കൊച്ചി: സ്വര്‍ണവില വീണ്ടും കുതിക്കുകയാണ്. സംസ്ഥാനത്ത് പൊന്നിന് ഇന്നും വില കൂടി. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് ശനിയാഴ്ച്ച വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 35,680 രൂപയും ഗ്രാമിന് 4,460 രൂപയുമായി. മെയ് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് സ്വര്‍ണം ഇന്ന് വില്‍ക്കപ്പെടുന്നത്. ഇന്നലെ പവന് 35,600 രൂപയും ഗ്രാമിന് 4,450 രൂപയുമായിരുന്നു നിരക്ക്. ഈ മാസം സ്വര്‍ണം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലനിലവാരം പവന് 35,040 രൂപയാണ് (മെയ് 1).
മെയ് മാസം ഇതുവരെ പവന് 640 രൂപയുടെ വിലവര്‍ധനവ് സംഭവിച്ചു. ഏപ്രിലില്‍ 1,720 രൂപയാണ് പവന് വില കൂടിയത്. ഇതേസമയം, മാര്‍ച്ചില്‍ 1,560 രൂപയും ഫെബ്രുവരിയില്‍ 2,640 രൂപയും പവന് വില കുറഞ്ഞിരുന്നു. കഴിഞ്ഞമാസം സ്വര്‍ണം കുറിച്ച ഏറ്റവും ഉയര്‍ന്ന നിരക്ക് 36,080 രൂപയും (ഏപ്രില്‍ 22) ഏറ്റവും കുറഞ്ഞ നിരക്ക് 33,320 രൂപയുമായിരുന്നു (ഏപ്രില്‍ 1). സംസ്ഥാനത്തെ വെള്ളി നിരക്കിലും ഇന്ന് ചെറിയ മാറ്റം സംഭവിച്ചു. 1 ഗ്രാം വെള്ളിക്ക് 71.50 രൂപയാണ് ശനിയാഴ്ച്ച വില. 8 ഗ്രാം വെള്ളിക്ക് വില 572 രൂപ.
ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ സ്വര്‍ണവില ചുവടെ കാണാം (8 ഗ്രാം 22 കാരറ്റ് സ്വര്‍ണം).
ബെംഗളൂരു: പവന് 35,680 രൂപ
ചെന്നൈ: പവന് 36,080 രൂപ
ഹൈദരാബാദ്: പവന് 35,680 രൂപ
കൊല്‍ക്കത്ത: പവന് 37,792 രൂപ
മംഗലാപുരം: പവന് 35,680 രൂപ
മുംബൈ: പവന് 35,920 രൂപ
മൈസൂരു: പവന് 35,680 രൂപ
ദില്ലി: പവന് 36,792 രൂപ
ഇന്നലെ 10 ഗ്രാമിന് 47,760 രൂപയാണ് എംസിഎക്സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ച്) സ്വര്‍ണം വില കുറിച്ചത്. വ്യാപാരത്തിനിടെ ഒരുഘട്ടത്തില്‍ 48,000 രൂപ നിലവാരം പൊന്ന് മറികടക്കുകയും ചെയ്തിരുന്നു. ആഗോള കറന്‍സികള്‍ക്കെതിരെ ഡോളര്‍ നേരിടുന്ന ക്ഷീണമാണ് ഇപ്പോള്‍ സ്വര്‍ണത്തിന് ഗുണം ചെയ്യുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് അമേരിക്കന്‍ ഡോളറിന്റെ വിനിമയ മൂല്യം 3 ശതമാനത്തോളം ഇടിഞ്ഞു. കഴിഞ്ഞ ആഴ്ച്ചയും 0.80 ശതമാനം തകര്‍ച്ച ഡോളര്‍ രേഖപ്പെടുത്തി. ഈ പശ്ചാത്തലം മുന്‍നിര്‍ത്തി സ്വര്‍ണം ഹ്രസ്വകാലത്തേക്ക് മുന്നേറുമെന്ന നിരീക്ഷണമാണ് വിപണി വിദഗ്ധര്‍ മുന്നോട്ടുവെയ്ക്കുന്നത്.
അമേരിക്കയുടെ സാമ്പത്തിക കണക്കുകളിലെ പതര്‍ച്ചയും സ്വര്‍ണത്തിന് അനുഗ്രഹമാവുന്നുണ്ട്. അടുത്ത ആഴ്ച്ചയും ഡോളര്‍ സൂചിക നഷ്ടത്തില്‍ ചുവടുവെയ്ക്കുമെന്നാണ് വിലയിരുത്തല്‍.
നിലവില്‍ അമേരിക്കയുടെ ട്രഷറി വരുമാനവും ക്രമപ്പെട്ടു നില്‍ക്കുകയാണ്. ബോണ്ടുകളുടെ കുതിപ്പ് സാവധാനമായി. എക്കാലത്തേയും ഉയര്‍ച്ചയിലേക്ക് സൂചികകള്‍ ചലിക്കുന്നതുകൊണ്ട് ഡൗ ജോണ്‍സും നാസ്ദാഖും ഇപ്പോള്‍ ഗൗരവമായ സമ്മര്‍ദ്ദത്തിലാണ്. ഈ പശ്ചാത്തലത്തില്‍ നിക്ഷേപര്‍ സുരക്ഷിത നിക്ഷേപമായ സ്വര്‍ണത്തിലേക്ക് വീണ്ടും ശ്രദ്ധ തിരിക്കുമെന്നാണ് പ്രതീക്ഷ.
ആഗോള കേന്ദ്ര ബാങ്കുകള്‍ സ്വര്‍ണശേഖരം വിപലുപ്പെടുത്തുന്ന തിരക്കിലാണ്. ഇതിനകം പ്രമുഖ കേന്ദ്ര ബാങ്കുകളെല്ലാം 250 ടണ്ണോളം സ്വര്‍ണം വാങ്ങിയിട്ടുണ്ട്. കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് നിരവധി ആഗോള സ്ഥാപനങ്ങളും ഓഹരി, ബോണ്ട് വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപിക്കാനുള്ള തത്രപ്പാടിലാണ്.
ഡോളറിന്റെ വീഴ്ച്ച തുടരുകയാണെങ്കില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന്റെ ഔണ്‍സ് വില 1,860 മുതല്‍ 1,880 രൂപ വരെ ഉയരുമെന്നാണ് നിഗമനം. എംസിഎക്സില്‍ 10 ഗ്രാമിന് 49,500 രൂപ മുതല്‍ 50,000 രൂപ വരെ സ്വര്‍ണം വില കയ്യടക്കാം. നിലവില്‍ 1,800 മുതല്‍ 1,805 ഡോളറാണ് സ്വര്‍ണത്തിന്റെ പിന്തുണ നില. ദേശീയ വിപണിയില്‍ 46,800 രൂപ മുതല്‍ സ്വര്‍ണത്തിന് അടിയന്തര പിന്തുണ ലഭിക്കും.
More From GoodReturns

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

ദുബായിൽ സ്വർണ്ണത്തിന് വൻ വിലക്കുറവ്; കേരളത്തെ അപേക്ഷിച്ച് പവന് ലാഭം 6,200 രൂപ!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ആഗോള വിപണി അവധി; സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു, ഇന്ന് വാങ്ങുന്നവർ ശ്രദ്ധിക്കാൻ

സ്വർണ്ണവിലയിൽ മാറ്റം; കേരളത്തിലെയും പ്രധാന നഗരങ്ങളിലെയും ഇന്നത്തെ നിരക്കുകൾ ഇങ്ങനെ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; നാട്ടിലേക്ക് മടങ്ങുന്നവർക്ക് ഈ ലാഭം നഷ്ടപ്പെടുത്തരുത്!

സ്വർണ്ണവിലയിൽ മാറ്റമില്ലാതെ തുടരുന്നു; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; പ്രവാസികൾക്ക് സ്വർണ്ണം വാങ്ങാൻ മികച്ച അവസരം

സ്വർണ്ണവിലയിൽ തിങ്കളാഴ്ചത്തെ മാറ്റങ്ങൾ: നിക്ഷേപകർ അറിയേണ്ട പ്രധാന വിവരങ്ങൾ ഇതാ

സ്വർണ്ണവിലയിൽ മാറ്റമില്ല; ഇന്ന് സ്വർണ്ണം വാങ്ങാൻ പ്ലാൻ ചെയ്യുന്നവർ അറിയേണ്ട പ്രധാന കാര്യങ്ങൾ

ഐഷർ മോട്ടോഴ്സ് ഫലങ്ങൾ ഇന്ന്: റോയൽ എൻഫീൽഡ് നിക്ഷേപകർ ഉറ്റുനോക്കുന്ന നിർണ്ണായക വിവരങ്ങൾ



Click it and Unblock the Notifications