കേരളത്തിലെ സ്വർണ വിലയിൽ വീണ്ടും ട്വിസ്റ്റ്. തുടർച്ചയായ ഇടിവിനു ശേഷം ഇന്ന് രാവിലെ കത്തിക്കയറിയ സ്വർണ വില ഉച്ചക്കു ശേഷം വീണ്ടും താഴേക്ക് മൂക്കു കുത്തി. ഇതിപ്പോൾ ആശ്വാസ വാർത്തയാണോ അതോ കുതിച്ചു ചാട്ടത്തിനുള്ള തയ്യാറെടുപ്പാണോ? ഇന്ന് ഉച്ചയോടെ പവന് 520 രൂപ കുറഞ്ഞിട്ടുണ്ട്.
ഇന്ന് രാവിലെ പവന് 280 രൂപ ഉയർന്ന് വില 92,000 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 35 രൂപ ഉയർന്ന് 11,500 രൂപയിലെത്തിയിരുന്നു. എന്നാൽ ഇപ്പോൾ അത് വീണ്ടും താഴേക്ക് വീണിരിക്കുന്നു. സ്വർണം വാങ്ങാൻ പ്ലാനുണ്ടെങ്കിൽ ഇതായിരിക്കും ബെസ്റ്റ് ടൈം.
കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണ വില ഇടിയുകയായിരുന്നു. എന്നാൽ ഇന്ന് രാവിലെ നേരിയ മുന്നേറ്റം ഉണ്ടായെങ്കിലും വീണ്ടും താഴേക്ക് മൂക്ക് കുത്തി വീഴുകയായിരുന്നു. സ്വർണ നിക്ഷേപകർക്ക് വമ്പൻ നഷ്ടമാണ് നിലവിലെ സാഹചര്യം സൂചിപ്പിക്കുന്നത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിലക്കുറവിലേക്ക് നയിച്ചത്. നിലവിൽ രാജ്യാന്തര സ്വർണ വില 4,084.98 ഡോളറിൽ നിൽക്കുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 65 രൂപ കുറഞ്ഞ് 11,400 രൂപയായി. ഒരു പവന് 520 രൂപ കുറഞ്ഞ് 91,200 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,14,000 രൂപയാവുന്നു. 24 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 12,437 രൂപയും പവന് 99,496 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 9328 രൂപയും പവന് 74,624 രൂപയുമാണ്.

ആഗോളതലത്തിലെ ചലനങ്ങൾ
യുഎസ്- ചൈന വ്യാപാര യുദ്ധം ഉടൻ അവസാനിപ്പിപ്പിക്കുമെന്ന സൂചനകൾ സ്വർണ വിലയെ തളർത്തുന്ന ഘടകങ്ങളാണ്. എന്നാൽ ഇന്ന് ആഗോള തലത്തിൽ ചില അപ്രതീക്ഷിത സാഹചര്യങ്ങൾ ഉയർന്നതാണ് രണ്ടാമതും സ്വർണ വിലയിൽ മാറ്റം ഉണ്ടായത്. ഇന്ന് രാവിലെ വില ഉയർന്നതോടെ ഇനിയും റെക്കോർഡ് കുതിപ്പിലേക്ക് ഉയർന്നാലോ എന്ന ആശങ്ക ഉപയോക്താക്കൾക്കിടയിൽ ഉയർന്നു. ഇതിൻ്റെ ഭാഗമായി രാവിലെ വില ഉയർന്നപ്പോൾ എല്ലാവരും സ്വർണം വാങ്ങിക്കൂട്ടുകയും ചെയ്തു. എന്നാൽ ഉച്ചയോടെ വില കുറയുകയും ചെയ്തു.
ഇന്നത്തെ സ്വർണാഭരണ വില
രാവിലെ ഉയർന്ന സ്വർണ വില ഇന്ന് ഉച്ചയോടെ കുറഞ്ഞതോടെ ആഭരണ വിലയിലും വമ്പൻ മാറ്റും. നിലവിലെ സാഹചര്യത്തിൽ 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 98,680 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 12,380 രൂപയും കരുതേണ്ടി വരും. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഇപ്പോൾ സ്വർണാഭരണ വിലയിലും ആശ്വാസകരമായ ഇടിവുണ്ടായത്. ഈ വിലക്കുറവിൽ സ്വർണം വാങ്ങിക്കൂട്ടുന്നത് നല്ലതായിരിക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ഐഷർ മോട്ടോർസ് എജിഎം ഇന്ന്: റോയൽ എൻഫീൽഡ് ഇവി പ്ലാനുകളും ഓഹരി വിപണിയിലെ നിർണ്ണായക നീക്കങ്ങളും

ബെംഗളൂരു-എറണാകുളം വന്ദേ ഭാരത് വൈകുന്നു; യാത്രക്കാർ ദുരിതത്തിൽ, അറിയേണ്ട നിർദേശങ്ങൾ ഇതാ

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകളിൽ വൻ കുതിപ്പ്; നിക്ഷേപകർ അറിയേണ്ടതെന്ത്?

സ്വർണ്ണവിലയിൽ വൻ മാറ്റം; ഇന്ന് സ്വർണ്ണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

സ്വർണ്ണവിലയിലെ പുതിയ മാറ്റങ്ങൾ: ഇന്ന് സ്വർണ്ണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

ബാംഗ്ലൂർ മെട്രോ ഫേസ്-3: ഡബിൾ ഡെക്കർ ഇടനാഴിയുടെ നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക്; വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ

2026 ഓഗസ്റ്റ് 22: സ്വർണവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications