ആശങ്കകൾക്ക് വിരാമമിട്ട് ഇന്നും സ്വർണ വില താഴേക്ക് വീഴുന്നു. റെക്കോർഡ് വിലക്കയറ്റത്തിൽ നിന്നാണ് ഇന്നും സ്വർണം ഇടിയുന്നത്. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും ആശ്വാസമാവുന്നു. കേരളത്തിൽ ഇന്ന് വില കുറഞ്ഞതോടെ വാങ്ങാനുള്ള താത്പര്യവും വർദ്ധിക്കും. തുടർച്ചയായ ദിവസങ്ങളിലായി സ്വർണ വില ഓരോ ദിവസവും രണ്ട് തവണ മാറി മറിയുകയാണ്. ഇത്തരത്തിൽ വില ഉയർന്ന് പവന് 88,000 രൂപക്ക് അരികിൽ എത്തിയിരുന്നു. അവിടെ നിന്നാണ് സ്വർണ വില താഴേക്ക് ഇടിഞ്ഞത്.
ഇന്ന് പവന് 480 രൂപ കുറഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് പവന് 880 രൂപ കുറഞ്ഞിട്ടുണ്ട്. അമേരിക്കയിലെ ചലനങ്ങളാണ് കേരളത്തിലെ സ്വർണ വിലയിലും മാറ്റം സൃഷ്ടിക്കുന്നത്. സ്വർണ വിലയിൽ അപ്രതീക്ഷിത മാറ്റങ്ങളാണ് സംഭവിച്ചത്. എന്നാൽ ഈ വിലക്കുറവ് താത്കാലികം മാത്രമായിരിക്കും.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയായി. ഒരു പവന് 480 രൂപ കുറഞ്ഞ് 86,560 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 1,08,200 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 11,804 രൂപയും പവന് 94,432 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8853 രൂപയും പവന് 71,824 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വിലയിൽ കുതിപ്പുണ്ടായെങ്കിലും ലാഭമെടുപ്പ് കാരണം വില ഇടിയുകയായിരുന്നു. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,845.21 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണ വില ഇടിയാൻ കാരണമായത്.

ഇന്നും സ്വർണ വില താഴേക്ക്
അമേരിക്കയുടെ അടിസ്ഥാന പലിശ നിരക്ക് വീണ്ടും കുറയുമെന്ന സൂചന സ്വർണ വില കുതിക്കാൻ ആക്കം കൂട്ടി. പക്ഷേ വില കുതിച്ചതോടെ സ്വർണ നിക്ഷേപത്തിൽ നിന്നും ധാരളമായി ലാഭമെടുത്തതോടെയാണ് ഇന്ന് സ്വർണ വില കുറയാൻ കാരണമായത്. ഇത് കേരളത്തിലും ഒരുപോലെ പ്രതിഫലിച്ചു.
ഇന്നത്തെ സ്വർണാഭരണ വില
സ്വർണ വിലയിൽ ഇന്നും ഇടിവ്. ഇതോടെ ഇന്ന് കേരളത്തിലെ ഒരു ജ്വല്ലറിയിൽ നിന്നും ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 93,660 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 11,745 രൂപയും കരുതേണ്ടി വരും. 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് നിലവിലെ വില കണക്കാക്കിയത്. സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവുണ്ടായെങ്കിലും ആഭരണം വാങ്ങാൻ അൽപം വിയർക്കും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭം ഇത്രയോ? ഇന്ത്യയുമായുള്ള വില വ്യത്യാസം ഞെട്ടിക്കും!

മുംബൈ-അഹമ്മദാബാദ് യാത്ര പ്ലാൻ ചെയ്തവർ ശ്രദ്ധിക്കുക; ട്രെയിൻ വൈകിയാൽ റീഫണ്ട് ലഭിക്കാൻ ഈ വഴികൾ നോക്കൂ



Click it and Unblock the Notifications