സ്വർണ വില ഇന്ന് ഉയർന്നു. ശനിയാഴ്ച വലിയ വിലക്കുറവായിരുന്നു എങ്കിൽ ഇന്ന് സ്വർണത്തിന് കരുത്താർജ്ജിച്ചു. സ്വർണ നിക്ഷേപങ്ങളിൽ നിന്നുള്ള അമിത ലാഭമെടുപ്പായിരുന്നു ശനിയാഴ്ച വിലയിടിവിന് കാരണം. ഇന്ന് ഒരു പവന് 400 രൂപയാണ് വർദ്ധിച്ചത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയെ സ്വാധീനിക്കുന്നത്.
സ്വർണ വില കുതിക്കുന്നതോടെ ആഭരണപ്രേമികൾക്കും പ്രത്യേകിച്ച് വിവാഹത്തിന് പർച്ചേസ് ചെയ്യുന്നവർക്കും നിരാശയുണ്ടാക്കുന്നു. ഇന്നത്തെ വില കുതിക്കാൻ കാരണം ഡൊണാൾഡ് ട്രംപിൻ്റെ ഇറക്കുമതി തീരുവ നയം ആഗോള യുദ്ധത്തിലേക്കുള്ള വഴിയൊരുക്കുന്നതാണ്. ട്രംപിന്റെ നിലപാടുകൾ മൂലം ആഗോള സാമ്പത്തിക, രാഷ്ട്രീയ മേഖലകളിൽ പ്രതിസന്ധികൾ ഉണ്ടാവുന്നതും സ്വർണ നിക്ഷേപങ്ങൾക്ക് ആക്കം കൂട്ടുന്നു.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 50 രൂപ വർദ്ധിച്ച് 7940 രൂപയായി. പവന് 400 രൂപ വർദ്ധിച്ച് 63,520 രൂപയായി. ഇന്ന് 10 ഗ്രാം സ്വർണം വാങ്ങാൻ 79,400 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 8662 രൂപയും പവന് 69,296 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 6497 രൂപയും പവന് 51,976 രൂപയുമാണ്.
ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 2,898 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഇന്ന് രാജ്യാന്തര സ്വർണ വില ശക്തമായതോടെ ആഭ്യന്തര വിപണിയും ഉയർന്നു. രൂപ ഇന്നും ഡോളറിനെതിരെ ഉയർന്നിട്ടുണ്ട്. അത് സ്വർണത്തിൻ്റെ ഇറക്കുമതിച്ചെലവ് കുറക്കാൻ ഇടയാക്കി. ഡോളറിനെതിരെ രൂപ ഉയർന്നിരുന്നില്ലെങ്കിൽ സ്വർണ വില ഇനിയും കുതിച്ചേനെ.

സ്വർണ വിലക്കു പിന്നിൽ ആഗോള യുദ്ധ ഭീഷണിയാണോ?
റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന ചർച്ചകൾ നടന്നെങ്കിലും ഡൊണാൾഡ് ട്രംപ് യൂറോപ്യൻ രാജ്യങ്ങളെ അതിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതെല്ലാം സ്വർണവില വീണ്ടും കൂടാൻ കാരണമായി മാറി. അത് സ്വർണ നിക്ഷേപങ്ങൾക്കും പ്രാധാന്യമേറുന്നു.
ഇന്ന് സ്വർണാഭരണം വാങ്ങാൻ എത്ര രൂപ വേണം?
പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നിവയും ചേർന്നാൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 68,750 രൂപ വേണം. ഒരു ഗ്രാം ആഭരണത്തിന് ഇന്ന് ഏകദേശം 8,594 രൂപ കൊടുക്കണം. 5% പണിക്കൂലി കണക്കാക്കിയ വിലയാണ് ഇത്. ഓരോ ആഭരണത്തിലും പണിക്കൂലി വ്യത്യാസപ്പെടുമ്പോൾ വിലയിൽ മാറ്റം വരും. അതിനാൽ ഇതേ വിലയിൽ എല്ലാ ജ്വല്ലറികളും ആഭരണം കിട്ടില്ല. എങ്കിലും കുറഞ്ഞത് ഇത്രയും തുക നൽകേണ്ടി വരും എന്നർത്ഥം. ഒരു പവൻ ആഭരണത്തിന് ഇന്നത്തെ സ്വർണ വിലയേക്കാൾ വില നൽകേണ്ടി വരുന്നതാണ് പ്രയാസകരം.
ഇന്നത്തെ സ്വർണ വില അനുസരിച്ച് സാധാരണക്കാർക്ക് ആഭരണം വാങ്ങുന്നത് ഏറെ പ്രയാസകരമായ കാര്യമാണ്. എന്നാൽ ഈ വിവാഹ സീസണിൽ സ്വർണാഭരങ്ങൾക്ക് ഡിമാൻഡ് അൽപം കൂടുതലായിരിക്കും. സ്വർണത്തിന് വിലയേറുമ്പോഴും സ്വർണ വിപണി ശക്തിയാർജ്ജിക്കുന്നു.
ഒരു വർഷം കൊണ്ട് തന്നെ 10,000 രൂപക്ക് മുകളിലാണ് പൊന്നിന് വില ഉയർന്നത്. 2024 ഫെബ്രുവരി 17ന് ഒരു പവന് 45760 രൂപയായിരുന്നു. അതായത് ഒരു വർഷം കൊണ്ട് 17,760 രൂപയാണ് ഉയർന്നത്.
സ്വർണ നിക്ഷേപങ്ങൾ ഉചിതമായ തീരുമാനമാണോ?
നിലവിലെ വിലക്കയറ്റം സ്വർണ നിക്ഷേപങ്ങൾ അനുയോജ്യമാണ്. സ്വർണം എല്ലാ കാലത്തും ഒരു മികച്ച ആസ്തിയാണ്. നിങ്ങൾ ആഭരണങ്ങൾ വാങ്ങിക്കൂട്ടിയാലും ഭാവിയിലേക്കുള്ള വലിയൊരു നിക്ഷേപം തന്നെയാണ്. എന്നാൽ ആഭരണങ്ങളായി വാങ്ങാൻ സാധിക്കുന്നില്ലെങ്കിൽ വിവിധ സ്വർണ നിക്ഷേപങ്ങളിലും പണം ഇൻവെസ്റ്റ് ചെയ്യാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications