കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് വർദ്ധനവ്. പവന് 120 രൂപ വർദ്ധിച്ച് 36520 രൂപയ്ക്കാണ് ഇന്ന് സ്വർണ വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4565 രൂപയാണ് ഇന്നത്തെ വില. കഴിഞ്ഞ മൂന്ന് ദിവസമായി ജനുവരിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് സ്വർണ വ്യാപാരം നടന്നിരുന്നത്. ജനുവരി 16 മുതൽ പവന് 36400 രൂപയായിരുന്നു സ്വർണത്തിന്റെ വില. ജനുവരിയിലെ ഏറ്റവും ഉയർന്ന സ്വർണ വില ജനുവരി 5, 6 തീയതികളിൽ രേഖപ്പെടുത്തിയ 38400 രൂപയാണ്.
ഇന്ത്യൻ വിപണി
ഇന്ത്യൻ വിപണിയിലെ ഇന്നത്തെ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില നോക്കാം. എംസിഎക്‌സിൽ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.1 ശതമാനം ഇടിഞ്ഞ് 48,846 രൂപയിലെത്തി. വെള്ളി വില 0.5 ശതമാനം ഉയർന്ന് കിലോയ്ക്ക് 65,760 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.36 ശതമാനം ഉയർന്ന് ഒരു മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയപ്പോൾ വെള്ളി ഒരു ശതമാനം മുന്നേറി.
ആഗോള വിപണി
ആഗോള വിപണികളിൽ, ഡോളറിനെക്കുറിച്ചും ഉത്തേജനത്തെക്കുറിച്ചും ട്രഷറി സെക്രട്ടറി നോമിനി ജാനറ്റ് യെല്ലന്റെ അഭിപ്രായത്തിനായി വ്യാപാരികൾ കാത്തിരുന്നതിനാൽ ഇന്ന് സ്വർണ്ണ നിരക്ക് ഉയർന്നു. കഴിഞ്ഞ സെഷനിൽ വില ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരുന്നു. എന്നാൽ ഇന്ന് സ്‌പോട്ട് സ്വർണം ഔൺസിന് 0.1 ശതമാനം ഉയർന്ന് 1,838.51 ഡോളറിലെത്തി.
മറ്റ് ലോഹങ്ങൾ
വിലയേറിയ മറ്റ് ലോഹങ്ങളിൽ വെള്ളി വില 1.1 ശതമാനം ഇടിഞ്ഞ് 25.05 ഡോളറിലും പ്ലാറ്റിനം വില 1.3 ശതമാനം ഉയർന്ന് 1,092.65 ഡോളറിലും പല്ലേഡിയം വില 0.3 ശതമാനം ഇടിഞ്ഞ് 2,364 ഡോളറിലും എത്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡോളർ സൂചിക കുറഞ്ഞ് 90.672 ൽ എത്തി.
സ്വർണ വില ഇടിവ്
കൊറോണ വൈറസ് വാക്സിനുകളും ഉത്തേജക പാക്കേജുകളും സാമ്പത്തിക വീണ്ടെടുക്കലിന് സഹായകമാകുമെന്ന പ്രതീക്ഷയിൽ യുഎസ് ട്രഷറി വരുമാനവും യുഎസ് ഡോളറും വർദ്ധിച്ചതിനാൽ 2020 ലെ മികച്ച നേട്ടത്തിന് ശേഷം ആഗോള വിപണിയിൽ ഈ വർഷം സ്വർണ നിരക്ക് 3 ശതമാനത്തിലധികം ഇടിഞ്ഞു. ഓഗസ്റ്റിൽ സ്വർണ വില ഇന്ത്യൻ വിപണിയിൽ 56,200 രൂപയിലെത്തിയിരുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications