ഇന്നും സ്വർണ വില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് ഇന്നും സംസ്ഥാനത്തെ സ്വർണ വില ഉയരുന്നത്. ഇതോടെ സാധാരണക്കാരെയും ആഭരണപ്രിയരേയും നിരാശരാക്കിയാണ് സ്വർണ വില മുന്നേറുന്നത്. നിലവിൽ കേരളത്തിൽ വിവാഹ സീസൺ ആരംഭിച്ചിരിക്കുന്നു. അതിനാൽ സ്വർണ വിലയിലെ ഈ കുതിപ്പ് വലിയ രീതിയിൽ ആളുകളെ ബാധിക്കുന്നു. ഇന്ന് പവന് 120 രൂപയാണ് കുതിച്ചിരിക്കുന്നത്.
കേരളത്തിലെ സ്വർണ വിലയിലെ കുതിപ്പ് ഈ ഓണക്കാലത്ത് ഒരു തിരിച്ചടിയാവും. വാങ്ങുന്നവർക്ക് മാത്രമല്ല വ്യാപാരികൾക്കും നഷ്ടം സംഭവിച്ചേക്കാം. തുടർച്ചയായി വില കുതിച്ചാൽ വാങ്ങാൻ പലരും മടിക്കും. മാത്രമല്ല ചിലർ കുറഞ്ഞ പരിശുദ്ധിയുള്ള സ്വർണാഭരണങ്ങൾ വാങ്ങാൻ നിർബന്ധിതരായേക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 15 രൂപ ഉയർന്ന് 9405 രൂപയായി. ഒരു പവന് 120 രൂപ ഉയർന്ന് 75,240 രൂപയുമാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 94,050 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,260 രൂപയും പവന് 82,080 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 7695 രൂപയും പവന് 61,560 രൂപയുമാണ്.
ഇന്ന് രാജ്യാന്തര സ്വര്‍ണ വിലയിലും കുതിപ്പുണ്ടായിട്ടുണ്ട്. ഇപ്പോൾ സ്പോട്ട് സ്വർണ വില ഔൺസിന് 3,391.15 ഡോളറിൽ എത്തിയിട്ടുണ്ട്. ഇന്ന് ഡോളറിനെതിരെ രൂപയുടെ മൂല്യം കുതിച്ചിട്ടുണ്ട്. രൂപ കരുത്താർജ്ജിച്ചില്ലായിരുന്നെങ്കിൽ കേരളത്തിൽ ഇതിലും കൂടുതൽ സ്വർണ വില ഉയർന്നേനെ.

ട്രംപിൻ്റെ ശക്തിയിൽ സ്വർണവും ശക്തിയാർജ്ജിക്കുന്നു
ഡൊണാൾഡ് ട്രംപിൻ്റെ ചില നീക്കങ്ങൾ സ്വർണ വിലയെ സ്വാധീനിക്കുന്നുണ്ട്. ഇപ്പോൾ യുഎസിൻ്റെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിനു മേൽ ട്രംപിൻ്റെ അധികാരം കൊണ്ടു വരുന്നത് പ്രതിസന്ധികൾ ഉയർത്തുന്നു. ഇത് ഡോളറിനും ബോണ്ടിനും തിരിച്ചടിയാവും, മാത്രമല്ല സ്വർണ വില കുതിക്കുകയും ചെയ്യും. ഇത്തരം ഘട്ടങ്ങളിൽ സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപം എന്ന നിരയിൽ ഉയർത്തുന്നു.
അടുത്ത മാസത്തെ ഫെഡറൽ റിസർവിൻ്റെ പണനയത്തെ കുറിച്ചാണ് എല്ലാവരും കാത്തിരിക്കുന്നത്. പലിശ നിരക്ക് കുറഞ്ഞാൽ സ്വർണ വില ചിലപ്പോൾ അപ്രതീക്ഷിതമായി കുതിക്കാനും സാധ്യത കൂടുതലാണ്.
ഒരു പവൻ ആഭരണത്തിന് എത്ര വേണം?
സ്വർണ വില കുതിച്ചുയരുന്നു. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 81,415 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,220 രൂപയും കരുതേണ്ടി വരും. ഇപ്പോൾ കേരളത്തിൽ വിവാഹ സീസണാണ്. അതിനാൽ വിവാഹ പാർട്ടികളുടെ ആഭരണ പർച്ചേസുകൾ അൽപം ബുദ്ധിമുട്ടായിരിക്കും.
സ്വർണം വാങ്ങുന്നോ?
സ്വർണ വില കുതിക്കുന്നത് കേരളത്തിൽ പ്രതിസന്ധി ഉയർത്തും. ഈ സാഹചര്യത്തിൽ സ്വർണം വാങ്ങുന്നതിനേക്കാൾ സ്വർണത്തിൽ നിക്ഷേപിക്കുന്നതല്ലേ നല്ലത്? സ്വർണ നിക്ഷേപങ്ങൾക്ക് നിലവിൽ ഡിമാൻഡ് ഉയരുന്ന സാഹചര്യമാണ്.


Click it and Unblock the Notifications