ഇന്ന് അത്തം 1, ഓണക്കാലം ആരംഭിച്ചു. ഈ ഉത്സവകാലത്ത് സംസ്ഥാനത്തെ സ്വർണ വില കുതിക്കുന്നു. ഇത് തുടർന്നാൽ തിരുവോണം നാളിൽ സ്വർണ വില റോക്കറ്റ് കുതിപ്പിലേക്ക് എത്തിയേക്കാം. ഇന്നലെ ഇടിഞ്ഞ സ്വർണ വിലയാണ് ഇന്ന് കുതിക്കുന്നത്. ഇന്ന് പവന് 400 രൂപയാണ് ഉയർന്നിരിക്കുന്നു. ഇത് സാധാരണക്കാരെ പേടിപ്പെടുത്തുന്നു. സ്വർണം വാങ്ങാൻ ഇനി വലിയ പ്രതിസന്ധി തുടർന്നേക്കാം. ഓണക്കാലം പോലെ തന്നെ ഇത് കേരളത്തിൽ വിവാഹ സീസൺ കൂടിയാണ്. അതാണ് സാധാരണക്കാരെ നിരാശപ്പെടുത്തുന്നത്.
ഇന്നത്തെ വിലക്കയറ്റം ഒരു സൂചനയാണോ? തുടർച്ചയായ ഇടിവിനു ശേഷമാണ് ഇപ്പോൾ വീണ്ടും സ്വർണ വില കുതിക്കുന്നത്. ഓരോ ദിവസവും സ്വർണ വില കുറയുമോ എന്നാണ് സാധാരണക്കാർ കാത്തിരിക്കുന്നത്. ഓണത്തിന് ഇത്തവണ വില കുറയുമോ?
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ ഉയർന്ന് 9355 രൂപയായി. ഒരു പവന് 440 രൂപ ഉയർന്ന് 74,840 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 93,550 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,206 രൂപയും പവന് 81,648 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7655 രൂപയും പവന് 61,240 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വില വമ്പൻ കുതിപ്പിലേക്ക് എത്തിയിരിക്കുന്നു. ഇന്നത്തെ സ്പോട്ട് സ്വർണ വില ഔൺസിന് 3,377.77 ഡോളറിലെത്തി. വെള്ളി വിലയും വമ്പൻ നേട്ടത്തിലേക്ക് എത്തിയിരിക്കുന്നു.

സ്വർണ വില കുതിക്കുന്നു
ഇന്ന് സ്വർണ വില കുതിക്കുന്നു. സാധാരണക്കാർ ഏറെ നിരാശയിലാണ്. യുഎസിൽ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്ന ട്രംപിൻ്റെ ആവശ്യം ഒടുവിൽ അംഗീകരിച്ചിരിക്കുന്നു. ഇത് സ്വർണത്തിന് ആശ്വാസകരമായ വാർത്തയാണ്. എന്നാൽ യുഎസ് പ്രസിഡൻ്റെ് ഡൊണാൾഡ് ട്രംപും ഫെഡറൽ റിസർവും തമ്മിലുള്ള ഭിന്നത ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഇത് അമേരിക്കയുടെ സാമ്പത്തിക രംഗത്തിന് വലിയ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.
ഇതോടെ ഡോളർ ഇൻഡക്സിൽ ഇടിയുകയും അത് സ്വർണ വിലക്ക് കരുത്തേകുകയും ചെയ്യും. സാധാരണയായി സാമ്പത്തിക അനിശ്ചിതത്വങ്ങൾ സ്വർണ വിലക്ക് ശക്തി പകരുന്നതാണ്. അത് സ്വർണ നിക്ഷേപങ്ങൾക്കും ഡിമാൻഡ് ഉയർത്തും.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 80,980 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,150 രൂപയും കരുതേണ്ടി വരും. സ്വർണ വിലയിൽ ഇന്നും വമ്പൻ കുതിപ്പുണ്ടായി. ഇത് സാധാരണക്കാർക്ക് വലിയ തിരിച്ചടിയായി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications