കേരളത്തിൽ ഇന്നും സ്വർണ വില ഇടിയുന്നു. തുടർച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വർണ വിലയിൽ വീഴ്ചയുണ്ടാവുന്നത്. ഇത് അപ്രതീക്ഷിതമായ മാറ്റമാണ്. 65,000ലേക്ക് കുതിച്ച സ്വർണ വില ഇപ്പോൾ 63,000ലേക്ക് വീണിരിക്കുന്നു. സ്വർണം വാങ്ങാൻ ആഗ്രഹിക്കുന്നവർ വേഗം തന്നെ അഡ്വാൻസ് ബുക്ക് ചെയ്തോളൂ...
ഇന്ന് പവന് 400 രൂപയാണ് കുറഞ്ഞത്. ഇന്നും വില കുറഞ്ഞതോടെ നേരിയ പ്രതീക്ഷയാണ് ഉയരുന്നത്. ഇന്നത്തെ വിലയിൽ തന്നെ ആഭരണം വാങ്ങാം. രാജ്യാന്തര വിപണിയിൽ ഇന്നും സ്വർണ വില കുതിച്ചതാണ് ആഭ്യന്തര വിപണിയിലും സ്വർണ വില ഇടിഞ്ഞത്. തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് പവന് 920 രൂപയാണ് കുറഞ്ഞത്.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ കുറഞ്ഞ് 7960 രൂപയായി. പവന് 400 രൂപ കുറഞ്ഞ് 63,680 രൂപയായി. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 79,600 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8684 രൂപയും പവന് 69,472 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6513 രൂപയും പവന് 52,104 രൂപയുമാണ്.
സ്പോട്ട് സ്വർണ വില ഇന്ന് ഔൺസിന് 2,860 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. വലിയ വീഴ്ചയാണ് തുടർച്ചയായ മൂന്ന് ദിവസം കൊണ്ട് പ്രകടമാവുന്നത്. രാജ്യാന്തര വില 3,000 ഡോളറിലേക്ക് കുതിക്കാനൊരുങ്ങവെയാണ് ഈ മാറ്റം.

രാജ്യാന്തര വിപണിക്കൊപ്പം ആഭ്യന്തര വിപണിക്കും അടിതെറ്റി
ഫെബ്രുവരി 25നായിരുന്നു ഏറ്റവും ഉയർന്ന റെക്കോർഡ് വില രേഖപ്പെടുത്തിയത്. എന്നാൽ ഫെബ്രുവരി 26 മുതൽ സ്വർണം താഴേക്ക് വീഴുന്നു. രാജ്യാന്തര വിലയും ഇടിഞ്ഞു. ഡോളർ ഇൻഡക്സിൽ ശക്തിയാർജ്ജിച്ചതാണ് സ്വർണത്തിൻ്റെ വീഴ്ചക്കു കാരണം. ഡോളറിൻ്റെ മൂല്യം വർദ്ധിക്കുമ്പോൾ സ്വർണം വാങ്ങുന്നത് ചിലവേറിയ കാര്യമാവുന്നു. അതോടെ സ്വർണത്തിൻ്റെ വില ഇിടയുന്നു.
ട്രംപിൻ്റെ താരിഫ് നയം ആഗോള വ്യാപാര യുദ്ധത്തിലേക്ക് വഴിയൊരുക്കുമെന്ന് കരുതിയെങ്കിലും ഡോളർ കരുത്താർജ്ജിച്ചത് സ്വർണ വിലയെ തകിടം മറിച്ചു. മാത്രമല്ല രൂപ ഇന്നും ഡോളറിനെതിരെ വീണു. രൂപ ഇടിയുകയും ഡോളർ കുതിക്കുയും ചെയ്യുമ്പോൾ ഇറക്കുമതിച്ചെലവ് വർദ്ധിക്കുന്നു. ഇത് ആഭ്യന്തര സ്വർണ വിലയും ഇടിയാൻ കാരണമായി.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
ഇന്ന് സ്വർണം വാങ്ങാൻ പ്ലാനുണ്ടോ?. കേരളത്തിൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 68,920 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,660 രൂപ കൊടുക്കണം. പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോഴാണ് ഈ വില വരുന്നത്.
ഇവിടെ 5% പണിക്കൂലി കണക്കാക്കിയപ്പോഴാണ് ഈ തുക വരുന്നത്. എന്നാൽ അതിൽ കൂടുതൽ പണിക്കൂലി ഈടാക്കിയാൽ ഈ തുകയിൽ മാറ്റം വരും. സാധാരണയായി 5 മുതൽ 30 ശതമാനം വരെയാണ് പണിക്കൂലി. ഒരു പക്ഷേ പണിക്കൂലി ഉയരുമ്പോൾ ആഭരണ വില 70,000ലേക്ക് എത്താൻ സാധ്യതയുണ്ട്.
ഇന്നും സ്വർണത്തിന് ഇടിവ്....
ഇന്നും സ്വർണ വില താഴേക്ക് ഇടിയുന്നു. ആഭരണം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഉടൻ തന്നെ അഡ്വാൻസ് ബുക്ക് ചെയ്യാം. ഈ വിവാഹ സീസണിൽ ഇന്നും വില ഇടിഞ്ഞപ്പോൾ വലിയ അനുഗ്രഹമായി. ഫെബ്രുവരിയിൽ വില 65,000ലേക്ക് എത്തുമെന്ന പ്രതീക്ഷകളെ താളം തെറ്റിച്ച വിലയിറക്കമാണ് ഈ മൂന്ന് ദിവസങ്ങളിൽ കാണാൻ സാധിച്ചത്. നാളെയും വില കുറഞ്ഞാൽ ജ്വല്ലറികളിൽ ആഭരണം വാങ്ങുന്നവരുടെ തിരക്കേറും. നിങ്ങളും വാങ്ങുന്നില്ലേ..?
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
