കേരളത്തിൽ സ്വർണ വിലയുടെ കുതിപ്പ് തടസ്സമില്ലാതെ തുടരുകയാണ്. ഒരു ദിവസം തന്നെ പലതവണ വിലയിൽ മാറ്റങ്ങൾ സംഭവിക്കുന്നത് ആഭരണങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വലിയ തിരിച്ചടിയാകുന്നു. കഴിഞ്ഞ ദിവസം രാവിലെ കുത്തനെ ഉയർന്ന സ്വർണ വില ഉച്ചയ്ക്ക് ശേഷവും വീണ്ടും കുതിച്ചുയർന്നു. രാവിലെ ഗ്രാമിന് 50 രൂപ ഉയർന്ന് 11,390 രൂപയും, പവന് 400 രൂപ വർദ്ധിച്ച് 91,120 രൂപയുമായിരുന്നു. ഇത് പുത്തൻ റെക്കോർഡ് സൃഷ്ടിച്ചു.
പക്ഷേ ഉച്ചക്കു ശേഷം ഗ്രാമിന് 75 രൂപ വർദ്ധിച്ച് 11,465 രൂപയായി. പവന് 600 രൂപ ഉയർന്ന് 91,720 രൂപയുമായി. അതായത് ഇന്നലെ മാത്രം ഗ്രാമിന് 125 രൂപയും, പവന് 1,000 രൂപയുമാണ് ഉയർന്നത്. ഇത് വീണ്ടും സ്വർണ വിലയിൽ റെക്കോർഡ് മുന്നേറ്റത്തിന് കാരണമായി.
ഇന്ന് ഞായറാഴ്ചയായതിനാൽ വിപണി അവധിയാണ്. അതിനാൽ കേരളത്തിലും സ്വർണ വിലയിൽ മാറ്റമില്ല. തുടർച്ചയായ വിലക്കയറ്റം സാധാരണക്കാർക്ക് താങ്ങാനാവുന്നില്ല. വിപണി നിരീക്ഷകരുടെ അഭിപ്രായത്തിൽ ആഭ്യന്തര വിപണിയിൽ 22K സ്വർണം പവന് 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് ഉടൻ തന്നെ എത്തുമെന്നാണ്.
ചരിത്രക്കുതിപ്പ്
സ്വർണ വിലയുടെ കുതിപ്പ് ദിനംപ്രതി പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. ദേശീയ, അന്താരാഷ്ട്ര വിപണികളിൽ ചരിത്രം തിരുത്തിക്കുറിക്കുന്ന ഈ മുന്നേറ്റം നിക്ഷേപകരെയും ഉപഭോക്താക്കളെയും ഒരുപോലെ അമ്പരപ്പിക്കുന്നു. 10 ഗ്രാം സ്വർണത്തിന്റെ വില ഈ വർഷം ഏകദേശം 62% ഉയർന്ന് റെക്കോർഡ് നിലവാരമായ 1.27 ലക്ഷം രൂപയിലെത്തി. മാത്രമല്ല അന്താരാഷ്ട്ര വിപണിയിൽ ഒരു ഔൺസ് സ്വർണ വില ചരിത്രത്തിൽ ആദ്യമായി 4,000 ഡോളറും കടന്നു. കേരളത്തിലും ഇത് പ്രതിഫലിച്ച് വില കത്തിക്കയറുന്നു.

വില കുതിച്ചുയരുമ്പോഴും, രാജ്യത്തിന്റെ സാമ്പത്തിക ഭദ്രത ഉറപ്പിക്കാനായി ആർബിഐ സ്വർണം വാങ്ങിക്കൂട്ടുന്നുണ്ട്. 2014-നെ അപേക്ഷിച്ച് ആർബിഐയുടെ കരുതൽ സ്വർണ ശേഖരം 75 ടൺ വർദ്ധിച്ച് 880 ടണ്ണിൽ എത്തിയിരിക്കുന്നു.
സ്വർണത്തിൽ നിക്ഷേപിക്കുന്നുണ്ടോ?
സ്വർണാഭരണം വാങ്ങുന്നത് ചിലവേറുന്ന കാര്യമാണ്. എന്നാൽ സ്വർണത്തിൽ നിക്ഷേപിച്ചാൽ സ്വർണ രൂപത്തിൽ ഭാവിയിൽ വാങ്ങാനും സാധിക്കും. അല്ലെങ്കിൽ അതിൽ നിന്നും ലാഭം പിൻവലിക്കാനും സാധിക്കും. ഓരോ മാസം കടന്നു പോകുമ്പോഴും സ്വർണ വില റെക്കോർഡുകൾ ഭേദിക്കുന്നതിനാൽ ദീർഘകാലത്തേക്ക് സ്വർണത്തിൽ നിക്ഷേപിച്ചാൽ വലിയ തുക സമ്പാദിക്കാം.
സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണ വിലയിൽ പുതിയ മാറ്റമൊന്നുമില്ല. ഇന്നലെ ഉച്ചക്കു ശേഷവും സ്വർണ വില വർദ്ധിച്ചതിനാൽ ഇന്നത്തെ കണക്കിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ എത്ര രൂപ കൈവശമുണ്ടായിരിക്കണം? സത്യത്തിൽ ആഭരണത്തിൻ്റെ വില കണക്കാക്കുമ്പോൾ ഒപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് എന്നീ ചാർജുകളും ഈടാക്കുന്നുണ്ട്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 99,240 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,450 രൂപയും കരുതേണ്ടി വരും.
സാധാരണക്കാർക്ക് ഇത്രയും വലിയ തുക മുടക്കാൻ സാധിക്കണമെന്നില്ല. നിലവിലെ സാഹചര്യത്തിൽ ആഭരണം വാങ്ങുന്നത് എല്ലാവർക്കും എളുപ്പവുമല്ല. അതിനാൽ ആളുകൾ കൂടുതലായും സ്വർണ നിക്ഷേപത്തിലേക്കും വ്യതിചലിക്കുന്നുണ്ട്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ നാളെ കനത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക!

ഓണയാത്രയ്ക്ക് മുൻപ് അറിയാം; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ വില വിവരങ്ങൾ ഇതാ!



Click it and Unblock the Notifications