സ്വർണത്തിന്‍റെ മഞ്ഞ കണ്ടാൽ കണ്ണ് മഞ്ഞളിക്കാത്തവർ കുറവായിരിക്കും. അതുകൊണ്ടാണ് സ്വർണവിലയിലുണ്ടാകുന്ന ചാഞ്ചാട്ടം എല്ലാവരുടേയും നെഞ്ചിടിപ്പ് കൂട്ടുന്നത്. കേരളത്തിൽ ഓണവും കല്യാണ സീസണും അടുത്തതോടെ സ്വർണവിപണിയും ഉണർന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഏറ്റവും വിലയുയര്‍ന്ന് ലോഹമാണ് സ്വര്‍ണം. 21 ശതമാനമായിരുന്നു വാര്‍ഷിക വളര്‍ച്ച.വിലയിലുണ്ടാകുന്ന ചാഞ്ചാട്ടങ്ങൾ സ്വാർണാഭരണ വിപണിയെ വലിയ രീതിയിൽ സ്വാധീനിക്കുന്നില്ലെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. അതായത് വില കൂടിയാലും കുറഞ്ഞാലും മലയാളികൾ സ്വർണം വാങ്ങും. എന്തായാലും 73,000 രൂപയ്ക്ക് മുകളിലാണ് സംസ്ഥാനത്ത് ഒരുപവൻ സ്വർണത്തിന്‍റെ വില.
ഇന്നത്തെ സ്വർണവില
പവന് 73,720 രൂപ നിരക്കിലായിരുന്നു സംസ്ഥാനത്ത് ഇന്നലെ സ്വർണവ്യാപാരം നടന്നത്. എന്നാൽ ഇന്ന് പവന് 800 രൂപ കൂടി. ഗ്രാമിന് 9,315 രൂപയും പവന് 74,520 രൂപയുമാണ് ഇന്നത്തെ വില.
1 പവൻ വാങ്ങാൻ
സ്വർണാഭരണം വാങ്ങുമ്പോൾ പവന്‍റെ വിലയോടൊപ്പം പണിക്കൂലി, നികുതി, ഹാൾമാർക്കിംങ് നിരക്കുകൾ തുടങ്ങിയ കൂടി നൽകണം. ശരാശരി 5 ശതമാനമാണ് പണിക്കൂലി. 3 ശതമാനം ജിഎസ്ടിയും. അങ്ങനെ കണക്ക് കൂട്ടുമ്പോൾ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഏകദേശം 84,000 രൂപ നൽകേണ്ടി വരും.
കുതിപ്പിന് പിന്നിലെ കാരണം
അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനാകുംവിധം അമേരിക്കയിലെ സാഹചര്യം മാറിയെന്ന് ഇന്നലെ ജാക്സൺ ഹോൾ സിംപോസിയത്തിൽ യുഎസ് കേന്ദ്രബാങ്കിന്‍റെ ചെയർമാൻ ജെറോം പവൽ വ്യക്തമാക്കിയിരുന്നു. സെപ്റ്റംബറിലാണ് ഫെഡറൽ റിസർവിന്റെ അടുത്ത യോഗം. സെപ്റ്റംബറിൽ പലിശനിരക്ക് കുറയാനുള്ള സാധ്യതയാണ് തെളിഞ്ഞത്. ഡോളർ, യുഎസ് കടപ്പത്ര ആദായനിരക്ക്, യുഎസ് ബാങ്ക് നിക്ഷേപം എന്നിവ അനാകർഷകമാകുമ്പോൾ ഓഹരികൾക്കും ഗോൾഡ് ഇടിഎഫ് പോലുള്ള സ്വർണനിക്ഷേപ പദ്ധതികൾക്കും പ്രിയമേറും. അതാണ് സ്വർണവിലയിലെ കുതിപ്പിന് കാരണം.

അഡ്വാൻസ് ബുക്കിംഗ് കൂടുന്നു
വിവാഹ സീസണ്‍ അടുത്തിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ കഴിയും.
ഓഗസ്റ്റ് മാസത്തെ സ്വർണവില
പവന് 73,200 രൂപ എന്ന നിരക്കിലാണ് ഓഗസ്റ്റ് മാസത്തെ സ്വർണവ്യാപാരം ആരംഭിച്ചത്. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ വില മുകളിലേക്ക് കുതിച്ചു. ഓഗസ്റ്റ് എട്ടിന് ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ 75,12760 രൂപ എന്ന നിരക്കിലേക്ക് സ്വർണമെത്തി. എന്നാൽ പിന്നീടുള്ള ദിവസങ്ങളിൽ ചെറുതായി താഴേക്ക് വീണു. 12-ആം തീയ്യതി ആകുമ്പോഴേക്കും 74,360 രൂപയിലേക്ക് പവന്‍റെ വില താഴ്ന്നു. 19-ആം തീയ്യതി ആയപ്പോഴേക്കും 73,880 രൂപയിലേക്ക് കുറയാൻ സ്വർണത്തിന് സാധിച്ചു എന്നത് ആഭരണപ്രേമികൾക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ പിന്നീട് ആ ആശ്വാസം തകർത്ത് വില വീണ്ടും മുകളിലേക്ക് തന്നെ ഉയർന്നു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?



Click it and Unblock the Notifications