തിരുവോണ നാളിലും രക്ഷയില്ല, റെക്കോർഡ് കുതിപ്പുമായി സ്വർണ വില മുന്നേറുന്നു. ഇന്ന് കേരളത്തിലെ സ്വർണ വില ഏറ്റവും വലിയ ഉയരത്തിൽ. ഇതോടെ പവൻ വില 79,000 രൂപക്ക് തൊട്ടരികിൽ എത്തി. ഇന്നലെ വില നേരിയ തോതിൽ കുറഞ്ഞെങ്കിലും ഇന്ന് പവന് 560 രൂപയാണ് വർദ്ധിച്ചത്. ഇത് സാധാരണക്കാർക്കും ആഭരണപ്രേമികൾക്കും വമ്പൻ തിരിച്ചടിയായി. ചരിത്രത്തിലെ ഏറ്റവും വലിയ വിലക്കയറ്റത്തിനാണ് ഇപ്പോൾ കേരളം സാക്ഷിയാവുന്നത്.
കേരളത്തിൽ വിവാഹസീസൺ എത്തിയതോടെ സ്വർണ വിലയിൽ ഉണ്ടായ അപ്രതീക്ഷിത കുതിപ്പ് സാധാരണക്കാരെ വലിയ നിരാശയിലേക്ക് നയിക്കുന്നു. സ്വർണക്കുതിപ്പ് തുടർന്നാൽ വാങ്ങൽ ഡിമാൻഡ് കുത്തനെ ഇടിയും. 80,000 രൂപയിലേക്ക് പവൻ വില ഉയരുമെന്ന് ഏകദേശം ഉറപ്പാക്കായി. അതിനാൽ തന്നെ 1 ലക്ഷം എന്ന ലക്ഷ്യത്തിലേക്ക് എത്താനും വലിയ ദൂരമില്ല.
ഇന്നത്തെ സ്വർണ വില
ഇന്ന് ഒരു ഗ്രാമിന് 70 രൂപ ഉയർന്ന് 9865 രൂപയായി. ഒരു പവന് 560 രൂപ ഉയർന്ന് 78,920 രൂപയാണ്. ഇന്നത്തെ വിലപ്രകാരം 10 ഗ്രാം സ്വർണം വാങ്ങാൻ 98,650 രൂപയാവുന്നു. 24 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 10,762 രൂപയും പവന് 86,096 രൂപയുമാവുന്നു. 18 കാരറ്റിന് ഒരു ഗ്രാമിന് 8072 രൂപയും പവന് 64,576 രൂപയുമാണ്.
രാജ്യാന്തര സ്വര്‍ണ വില ചരിത്രത്തിലെ ഏറ്റവും വലിയ ഉയരത്തിലെത്തി. ഇന്ന് സ്പോട്ട് സ്വർണ വില ഔൺസിന് 3,557.26 ഡോളറിലെത്തി. ഇതാണ് കേരളത്തിലും സ്വർണത്തിൻ്റെ കുതിപ്പ് ശക്തമാവുന്നത്.

ലാഭമെടുപ്പിലും തളരാതെ കുതിക്കുന്നു
ഇന്നലെ സ്വർണ വിലയിൽ നേരിയ ഇറക്കം ഉണ്ടായെങ്കിലും ഇന്ന് ശക്തമായ തിരിച്ചുകയറ്റം സംഭവിച്ചു. തുടർച്ചയായ സ്വർണക്കുതിപ്പ് മൂലം നിക്ഷേപകർ വ്യാപകമായി സ്വർണത്തിൽ നിന്ന് ലാഭമെടുക്കാൻ വഴിയൊരുക്കി. അതായിരുന്നു ഇന്നലെ വില ഇടിഞ്ഞത്. എന്നാൽ ഇന്ന് വീണ്ടും വമ്പൻ കുതിപ്പിലേക്ക് എത്തിയിരിക്കുന്നു.
സെപ്റ്റംബറിൽ യുഎസിലെ അടിസ്ഥാന പലിശ നിരക്ക് കുറക്കുമെന്നതിനാൽ എല്ലാവരും ഫെഡറൽ റിസർവിൻ്റെ പണനയ പ്രഖ്യാപനത്തിനായാണ് കാത്തിരിക്കുന്നത്. പലിശ നിരക്ക് കുറയുമ്പോൾ സ്വർണ വില ഇനിയും കുതിക്കും. ചുരുക്കിപ്പറഞ്ഞാൽ, പണനയ യോഗം കഴിയുമ്പോൾ കേരളത്തിൽ പവന് 80,000 രൂപയിൽ സ്വർണ വില എത്തും.
സ്വർണാഭരണത്തിന് എത്ര രൂപ കരുതണം?
ഇന്ന് 5% പണിക്കൂലി, 3% ജി.എസ്.ടി, ഹോൾമാർക്ക് ചാർജ് (53.10 രൂപ) എന്നീ ചാർജുകൾ ഈടാക്കുമ്പോൾ ഒരു പവൻ ആഭരണം വാങ്ങാൻ ഏകദേശം 85,390 രൂപ നൽകേണ്ടി വരും. ഒരു ഗ്രാം ആഭരണത്തിന് ഏകദേശം 10,700 രൂപയും കരുതേണ്ടി വരും. സ്വർണത്തിൻ്റെ വിലക്കൊപ്പം പണിക്കൂലിയും, ജിഎസ്ടിയും, ഹോൾമാർക്ക് ചാർജും ഈടാക്കുമ്പോഴാണ് സ്വർണാഭരണ വില കണക്കാക്കുന്നത്. ഇന്നും റെക്കോർഡ് വിലയിൽ സ്വർണം എത്തിയിരിക്കുന്നു. ഇത് സാധാരണക്കാർക്ക് സ്വർണം വാങ്ങാനുള്ള പ്രതീക്ഷകൾ ഇല്ലാതാക്കുന്നു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications