കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില, പവന് 800 രൂപ കുറഞ്ഞു — അറിയേണ്ടതെല്ലാം

സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ തുടരുന്നു. കേരളത്തില്‍ ഇന്ന് സ്വര്‍ണം പവന് വില 39,440 രൂപ. 800 രൂപയുടെ വിലവര്‍ധനവാണ് ബുധനാഴ്ച്ച വിപണിയില്‍ സംഭവിച്ചിരിക്കുന്നത്. ചൊവാഴ്ച്ച ഉച്ചയ്ക്ക് ശേഷം സ്വര്‍ണം പവന് വില 40,240 രൂപയായിരുന്നു. ഓഗസ്റ്റ് 7, 8, 9 തീയതികളിലാണ് സംസ്ഥാനത്ത് സ്വര്‍ണ വില ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ പവന് വില 42,000 രൂപയെന്ന റെക്കോര്‍ഡ് തൊട്ടു. 4,930 രൂപയാണ് ഇന്ന് (ബുധന്‍) സ്വര്‍ണം ഗ്രാമിന് വില. ഇന്നലെ 5,030 രൂപയായിരുന്നു ഗ്രാമിന് വില. വിലക്കുറവ് 100 രൂപ.

സ്വർണ വില

രാജ്യാന്തര വിപണിയില്‍ സ്വര്‍ണത്തിന് വില കുറഞ്ഞതാണ് ദേശീയ വിപണിയിലും പ്രതിഫലിക്കുന്നത്. തുടര്‍ച്ചയായ വിലക്കയറ്റത്തിന് ശേഷം കഴിഞ്ഞ ദിവസം ഔണ്‍സിന് 2,000 ഡോളര്‍ എന്ന കണക്കിന് സ്വര്‍ണ വില താഴെപ്പോവുകയുണ്ടായി. എംസിഎക്‌സില്‍ (മള്‍ട്ടി കമ്മോഡിറ്റി എക്‌സ്‌ചേഞ്ച്) ഒക്ടോബര്‍ സ്വര്‍ണ ഫ്യൂച്ചറുകള്‍ 10 ഗ്രാമിന് 53,125 രൂപയിലെത്തി. മുന്‍ ദിവസത്തെ അപേക്ഷിച്ച് 446 രൂപ (0.83 ശതമാനം) രൂപയുടെ കുറവാണ് സംഭവിച്ചത്.

വെള്ളി വില

രാവിലെ 10.03 സമയം, എംസിഎക്‌സ് സ്വര്‍ണ ഫ്യൂച്ചര്‍ 53,150 രൂപയെന്ന (പത്ത് ഗ്രാമിന്) നില രേഖപ്പെടുത്തിയത് കാണാം. വിലയിടിവ് 421 രൂപ (0.79 ശതമാനം). രാജ്യാന്തര വിപണിയിലും ചിത്രം വ്യത്യസ്തമല്ല. മുന്‍ സെഷനില്‍ ഔണ്‍സിന് 2,014.97 ഡോളര്‍ എന്ന കണക്കിന് കുതിച്ച സ്വര്‍ണത്തിന് ഇപ്പോള്‍ വില 1,993.68 ഡോളറാണ്. ഇടിവ് 0.4 ശതമാനം. സ്വര്‍ണത്തിന് പുറമെ വെള്ളി വിലയിലും ബുധനാഴ്ച്ച ഇടിവ് സംഭവിച്ചിട്ടുണ്ട്. 

പ്ലാറ്റിനം വില

എംസിഎക്‌സില്‍ ഒക്ടോബര്‍ വെള്ളി ഫ്യൂച്ചര്‍ കിലോയ്ക്ക് 68,398 രൂപ എന്ന നിരക്കിലാണ്. കഴിഞ്ഞ രണ്ടു സെഷനിലും കിലോയ്ക്ക് 2,100 രൂപയുടെ കുതിച്ചുച്ചാട്ടം നടത്തിയതിന് ശേഷമാണ് വെള്ളിയുടെ ഇന്നത്തെ പിന്‍വാങ്ങല്‍. ഇതേസമയം, രാജ്യാന്തര വിപണിയില്‍ വെള്ളി നിലമെച്ചപ്പെടുത്തിയത് കാണാം. 0.6 ശതമാനം വര്‍ധനവോടെ ഔണ്‍സിന് 27.82 ഡോളറാണ് ബുധനാഴ്ച്ച വെള്ളിയുടെ വില. പ്ലാറ്റിനം ലോഹവും സമാനമായ വിലവര്‍ധനവ് കാഴ്ച്ചവെക്കുന്നു. 0.2 ശതമാനം കൂടി 958.33 ഡോളറിലാണ് പ്ലാറ്റിനം എത്തിനില്‍ക്കുന്നത്.

ഓഹരി വിപണി

രണ്ടു വര്‍ഷത്തെ ഏറ്റവും താഴ്ച്ചയിലേക്ക് ഡോളര്‍ സൂചിക ഇടിയുന്നതാണ് സ്വര്‍ണ വില കുറയാനുള്ള പ്രധാന കാരണം. ഡോളറിന്റെ മൂല്യം കുറയുമ്പോള്‍ സ്വര്‍ണത്തിന് വില കുറയും. ഇതോടെ മറ്റു കറന്‍സികളിലും ഇത് പ്രതിഫലിക്കും. യുഎസ് ട്രഷറി നിക്ഷേപങ്ങള്‍ നേരിടുന്ന ഇടിവും സ്വര്‍ണ വിലയെ സ്വാധീനിക്കുന്നുണ്ട്. നേരത്തെ, നേട്ടത്തോടെയാണ് വാള്‍ സ്ട്രീറ്റ് സെഷന്‍ പൂര്‍ത്തിയാക്കിയത്. എക്കാലത്തേയും ഉയര്‍ച്ചയില്‍ എസ് ആന്‍ഡ് പി 500 വ്യാപാരം അവസാനിപ്പിച്ചു. ഏഷ്യന്‍ ഓഹരികളും നേട്ടത്തോടെയാണ് ബുധനാഴ്ച്ച വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

പ്രതീക്ഷ

നിലവില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് നടത്തിയ ഔദ്യോഗിക യോഗത്തിന്റെ വിവരങ്ങള്‍ കാത്തുനില്‍ക്കുകയാണ് സ്വര്‍ണ വ്യാപാരികള്‍. കേന്ദ്ര ബാങ്ക് കൈക്കൊള്ളുന്ന പലിശ നിരക്കിനെ കുറിച്ചുള്ള സൂചനകള്‍ ലഭിക്കുന്ന പക്ഷം സ്വര്‍ണ വിലയില്‍ മാറ്റങ്ങള്‍ സംഭവിക്കാം. എന്തായാലും ഈ വര്‍ഷം ഇതുവരെ 40 ശതമാനം വിലവര്‍ധനവ് ഇന്ത്യയില്‍ സ്വര്‍ണത്തിന് സംഭവിച്ചിട്ടുണ്ട്. രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതും ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതുമാണ് രാജ്യത്ത് സ്വര്‍ണ വില കുതിച്ചുയരാനുള്ള കാരണം.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X