ചിങ്ങമാസം വന്നു ചേർന്നതോടെ ആഭരണപ്രേമികൾക്ക് ആശ്വാസം. ഇന്നും തുടർച്ചയായി സംസ്ഥാനത്ത് സ്വർണ വില ഇടിയുന്നു. ചിങ്ങ മാസത്തിൽ സ്വർണം വാങ്ങുന്നവരുടെ എണ്ണം കൂടുതലാണ്. ഈ അവസരത്തിലാണ് സ്വർണ വില ദുർബലമായിക്കൊണ്ടിരിക്കുന്നത്. ഇന്ന് പവന് 440 രൂപയാണ് കുറഞ്ഞത്. ചിങ്ങമാസത്തിൽ ഓണക്കാലമാണെങ്കിലും അതിലുപരി കേരളത്തിൽ വിവാഹ സീസണും ആരംഭിച്ചിരിക്കുന്നു. അതാണ് ഈ വിലക്കുറവ് സാധാരണക്കാരെയും ആശ്വസിപ്പിക്കുന്നത്.
സ്വർണ വില സ്ഥിരമായി ഇടിയാനുള്ള സാധ്യതയില്ല. അതിനാൽ തന്നെ നിലവിലെ വിലക്കുറവ് തുടർച്ചയായി പ്രതീക്ഷിക്കരുത്. ഈ വിലക്കുറവിൽ വേഗം തന്നെ ആഭരണം വാങ്ങിക്കൂട്ടാൻ ശ്രമിച്ചോളൂ. കഴിഞ്ഞ രണ്ടുദിവസത്തിനിടെ ഗ്രാമിന് 95 രൂപയും പവന് 760 രൂപയും കുറഞ്ഞിട്ടുണ്ട്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 55 രൂപ കുറഞ്ഞ് 9180 രൂപയായി. ഒരു പവന് 440 രൂപ ഇടിഞ്ഞ് 73,440 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 91,800 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,015 രൂപയും പവന് 80,120 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7511 രൂപയും പവന് 60,088 രൂപയുമാണ്.
ഇന്നും രാജ്യാന്തര സ്വര്‍ണ വില കാര്യമായ കുതിപ്പിലേക്ക് ഉയരുന്നില്ല. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,320.64 ഡോളറിലെത്തി. വെള്ളി വിലയും തകർച്ചയിലാണ്.

സ്വർണ വിലയിലെ ഈ മാറ്റത്തിന് കാരണമെന്ത്?
സ്വർണ വില തുടർച്ചയായ ചാഞ്ചാട്ടത്തിലാണ്. രാജ്യാന്തര വില വമ്പൻ ഇടിവിലേക്ക് എത്തിയതോടെയാണ് കേരളത്തിലും സ്വർണ വില മൂക്കു കുത്തിയത്. ഇത് വാങ്ങുന്നവർക്ക് ആശ്വാസമാവുന്നു, എന്നാൽ നിക്ഷേപകർക്ക് നഷ്ടം സൃഷ്ടിക്കുമോ? തകർച്ചയിൽ നിന്നും ഡോളർ ഇൻഡക്സിൽ ശക്തമായി കുതിച്ചതോടെയാണ് സ്വർണത്തിന് തിരിച്ചടിയായത്.
സ്വർണ വില ഇടിയുന്ന സാഹചര്യത്തിൽ എല്ലാവരുടെയും ശ്രദ്ധ യുഎസ് കേന്ദ്ര ബാങ്കിൻ്റെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമോ എന്നാണ്. ഒരുവേള പലിശ നിരക്ക് കുറഞ്ഞാൽ സ്വർണ വില ശക്തിയാർജ്ജിക്കും. മറിച്ചാണെങ്കിൽ നിലവിലുള്ളതിലും താഴേക്ക് വില ഇടിഞ്ഞേക്കും. അത് കേരളത്തിലും ഒരുപോലെ പ്രതിഫലിക്കും.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്നും സ്വർണ വില ഇടിഞ്ഞിട്ടുണ്ട്. ഈ വിലക്കുറവിൽ ഇന്ന് സ്വർണം വാങ്ങിയാൽ ഒരു പവൻ ആഭരണത്തിന് ഏകദേശം 79,370 രൂപ നൽകേണ്ടി വരും. മാത്രമല്ല ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 9,922 രൂപയും കരുതേണ്ടി വരും. അതായത് ഇന്നത്തെ സ്വർണ വിലക്കൊപ്പം 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ വില കണക്കാക്കുന്നത്. ഇത് സാധാരണക്കാർക്ക് അൽപം ആശ്വാസം നൽകുന്നുണ്ട്. തുടർച്ചയായി വില ഇടിഞ്ഞാൽ വീണ്ടും ആഭരണ വില 80,000 രൂപ കടന്നേക്കും.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications