സ്വർണ മോഹങ്ങൾക്ക് ശക്തി പകർന്നു കൊണ്ട് ഇന്ന് സംസ്ഥാനത്തെ സ്വർണ വില ഇടിയുന്നു. ഇന്നലെ യാതൊരു മാറ്റവുമില്ലാതെ തുടർന്നെങ്കിലും ഇന്നും സ്വർണ വില ഇടിഞ്ഞിരിക്കുന്നു. ഇത് സ്വർണം വാങ്ങുന്നവർക്ക് ആശ്വാസകരമായ വാർത്തയാണ്. ഇന്ന് പവന് 320 രൂപയാണ് ഇടിഞ്ഞിരിക്കുന്നത്. വില കുറഞ്ഞതോടെ ഇന്നും കേരളത്തിലെ ജ്വല്ലറികളിൽ തിരക്കേറും.
ചിങ്ങമാസത്തിൽ നിരവധി വിവാഹങ്ങൾ നടക്കുന്ന സമയമാണ്. അതിനാൽ തന്നെ ഇപ്പോൾ വില കുറഞ്ഞതോടെ വിവാഹ പർച്ചേസ് നടത്തുന്നവർക്ക് നേട്ടമാവുന്നു. ഓരോ ദിവസവും സ്വർണ വില ഇടിയുന്നതും കാത്തിരിക്കുന്ന നിരവധി ആളുകളുണ്ട്. ഓണ സമ്മാനമായി ഇത്തവണ കനത്ത ഇടിവ് പ്രതീക്ഷിക്കാമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 40 രൂപ കുറഞ്ഞ് 9235 രൂപയായി. ഒരു പവന് 320 രൂപ ഇടിഞ്ഞ് 73,880 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 92,350 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,075 രൂപയും പവന് 80,600 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7556 രൂപയും പവന് 60,448 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിൽ മെച്ചപ്പെട്ടിരുന്നെങ്കിലും, വീണ്ടും ഇടിയുന്നുണ്ട്. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,335.79 ഡോളറിലെത്തി. വെള്ളി വിലയും തകർച്ചയിലാണ്.

സ്വർണ വില ഇനിയും ഇടിയുമോ?
ഇന്നും സ്വർണ വില ഇടിയുന്നു. രാജ്യാന്തര വില ചുവടുപിടിച്ചാണ് കേരളത്തിലും ഇന്ന് സ്വർണ വില ഇടിയുന്നത്. റഷ്യ-യുക്രെയ്ൻ വെടിനിർത്തൽ ചർച്ച പരാജയപ്പെട്ടിരിക്കുന്നു. എന്നാൽ വീണ്ടും പുട്ടിനും സെലൻസ്കിയും ട്രംപും തമ്മിലുള്ള ത്രിതല ചർച്ച നടക്കുമെന്നാണ് നിലവിൽ കിട്ടിയ വിവരങ്ങൾ വ്യക്തമാക്കുന്നു. ഈ ചർച്ച വിജയിച്ചാൽ സ്വർണ വില വീണ്ടും കുറഞ്ഞേക്കാം. മറിച്ചാണെങ്കിൽ ശക്തമായ കുതിപ്പ് സംഭവിക്കും.
കാത്തിരിക്കുന്നത് യുഎസിൻ്റെ അടിസ്ഥാന പലിശ നിരക്ക് ഉടൻ തന്നെ കുറയുമോ എന്നാണ്. ട്രംപിൻ്റെ ആവശ്യപ്രകാരം ഇത്തവണ ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചാൽ സ്വർണ വിലയിൽ വമ്പൻ മുന്നേറ്റം കാണാനാവും. ഇത് വീണ്ടും പവന് 75,000 രൂപക്ക് മുകളിലേക്ക് കുതിക്കുന്നതിന് കാരണമാവും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവ ഈടാക്കിയാൽ ഇന്ന് ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 79,950 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,040 രൂപയും കരുതേണ്ടി വരും. ഇന്ന് സ്വർണ വില വീണ്ടും ഇടിഞ്ഞിരിക്കുന്നു. ഇത് സാധാരണക്കാർക്ക് ആശ്വാസമേകുന്നുണ്ടെങ്കിലും ആഭരണ വില നിരാശയുണ്ടാക്കുന്നുണ്ട്. ഗ്രാമിന് ഇന്നും 10,000 രൂപയോളം കരുതേണ്ടി വരുന്നു എന്നതാണ് നിരാശ വർദ്ധിപ്പിക്കുന്നത്.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
