധനവ് 2.85 ശതമാനം. രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് കാര്യമായ ചലനം ഇന്നില്ല. ഔണ്‍സിന് 1,814.33 ഡോളര്‍ നിരക്കില്‍ സ്വര്‍ണ വ്യാപാരം കമ്പോളത്തില്‍ പുരോഗമിക്കുന്നു.
ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് സ്വര്‍ണവില 1,800 ഡോളര്‍ നിലവാരത്തില്‍ തിരിച്ചെത്തുന്നത്. അമേരിക്കന്‍ സ്വര്‍ണ ഫ്യൂച്ചറുകളില്‍ 0.1 ശതമാനം ഇടിവ് വെള്ളിയാഴ്ച്ച ദൃശ്യമാണ്. ഔണ്‍സിന് 1,814.30 ഡോളര്‍ നിരക്കിലാണ് യുഎസ് ഗോള്‍ഡ് ഫ്യൂച്ചറുകളുടെ ഇന്നത്തെ ഇടപാട്. ലോകത്തെ മറ്റു പ്രമുഖ കറന്‍സികള്‍ക്കെതിരെ ഡോളര്‍ സൂചിക താഴോട്ടുപോയതും അമേരിക്കയുടെ ട്രഷറി വരുമാനം കുറഞ്ഞതുമാണ് ആഗോള വിപണിയില്‍ സ്വര്‍ണവില ഉയരാന്‍ കാരണം.
കഴിഞ്ഞ ഒരാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിരക്കിലാണ് ഡോളര്‍ സൂചികയുള്ളത്. 10 വര്‍ഷം കാലാവധിയുള്ള ട്രഷറി ബോണ്ടുകളുടെ വരുമാനം രണ്ടാഴ്ച്ചക്കിടെയുള്ള ഏറ്റവും താഴ്ന്ന നിലയിലേക്കും ഇന്നലെയെത്തി. ബോണ്ട് വരുമാനം കുറയുമ്പോള്‍ പലിശ ലഭിക്കാത്ത സ്വര്‍ണത്തിന്റെ അവസരാത്മക ചിലവ് കുറയും.
മറ്റു വിലയേറിയ ലോഹങ്ങള്‍ പരിശോധിച്ചാല്‍ പലേഡിയത്തിന്റെ ഔണ്‍സ് നിരക്ക് 0.1 ശതമാനം ഇന്ന് കൂടി; വില 2,942.82 ഡോളര്‍. ഈ വരാമാദ്യം 3,017.18 എന്ന എക്കാലത്തേയും ഉയര്‍ന്ന നില പലേഡിയം കാഴ്ച്ചവെച്ചിരുന്നു. വെള്ളിയുടെ ഔണ്‍സ് നിരക്ക് 0.1 ശതമാനം ഇടിഞ്ഞ് 27.26 രൂപയാണ് ഇന്ന് രേഖപ്പെടുത്തുന്നത്. പ്ലാറ്റിനത്തിന്റെ നിരക്കില്‍ ചാഞ്ചാട്ടമില്ല. ഔണ്‍സിന് 1,252.41 ഡോളര്‍ നിലവാരത്തില്‍ പ്ലാറ്റിനം വില്‍പ്പന പുരോഗമിക്കുന്നു.
More From GoodReturns

സ്വർണവിലയിൽ ഇന്ന് വൻ മാറ്റം; കേരളത്തിലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? ഇന്നത്തെ സ്വർണ-വെള്ളി നിരക്കുകൾ അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

യുഎഇയിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാസികൾക്ക് വൻ ലാഭം

സ്വർണ്ണവിലയിലെ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങും മുൻപ് അറിയേണ്ട പ്രധാന കാര്യങ്ങൾ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ!

സ്വർണവിലയിൽ മാറ്റം: ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകളും ലാഭകരമായ വഴികളും അറിയാം

സ്വാതന്ത്ര്യദിനത്തിൽ സ്വർണവിലയിൽ മാറ്റമില്ല; ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് സ്വർണം കൊണ്ടുപോകുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ദുബായിൽ സ്വർണവില കുറവ്: കേരളത്തെ അപേക്ഷിച്ച് ഗ്രാമിന് ലാഭം 1500 രൂപയിലേറെ!

ഞായറാഴ്ച സ്വർണ്ണവിലയിൽ മാറ്റമില്ല; ആഭരണങ്ങൾ വാങ്ങാൻ പ്ലാനുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇതാ



Click it and Unblock the Notifications