എല്ലാ കണക്ക് കൂട്ടലുകളും തെറ്റിച്ച് സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു. ആഗോള സ്വർണവില വൻ കുതിച്ചു ചാട്ടം നടത്തിയപ്പോഴാണ് കേരളത്തിൽ സ്വർണവില കുറഞ്ഞിരിക്കുന്നത്. അതോടെ കഴിഞ്ഞ രണ്ട് ദിവസത്തെ കുതിപ്പിന് വിരാമമായി. അതോടെ ആഭരണപ്രേമികൾക്ക് ചെറിയ ആശ്വസം ലഭിച്ചിട്ടുണ്ട്. എന്താണ് ആഗോള സ്വർണവില ഉയർന്നിട്ടും കേരളത്തിൽ വില കുറഞ്ഞതെന്ന് പരിശോധിക്കാം.
ഇന്നത്തെ വില
കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 2400 രൂപ കുറഞ്ഞ് 124520 രൂപയായി. ഗ്രാമിന് 300 രൂപ കുറഞ്ഞ് 15565 രൂപയുമായി. ഞായറാഴ്ച പവന്‍ വില 126920 രൂപയും ഗ്രാമിന് 15865 രൂപയുമായി ഉയര്‍ന്ന ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞിരിക്കുന്നത്. 18 കാരറ്റ് സ്വർണത്തിന്റെ ഒരു ഗ്രാമിന് 245 രൂപ കുറഞ്ഞ് 12,785 രൂപയാണ് ഇന്ന് രാവിലത്തെ വിപണി വില. ഇത് സ്വർണ വ്യാപാരികളുടെ സംഘടനായ കെ.ജി.എസ്.എം.എയുടെ കീഴിലുള്ള ജൂവൽറികളിലെ നിരക്കാണ്. അതേസമയം 14 കാരറ്റിന്റെ ഒരു ഗ്രാമിന് 190 രൂപ താഴ്ന്ന് 9,955 രൂപയാണ് തിങ്കളാഴ്ച വിപണി വിലയായി രേഖപ്പെടുത്തിയിട്ടുള്ളത്. 9 കാരറ്റിന്റെ ഒരു ഗ്രാമിന് 120 രൂപ കുറഞ്ഞ് 6,420 രൂപയുമായി.
ഒരുപവൻ വാങ്ങാൻ
സ്വർണ വിലക്കൊപ്പം പണിക്കൂലി, ജിഎസ്ടി, ഹാൾമാർക്ക് ചാർജ് എന്നീ ഘടകങ്ങളും ചേരുമ്പോഴാണ് ആഭരണത്തിൻ്റെ വില നിശ്ചയിക്കുന്നത്. ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കിയാൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 1,35,000 രൂപ നൽകേണ്ടി വരും.

ട്വിസ്റ്റിന് കാരണം
രാജ്യാന്തര വിപണിയിൽ ശനി, ഞായർ ദിനങ്ങളിൽ വ്യാപാരം ഇല്ലാതിരുന്നിട്ടും ഇറാൻ - യു.എസ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ സ്വർണ വില വർദ്ധിച്ചിരുന്നു. യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലേക്കും ഇറാൻ ആക്രമിക്കുന്ന പശ്ചാത്തലത്തിലും രൂപയുടെ വിലയിടിവ് സാധ്യതയും കണക്കിലെടുത്താണ് കേരളത്തിൽ വില ഉയർത്തിയത്. എന്നാൽ എന്നാൽ തിങ്കളാഴ്ച രാവിലെ രാജ്യാന്തര വിപണിയിൽ വ്യാപാരം പുനരാരംഭിച്ചതോടെ, പ്രതീക്ഷിച്ച മുന്നേറ്റം സ്വർണത്തിൽ ഉണ്ടാകാതിരുന്നതോടെ, കേരളത്തിലെ വില ഉയർന്നു നിൽക്കുന്ന അവസ്ഥയായി. ഇതോടെയാണ് ഇന്ന് രാവിലെ വില കുറയ്ക്കാൻ നിർബന്ധിതരായത്.
വില ഉയരുമോ..?
യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ സ്വർണവില വരും ദിവസങ്ങളിൽ ഉയരാൻ സാധ്യതയുണ്ടെന്നാണ് മാർക്കറ്റ് വിദഗ്ധർ പറയുന്നത്. അതോടൊപ്പം ഡോളറിന്‍റെ സ്ഥിരതയും യുഎസ് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും കുത്തനെ ഉയർന്നെങ്കിലും, ഭൂരാഷ്ട്രീയ സംഘർഷവും താരിഫുമായി ബന്ധപ്പെട്ട അനിശ്ചിതത്വവും സുരക്ഷിത നിക്ഷേപത്തിനുള്ള ഡിമാൻഡിനെ പിന്തുണയ്ക്കുന്നത് തുടരുകയാണെന്നും വിദഗ്ധർ പറയുന്നു. ഭൗമരാഷ്ട്രീയ സംഘർഷം വർദ്ധിക്കുന്നത് സ്വർണ്ണം, വെള്ളി തുടങ്ങിയ ആസ്തികളിലേക്കുള്ള ഒഴുക്ക് വർദ്ധിപ്പിക്കുമെന്ന് അർത്ഥ ഭാരത് ഗ്ലോബൽ മൾട്ടിപ്ലയർ ഫണ്ടിന്റെ ഫണ്ട് മാനേജർ നചികേത സാവ്രീക്കർ വിലയിരുത്തുന്നു.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications